ചെറോക്കി ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ ടെന്നസി, വടക്കൻ കരോലിന എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു യു.എസ്. ദേശീയ വനമാണ്. ഇത് 1920 ജൂൺ 14-നാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. യു.എസ്. ഫോറസ്റ്റ് സർവീസ് ആണ് ഈ വനമേഖലയെ പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും. ഇത് ഏകദേശം 655,598 ഏക്കർ (2,653.11 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു.

ചെറോക്കി ദേശീയ വനം
Chimney Rocks overlooking the French Broad River in Cherokee National Forest
United States Forest Service issued map of Cherokee National Forest
LocationPolk, Monroe, Carter, Unicoi, Cocke, Johnson, Greene, Sullivan, Washington and McMinn counties in Tennessee, and Ashe County, North Carolina, United States
Nearest cityElizabethton, Johnson City, Newport
Coordinates36°29′N 82°05′W / 36.483°N 82.083°W / 36.483; -82.083
Area655,598 ഏക്കർ (2,653.11 കി.m2)[1]
EstablishedJune 14, 1920[2]
Visitors2,875,000[3] (in 2017)
Governing bodyUnited States Forest Service (USFS)
WebsiteCherokee National Forest

ടെന്നസിയിലെ ക്ലീവ്‌ലാൻഡിലാണ് ചെറോക്കി ദേശീയ വനത്തിൻറെ ആസ്ഥാനം സ്ഥിതിചെയ്യുത്. കൂടുതലും കിഴക്കൻ ടെന്നസിക്കുള്ളിലായി സ്ഥിതിചെയ്യുന്ന ചെറോക്കി ദേശീയ വനം, വടക്കൻ കരോലിനയുടെ അതിർത്തിയിലുടനീളം വ്യാപിച്ച്, ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനം, കോപ്പർ ബേസിൻ എന്നിവിടങ്ങളിലെ ഭാഗങ്ങൾ ഒഴികെയുള്ള മുഴുവൻ അതിർത്തി പ്രദേശങ്ങളേയും ഉൾക്കൊള്ളുന്നു. രണ്ട് വ്യത്യസ്ത വിഭാഗങ്ങളുള്ള ചെറോക്കി ദേശീയ വനത്തിൻറെ ഒരു വിഭാഗം ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനത്തിന് വടക്കുകിഴക്കായുള്ള ഒരു വടക്കൻ പ്രദേശവും മറ്റൊന്ന് സ്മോക്കീസിന്റെ തെക്കുപടിഞ്ഞാറായി തെക്ക് ഭാഗവുമാണ്.[4]

ഒക്കോയി നദി (1996 ഒളിമ്പിക് വൈറ്റ് വാട്ടർ ഇവന്റുകളുടെ സ്ഥലം) അപ്പലാച്ചിയൻ നാഷണൽ സീനിക് ട്രെയിലിൻറെ 150 മൈൽ (240 കിലോമീറ്റർ); സിറ്റിക്കോ ക്രീക്ക് വൈൽഡേർനസ്; ബിഗ് ഫ്രോഗ് വൈൽഡർനസിൻറെ പരിധിയിലുള്ള ബിഗ് ഫ്രോഗ് മൗണ്ടൻ എന്നിവ പോലുള്ള ശ്രദ്ധേയമായ സ്ഥലങ്ങൾ ഉൾക്കൊണ്ടിരിക്കുന്ന ഈ ദേശീയ വനം ടെന്നസി വാലി അതോറിറ്റി വടൗഗ റിസർവോയർ, വിൽബർ റിസർവോയർ എന്നിവയെ ചുറ്റിയാണ് സ്ഥിതിചെയ്യുന്നത്.

ടെന്നസിയിലെ പത്ത് കൗണ്ടികളുടെയും വടക്കൻ കരോലിനയിലെ ഒരു കൗണ്ടിയുടെയും ഭാഗങ്ങളിലായാണ് വനം സ്ഥിതി ചെയ്യുന്നത്. വനമേഖലയുടെ പ്രാദേശിക വലിപ്പത്തിൻറെ അവരോഹണക്രമത്തിൽ ടെന്നസിയിലെ പോക്ക്, മൺറോ, കാർട്ടർ, യൂണിക്കോയ്, കോക്കെ, ജോൺസൺ, ഗ്രീൻ, സള്ളിവൻ, വാഷിംഗ്ടൺ, മക്മിൻ എന്നീ കൗണ്ടികളിലും വടക്കൻ  കരോലിനയിലെ ആഷെ കൗണ്ടിയിലുമാണ് ഈ വനം സ്ഥിതിചെയ്യുന്നത്.[5]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
  2. "The National Forests of the United States" (PDF). ForestHistory.org. Archived from the original (PDF) on October 28, 2012. Retrieved July 30, 2012.
  3. "Visitor Use Report: Cherokee National Forest" (PDF). United States Forest Service. August 20, 2019. p. 9. Retrieved July 16, 2020.
  4. "Table 6 - NFS Acreage by State, Congressional District and County". Fs.fed.us. Retrieved 2013-10-26.
  5. "Table 6 - NFS Acreage by State, Congressional District and County". United States Forest Service. September 30, 2007.
"https://ml.wikipedia.org/w/index.php?title=ചെറോക്കി_ദേശീയ_വനം&oldid=3781996" എന്ന താളിൽനിന്ന് ശേഖരിച്ചത്