ഗോതുരുത്ത്
10°11′10″N 76°12′05″E / 10.186159°N 76.201279°E കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത്. വടക്കൻ പറവൂരിൽ നിന്നു 5 കിലോമീറ്ററും കൊച്ചി നഗരത്തിൽ നിന്നു 30 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ദൂരം 23 കിലോമീറ്ററാണ്. വടക്ക് കോട്ടപ്പുറം കോട്ടമുക്കും, പടിഞ്ഞാറ് വലിയ പണിക്കൻ തുരുത്തും മൂത്തകുന്നവുമാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് വിശ്വസിക്കുന്നു.
ഗോതുരുത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ലോകസഭാ മണ്ഡലം | എറണാകുളം |
സിവിക് ഏജൻസി | ചേന്ദമംഗലം |
ജനസംഖ്യ | 6,500 |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | www.mygothuruth.com |
പേരിനു പിന്നിൽ
തിരുത്തുകശരിക്കുള്ള പേര് കോൻതുരുത്ത് എന്നാണ്. കോൻ എന്നാൽ രാജാവ്. ചേരരാജാക്കന്മാരെ കോൻ, കോതൈ എന്നും മഹാരാജാവിനെ മാകോതൈ എന്നുമൊക്കെ വിളിച്ചിരുന്നു. തന്ത്രപ്രധാനമായ കോട്ടപ്പുറം കോട്ടക്കരികിലെ സ്ഥാനം കണക്കാക്കി തുരുത്തിനു രാജാവിന്റെ പേരു ചേർത്തു വിളിച്ചതാവണം. അടുത്തുള്ള മറ്റൊരു തുരുത്തിനു രാജസഭയിലുണ്ടായിരുന്ന വലിയ പണിക്കന്റെ പേരാണ് നൽകിയിരിക്കുന്നത്.
ഐതിഹ്യം
തിരുത്തുകപാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്നു ചിലർ വിശ്വസിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- www.mygothuruth.com Archived 2011-02-07 at the Wayback Machine.