വിദ്യാഭിവർദ്ധിനി അച്ചുകൂടം (കൊല്ലം)

(കൊല്ലം വിദ്യാഭിവർദ്ധിനി (അച്ചുകൂടം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1886-ൽ എസ്.ടി. റെഡ്യാർ ആണ് കൊല്ലത്ത് സ്വന്തം നിലയിൽ വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ് സ്ഥാപിച്ചത്. തുടക്കം കോഴിക്കോട്ട് നിന്നും വാങ്ങിയ പഴയ മാതൃകയിലുള്ള ഒരു പ്രൂഫ് പ്രസ്സുമായിട്ടായിരുന്നു. പിന്നീട് ഇംഗ്ലണ്ടിൽനിന്നും അച്ചടിയന്ത്രങ്ങളും മറ്റും വരുത്തി സംവിധാനം വിപുലമാക്കി. [1].

സ്ഥാപനം വിപുലീകരിച്ചതോടെ സഹായി കുഞ്ഞുണ്ണിപ്പിള്ളയെ കണക്കപ്പിള്ളയായും സഹോദരപുത്രനായ മുത്തുസ്വാമി റെഡ്യാരെ മാനേജരായും റെഡ്യാർ നിയമിച്ചു. ചിന്നക്കടയിൽ പ്രസ്സിനും പുസ്തകശാലയ്ക്കുമായി ആസ്ഥാനമന്ദിരങ്ങളും പണികഴിപ്പിച്ചു.

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • രാമായണം, മഹാഭാരതം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങൾ
  • ബാലപാഠം, എഞ്ചുവടി, പാഠ്യപുസ്തകങ്ങൾ, പഞ്ചാംഗം, ഹരിനാമകീർത്തനം, സന്ധ്യാനാമം
  • അദ്ധ്യാത്മരാമായണം, മനുസ്മൃതി, ഭർതൃഹരി തുടങ്ങിയവയുടെ വ്യാഖ്യാനങ്ങൾ
  • ശ്രീമദ് ശങ്കരാചാര്യർ, വിക്രമാദിത്യകഥകൾ, കീർത്തികേസരി, കാദംബരി, കഥാസരിത്‌സാഗരം തുടങ്ങിയവയുടെ തർജ്ജമകൾ
  • വർക്കല മാഹാത്മ്യം, ഗരുഡപുരാണം, സേതുമാഹാത്മ്യം തുടങ്ങിയ കിളിപ്പാട്ടുകൾ
  • ഹരിശ്ചന്ദ്രചരിതം - നാടകം
  • ശ്രീകൃഷ്ണചരിതം, സന്മാർഗ ചന്ദ്രിക തുടങ്ങിയ മണിപ്രവാള കൃതികൾ
  • വൈദ്യജ്യോതിഷ ഗ്രന്ഥങ്ങൾ, വള്ളപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, അമ്മാനപ്പാട്ടുകൾ, വാതിൽതുറപ്പാട്ടുകൾ, കുമ്മി, ഊഞ്ഞാൽപ്പാട്ടുകൾ
  • കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകഥകൾ

അവലംബം തിരുത്തുക

  1. മഹച്ചരിതമാല - എസ്.ടി. റെഡ്യാർ, പേജ് - 630, ISBN 81-264-1066-3

പുറം കണ്ണികൾ തിരുത്തുക

  1. STReddiar.com About/History