മിത്ര കുര്യൻ
ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ. സൂര്യൻ സട്ട കല്ലൂരി എന്ന തമിഴ്ചലച്ചിത്രത്തിലൂടെയായിരുന്നു മിത്രാ കുര്യന്റെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. തുടർന്ന് ഗുലുമാൽ-ദ എസ്കേപ്പ് , ബോഡിഗാർഡ്എന്ന മലയാളചിത്രത്തിലൂടെ മലയാളാ സിനിമാ ലോകത്തുമെത്തി. ഇപ്പോൾ സുരേഷ് ഗോപി നായകനായ മലയാളചിത്രമായ രാമ രാവണൻനിൽ അഭിനയിക്കുന്നു.[1]
മിത്രാ കുര്യൻ | |
---|---|
![]() 2012 ലെ അമേരിക്കൻ ത്രില്ലർ എക്സ്പ്രസ് ഷോയിൽ മിത്ര | |
ജനനം | ഡൽമാ കുര്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2009 - Present |
സിനിമാ ജീവിതം തിരുത്തുക
മലയാളിയായ മിത്രാ കുര്യന്റെ യഥാർതഥ പേര് ഡൽമാ കുര്യൻ എന്നാണ്. ബിബിഎ വിദ്യാർത്ഥിനിയായ മിത്രായുടെ സ്വദേശം കൊച്ചിയാണ്. മലയാളത്തിലെ സൂപ്പർ സംവിധായകൻ സിദ്ദിഖാണ് മിത്രയിലെ അഭിനേത്രിയെ കണ്ടെത്തിയത്. സിദ്ദിഖിന്റെ തമിഴ് ചിത്രമായ സാധൂ മിരണ്ടാൽ ആണ് മിത്രായുടെ ആദ്യ ചിത്രം.സൂര്യൻ സട്ട കല്ലരി എന്ന തമിഴ് ചിത്രത്തിലാണ് മിത്ര രണ്ടാമതായി അഭിനയിച്ചത്.ഗുലുമാൽ-ദ എസ്കേപ്പ് എന്ന ചിത്രത്തിലൂടെയാണ് മിത്ര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.അതിൽ സെറീനാ മാത്യൂ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ വർഷത്തെ ടോപ്പ് ഹിറ്റിസിൽ ഗുലുമാൽ ഇടം നേടി.2009 ലാണ് സൂര്യൻ സട്ട കല്ലരിയും ഗുലുമാൽ-ദ എസ്കേപ്പും റിലീസായത്. കുഞ്ചാക്കോബോബനും ജയസൂര്യയുമാണ് ഗുലുമാലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2010ൽ സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ബോഡിഗാർഡിൽ നയൻ താരക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. സേതുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിച്ചത്.ബോഡീഗാർഡിന്റെ തമിഴ്പതിപ്പായ കാവൽക്കാരനിലും മിത്ര സേതുലക്ഷ്മിയായി വേഷമിടുന്നു. ഇളയ ദളപതി വിജയ് ആണ് കാവൽക്കാരനിൽ നായകവേഷം അവതരിപ്പിക്കുന്നത്.
അഭിനയിച്ച സിനിമകൾ തിരുത്തുക
വർഷം | ചിത്രം | വേഷം | ഭാക്ഷാ | Notes |
---|---|---|---|---|
2009 | സൂര്യൻ സട്ട കല്ലൂരി | മഹാലക്ഷ്മി | തമിഴ് | |
ഗുലുമാൽ-ദ എസ്കേപ്പ് | സേറാ | മലയാളം | ||
2010 | ബോഡിഗാർഡ് | സേതുലക്ഷ്മി | മലയാളം | |
കന്ദാ | തമിഴ് | Filming | ||
രാമ രാവണൻ | മനോമി | മലയാളം | Filming | |
2011 | നോട്ടൗട്ട് | മലയാളം | പുന:സംപ്രേഷണം |
അവലംബം തിരുത്തുക
- ↑ "Mithra Kurian". popcorn.oneindia.in. മൂലതാളിൽ നിന്നും 2012-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-19.