ഗ്രാന്റ്മാസ്റ്റർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ഒരു മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ.[3] മോഹൻലാൽ, പ്രിയാമണി, നരേൻ, അനൂപ് മേനോൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ യു.ടി.വി. മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2012 മേയ് 3-ന് ചിത്രം പ്രദർശനത്തിനെത്തി.

ഗ്രാന്റ്മാസ്റ്റർ
പോസ്റ്റർ
സംവിധാനംബി. ഉണ്ണികൃഷ്ണൻ
നിർമ്മാണംറോണി സ്ക്രൂവാല, സിദ്ധാർഥ് റോയ് കപൂർ
രചനബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഗാനരചന
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോയു.ടി.വി. മോഷൻ പിക്ചേഴ്സ്
വിതരണംമാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ് (കേരളം)
യു.ടി.വി. മോഷൻ പിക്ചേഴ്സ് (വിദേശം)
റിലീസിങ് തീയതി2012 മേയ് 3
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്6 കോടി[1]
സമയദൈർഘ്യം130 മിനിറ്റ്
ആകെ8.95 കോടി[2]

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

മാടമ്പിക്ക് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ. 2011 ഡിസംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ബോളിവുഡ് നിർമ്മാണ സ്ഥാപനമായ യു.ടി.വി. മോഷൻ പിക്ചേഴ്സിന്റെ ആദ്യ മലയാളചലച്ചിത്രസംരംഭമാണിത്.

ചിത്രീകരണം തിരുത്തുക

കൊച്ചി, ഒറ്റപ്പാലം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

സംഗീതം തിരുത്തുക

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ചിറ്റൂർ ഗോപി, ബി.കെ. ഹരിനാരായണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ദീപക് ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്. 2012 ഏപ്രിൽ 4-ന് കൊച്ചിയിലെ പീപ്പിൾസ് പ്ലാസയിൽ പ്രകാശനം ചെയ്ത സംഗീത ആൽബം, യു.ടി.വി. വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ആരാണു നീ"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻസുചിത്ര 4:43
2. "ദൂരെ എങ്ങോ നീ"  ബി.കെ. ഹരിനാരായണൻസഞ്ജീവ് 4:39
3. "അകലെയോ നീ"  ചിറ്റൂർ ഗോപിവിജയ് യേശുദാസ് 5:57
4. "ആരാണു നീ (ക്ലബ് മിക്സ്)"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻസുചിത്ര 4:02
5. "ദി അവെയ്റ്റഡ് മൊമെന്റ്"  ചിറ്റൂർ ഗോപികൃഷ്ണകുമാർ 4:03
6. "ദി ഗ്രാന്റ്മാസ്റ്റർ തീം"   വാദ്യോപകരണങ്ങൾ 4:03

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-14.
  2. http://boxofficeverdicts.blogspot.com/p/malayalam-films-of-2012.html
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-01.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക