ചേന്ദമംഗലം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം. ആലുവ - പറവൂർ സംസ്ഥാന പാതയിൽ പറവൂരിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ചേന്ദമംഗലത്തെത്താം.

ചേന്ദമംഗലം
ഗ്രാമം
ചേന്ദമംഗലത്തുള്ള ജൂതപ്പള്ളി
ചേന്ദമംഗലത്തുള്ള ജൂതപ്പള്ളി
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
താലൂക്ക്പറവൂർ
വിസ്തീർണ്ണം
 • ആകെ10.83 ച.കി.മീ.(4.18 ച മൈ)
ജനസംഖ്യ
 • ആകെ28,133
 • ജനസാന്ദ്രത2,477/ച.കി.മീ.(6,420/ച മൈ)
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻ കോഡ്
683512
ടെലിഫോൺ കോഡ്0484
വാഹന റെജിസ്ട്രേഷൻKL-42
വെബ്സൈറ്റ്[1]

ചരിത്രം

തിരുത്തുക

ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു മുസിരിസിന്റെ ഭാഗമാണ് ചേന്ദമംഗലം. എ.ഡി.1663 മുതൽ 1809 കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിപദമലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ഭരണസിരാകേന്ദ്രം കൂടിയാണ് ചേന്ദമംഗലം. സംഘകാലകൃതികളിലും, ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമർശമുണ്ട്. കോകസന്ദേശത്തിൽ ചേന്ദമംഗലത്തെക്കുറിച്ചും, സമീപപ്രദേശത്തുള്ള പുരാതനമായ ക്ഷേത്രമായ ആര്യങ്കാവ് ക്ഷേത്രത്തെക്കുറിച്ചും പറയുന്നുണ്ട്.[1]

പാലിയം സമരം

തിരുത്തുക

1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. [2] സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി. കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. ചുരുക്കത്തിൽ കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക
 
ചേന്ദമംഗലം സിനഗോഗ്

നാലു വ്യത്യസ്തമതക്കാരുടെ ആരാധനാലയങ്ങൾ ഇവിടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. കേരളത്തിൽ നിലനിന്നു പോരുന്ന മതസൗഹാർദ്ദത്തിന്റെ ഒരു മാതൃക കൂടിയാണിത്.

 • ചേന്ദമംഗലം സിനഗോഗ്
 • പാലിയത്ത് ക്ഷേത്രം
 • ചേന്നോട്ട് വേണുഗോപാലസ്വാമി ക്ഷേത്രം
 • മാർ സ്ലീവാ പള്ളി, കോട്ടയിൽ കോവിലകം
 • നിത്യസഹായ മാതാ ചർച്ച് ചേന്ദമംഗലം
 • ചേന്ദമംഗലം ജുമാ മസ്ജിദ്
 • ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം
 • കോട്ടയിൽ കോവിലകം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
 • ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചേന്ദമംഗലം
 • ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ചേന്ദമംഗലം
 • സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ ചേന്ദമംഗലം

വിനോദ സഞ്ചാരം

തിരുത്തുക

മുസിരിസ് പൈതൃക പദ്ധതിയിൽപെടുത്തി ചേന്ദമംഗലം ഒരു വിനോദസഞ്ചാര കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചേന്ദമംഗലത്തുള്ള ജൂത സിനഗോഗ്, ഇത്തരത്തിൽപ്പെട്ട അപൂർവ്വമായ പള്ളികളിലൊന്നാണ്.[3] 175 വർഷങ്ങൾക്കു മുമ്പ് പണി കഴിപ്പിച്ചതാണീ പള്ളി.[4] പാലിയത്തച്ചന്മാരുടെ തറവാട് സന്ദർശിക്കാൻ ധാരാളം വിനോദസഞ്ചാരികൾ ധാരാളം എത്തിച്ചേരുന്നു. ചരിത്രരേഖകളും, അപൂർവ്വ ചിത്രങ്ങളും അടങ്ങിയ ഈ കൊട്ടാരം ചരിത്രകുതുകികൾക്ക് ഒരു മുതൽക്കൂട്ടാണ്.[5]

ചിത്രശാല

തിരുത്തുക
 1. "ചേന്ദമംഗലം ചരിത്രം". തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സർക്കാർ. Archived from the original on 2016-10-16. Retrieved 2016-10-16.{{cite web}}: CS1 maint: bot: original URL status unknown (link)
 2. "പാലിയം സമരം 62ആം വാർഷികം". ജനയുഗം ഓൺലൈൻ. 2010-03-12. {{cite news}}: |access-date= requires |url= (help)
 3. "Kerala Jews Life Style Museum". muziris Heritage Programme. Archived from the original on 2016-10-16. Retrieved 2016-10-16.{{cite web}}: CS1 maint: bot: original URL status unknown (link)
 4. "Chendamangalam Synagogue". Keraltourism, kerala Government. Archived from the original on 2016-10-16. Retrieved 2016-10-16.{{cite web}}: CS1 maint: bot: original URL status unknown (link)
 5. "Paliam Palace museum". Muziris Hertiage Project. Archived from the original on 2016-10-16. Retrieved 2016-10-16.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചേന്ദമംഗലം&oldid=3775908" എന്ന താളിൽനിന്ന് ശേഖരിച്ചത്