കോന്നി ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി ബ്ളോക്കിലാണ് കോന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കോന്നി വില്ലേജ് പൂർണ്ണമായും ഭാഗികമായി കോന്നിതാഴം, മലയാലപ്പുഴ, ഐരവൺ എന്നീ വില്ലേജുകളിലുമായി വ്യാപിച്ചുസ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കോന്നി.[2]
കോന്നി താലൂക്ക് ആസ്ഥാനം കോന്നി | |
അപരനാമം: കോന്നിയൂർ | |
9°14′28″N 76°52′42″E / 9.241038°N 76.878398°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കോന്നി |
ലോകസഭാ മണ്ഡലം | പത്തനംതിട്ട |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | താലൂക്ക് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 41.45 [1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 27800[1] |
ജനസാന്ദ്രത | 671[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
689691 +0468 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കോന്നി ആനക്കൂട് |
ജില്ലാ ആസ്ഥാനത്തു നിന്നും 10 കിലോമീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന കോന്നി 41.45 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സാമാന്യം വലിപ്പമുള്ള പഞ്ചായത്താണ്. 8-ാം നമ്പർ സ്റേറ്റ്ഹൈവേയായ പുനലൂർ-മൂവാറ്റുപുഴ റോഡ് കോന്നി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. അച്ചൻകോവിലാറാണ് പഞ്ചായത്തിലൂടെയൊഴുകുന്ന പ്രധാന നദി.
അതിരുകൾ
തിരുത്തുകപഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും വടക്കുഭാഗത്ത് പ്രമാടം, മലയാലപ്പുഴ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് തണ്ണിത്തോട്, മലയാലപ്പുഴ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പ്രമാടം പഞ്ചായത്തുമാണ്.[2]
പേരിനു പിന്നിൽ
തിരുത്തുകകോന്നി മുൻകാലത്ത് കോന്നിയൂരായിരുന്നു. കോൻ-ടി-ഊർ എന്ന തമിഴുവാക്കിന്റെ അർത്ഥം രാജാവ് പാർക്കുന്ന ഗ്രാമം എന്നാണ്. കോൻടിഊർ ലോപിച്ച് കോന്നിയൂരും തുടർന്ന് കോന്നിയുമായി. കോന്നിയുടെ പുരാതനചരിത്രം പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂർവ്വചരിത്രവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു.[2]
ഭൂപ്രകൃതി
തിരുത്തുകകേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് മലനാടിന്റെ ഭാഗമാണ് കോന്നി. ഉയർന്ന മലനിരകളും താഴ്ന്ന പാടശേഖരങ്ങളും പലയിടങ്ങളിലായുള്ള പാറക്കെട്ടുകളും ചതുപ്പുനിലങ്ങളും വനവിഭവങ്ങളും പ്രകൃതിരമണീയതയും കൊണ്ട് അനുഗൃഹീതമായ പ്രദേശമാണ് കോന്നിയൂർ. അച്ചൻകോവിലാറിന്റെ ഇരുകരകളിലുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ആനപിടുത്തകേന്ദ്രങ്ങളിൽ ഒന്ന് കോന്നിയിലാണ് സ്ഥാപിതമായിരിക്കുന്നത്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
- ↑ 2.0 2.1 2.2 2.3 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-09-23.
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കേരള സർക്കാർ വെബ്സൈറ്റ്, കോന്നി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.