ചങ്ങാത്തം

മലയാള ചലച്ചിത്രം

ഭദ്രൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ചങ്ങാത്തം. ദിവ്യ ഫിലിംസിന്റെ ബാനറിൽ ഈരാളിയാണ് ഈ ചിത്രം നിർമ്മിച്ചത്. [1] [2]

ചങ്ങാത്തം
സംവിധാനംഭദ്രൻ
നിർമ്മാണംഈരാളി
രചനഭദ്രൻ
തിരക്കഥഭദ്രൻ
സംഭാഷണംഭദ്രൻ
അഭിനേതാക്കൾമമ്മൂട്ടി, മോഹൻലാൽ,
മാധവി,
ക്യാപ്റ്റൻ രാജു,
ഇന്നസെൻറ്,
ജഗതി ശ്രീകുമാർ
സംഗീതംരവീന്ദ്രൻ
പശ്ചാത്തലസംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനപുതിയങ്കം മുരളി
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർദിവ്യ
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി
  • 25 ഡിസംബർ 1983 (1983-12-25)
രാജ്യംഭാരതം
ഭാഷമലയാളം

പ്ലോട്ട് [3] തിരുത്തുക

മമ്മൂട്ടി, മോഹൻലാൽ, മാധവി, ക്യാപ്റ്റൻ രാജു, ഇന്നസെൻറ്, ജഗതി ശ്രീകുമാർ, പറവൂർ ഭരതൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്നു.[4][5]

ആനി (മാധവി) ഡാനിയേലിന്റെ (മോഹൻലാൽ) ഓഫീസിൽ ടൈപ്പിസ്റ്റായി ജോലിചെയ്യുന്നു, അയാൾക്ക് അവളിൽ ഒരു കണ്ണുണ്ട്.  അവളെ പലപ്പോഴും ടോണി (മമ്മൂട്ടി) എന്ന ധനിക വ്യവസായി പിന്തുടരുന്നു. അവൻ അവളോടുള്ള സ്നേഹം തുറന്ന് പറയുന്നു.  ഒടുവിൽ ടോണി  ആനിയെ വിവാഹം കഴിക്കുന്നു.  ഇത് ഡാനിയെ വിഷമിപ്പിക്കുന്നു. ടോണി ഒരു തട്ടിപ്പ് കാരൻ ആണെന്ന് അറിഞ്ഞു ആനി വിഷമിക്കുന്നു.എന്തുകൊണ്ടാണ് താൻ തട്ടിപ്പിന് ഇരയാത്തീർന്നതെന്നും തന്റെ മുൻകാല ജീവിതത്തെക്കുറിച്ചും ടോണി അവളോട് വിശദീകരിക്കുന്നു.  ആനിയെ ഡാനി ബലാത്സംഗം ചെയതു.ഇത് അറിഞ്ഞ ടോണി ഡാനിയുമായി സംഘട്ടനത്തിൽ ഏർപ്പെടുകയും ഡാനി കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നു.  അതേസമയം, ടോണിയുടെ നല്ല ഉദ്ദേശ്യങ്ങൾ മനസിലാക്കിയ ആനി ഒടുവിൽ ഒരു പങ്കാളിയെന്ന നിലയിൽ  എല്ലാ പ്രവർത്തനങ്ങളിലും ഭർത്താവിനെ പിന്തുണയ്ക്കാൻ തുടങ്ങുന്നു.  എല്ലാ  പ്രവൃത്തികൾക്കും അവർ പിടിക്കപ്പെട്ടോ എന്ന് സിനിമയുടെ അവസാന ഭാഗത്ത്  മനസ്സിലാകുന്നു.

താരനിര[6] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ടോണി വർഗ്ഗീസ്
2 മോഹൻലാൽ എസ് ടി ഡാനിയൽ
3 മാധവി ആനി
4 സത്യകല ഉഷ
5 ജഗതി ശ്രീകുമാർ സുൽഫിക്കർ
6 ശങ്കരാടി ഭൂവുടമ
7 പറവൂർ ഭരതൻ സ്വാമി
8 ക്യാപ്റ്റൻ രാജു ഇൻസ്പെക്ടർ പ്രേം നാരായൺ
9 ഇന്നസെന്റ് ഫാദർ
10 ജെയിംസ് കോൺസ്റ്റബിൾ കുഞ്ഞുണ്ണി
11 മണവാളൻ ജോസഫ് ഫാ ജോൺ പീറ്റർ
12 പ്രതാപചന്ദ്രൻ മന്ത്രി

പാട്ടരങ്ങ്[7] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഈറൻ പീലിക്കണ്ണുകളിൽ കെ ജെ യേശുദാസ് ഹംസനാദം
2 ഗാഗുൽത്താ മലയിൽ നിന്നും കെ ജെ യേശുദാസ് ,എസ് ജാനകി
3 പ്രഥമരാവിൻ എസ് ജാനകി
4 വിഷമ വൃത്തത്തിൽ എസ് ജാനകി

അവലംബം തിരുത്തുക

  1. "ചങ്ങാത്തം (1983)". www.malayalachalachithram.com. Retrieved 2020-04-02.
  2. "ചങ്ങാത്തം (1983)". malayalasangeetham.info. Retrieved 2020-04-02.
  3. "ചങ്ങാത്തം (1983)". spicyonion.com. Retrieved 2020-03-30.
  4. ചങ്ങാത്തം (1983) - www.malayalachalachithram.com
  5. ചങ്ങാത്തം (1983) - malayalasangeetham
  6. "ചങ്ങാത്തം (1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  7. "ചങ്ങാത്തം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചങ്ങാത്തം&oldid=3700932" എന്ന താളിൽനിന്ന് ശേഖരിച്ചത്