ഗായത്രിപ്പുഴ

ഇന്ത്യയിലെ നദി
(ഗായത്രി നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ് ഗായത്രിപ്പുഴ. ആനമലയിൽ നിന്നും ഉൽഭവിക്കുന്ന ഗായത്രിപ്പുഴ കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, പഴയന്നൂർ എന്നിവിടങ്ങളിലൂടെ ഒഴുകി മായന്നൂരുവച്ച് ഭാരതപ്പുഴയിൽ ചേരുന്നു. ചീരക്കുഴിപ്പുഴ എന്നും ഈ നദി അറിയപ്പെടുന്നു. നദിയുടെ നല്ലൊരു ഭാഗവും കടന്നുപോകുന്നത് പാലക്കാട് ജില്ലയിലൂടെയാണെങ്കിലും, അവസാനത്തെ കുറച്ചുദൂരം തൃശ്ശൂർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. ഭാരതപ്പുഴ പോലെ അതിന്റെ ഈ പോഷകനദിയും മണലെടുപ്പുകാരണം നാശോന്മുഖമായിട്ടുണ്ട്.

ഗായത്രിപ്പുഴയുടെ മറ്റു കൈവഴികൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗായത്രിപ്പുഴ&oldid=2845179" എന്ന താളിൽനിന്ന് ശേഖരിച്ചത്