മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്
മലയാലപ്പുഴ | |
9°17′00″N 76°49′00″E / 9.283333°N 76.816667°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 27.53 [1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17923[1] |
ജനസാന്ദ്രത | 651[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മലയാലപ്പുഴ ദേവീ ക്ഷേത്രം, പൊന്നമ്പി പള്ളി,
ഹാരിസൺസ് എസ്റ്റേറ്റ് ചെങ്ങറ, ഒരക്കുഴി വെള്ളച്ചാട്ടം കിഴക്കുപുറം |
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി ബ്ലോക്കിലാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ, കോന്നിതാഴം, പത്തനംതിട്ട, വടശ്ശേരിക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന് 27.53 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.[2] കൊല്ലവർഷം 1123 (1948-ൽ) കർക്കിടക്കം 23-ന് മലയാലപ്പുഴ വില്ലേജുയൂണിയൻ രൂപീകരിക്കപ്പെട്ടു.[2]
അതിരുകൾ
തിരുത്തുകവടക്കുഭാഗത്ത് കല്ലാറും വടശ്ശേരിക്കര പഞ്ചായത്തും, തെക്കുഭാഗത്ത് അച്ചൻകോവിലാറും, കിഴക്കുഭാഗത്ത് കോന്നി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മൈലപ്ര പഞ്ചായത്തുമാണ് പടിഞ്ഞാറ്ലപത്തനംതിട്ട നഗരസഭയും മലയാലപ്പുഴയുടെ അതിരുകൾ.[2]
ഭൂപ്രകൃതി
തിരുത്തുകഭൂവിസ്തൃതിയുടെ ഏതാണ്ട് 93%-വും മലനിരകളാണ്. വടക്കുപടിഞ്ഞാറുഭാഗത്തുനിന്നും തെക്കുകിഴക്കുഭാഗത്തേക്ക് ചരിഞ്ഞാണ് പഞ്ചായത്തിന്റെ കിടപ്പ്. ജില്ലയിൽ പൊതുവെ അനുഭവപ്പെടുന്ന കാലാവസ്ഥയാണ് പഞ്ചായത്തിലും ലഭിക്കുന്നത്. എന്നാൽ ഉയർന്ന പ്രദേശമെന്ന നിലയിൽ ചൂട് അല്പം കുറവുണ്ട്. നല്ല മഴയും കിട്ടുന്നുണ്ട്. ജൂൺ മുതൽ സെപ്തംബർ വരെ കാലവർഷവും ഒക്ടോബർ, നവംബർ മാസങ്ങളിൽ തുലാവർഷവും ലഭിക്കുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പുകാലമാണ്. [2]പഞ്ചായത്തിന്റെ തെക്കും വടക്കും അതിർത്തികളിൽക്കൂടി അച്ചൻകോവിലാറും കല്ലാറും ഒഴുകുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
- ↑ 2.0 2.1 2.2 2.3 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-02-13. Retrieved 2010-09-28.
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കേരള സർക്കാർ വെബ്സൈറ്റ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് Archived 2016-02-13 at the Wayback Machine.