പൈലോ പോൾ

മലയാള ഭാഷയിലെ രചയിതാവ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവായ പുരാണകഥാ നിഘണ്ടുവിന്റെ കർത്താവാണ് പൈലോ പോൾ (Pailo Paul). വിശുദ്ധ വേദ പുസ്തകത്തിനും ഒരു അനുക്രമണിക തയ്യാറാക്കിയിട്ടുണ്ട്.

പൈലോ പോൾ
ജനനം(1863-01-25)ജനുവരി 25, 1863
വെള്ളിക്കുളങ്ങര, തൃശ്ശൂർ, കേരളം
മരണം1936 ഓഗസ്റ്റ് 04
കോട്ടയം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരത്തു നക്ഷത്രബംഗ്ലാവിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം ഒളശ്ശയിൽ കല്ലത്തു തൊമ്മൻ പെയിലോയുടെയും പുളിക്കീഴ്‌ നെടുമ്പ്രത്ത്‌ വാലേപ്പറമ്പിൽ ഏലിയമ്മയുടെയും മകനാണ്. തിരുവനന്തപുരത്ത് ജനിച്ചു. സംസ്കൃതം ബി.എ ഐച്ഛികവിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ ബി.എ പാസ്സായി. മലബാറിൽ മദ്രാസ്‌ ഗവൺമന്റ്‌ സർവീസിൽ ജോലിക്കു പ്രവേശിച്ചു. പൊന്നാനിയിൽ തഹസിൽദാറായി പ്രവർത്തിച്ചു. അകൃത്രിമരാമണീയകമായ ഗദ്യത്തിന്റെ ഉടമയെന്ന്‌ എ.ആർ.രാജ രാജവർമ്മ വിശേഷിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള അമരകോശ വ്യാഖ്യാനമായ ബാലബോധിനിയും രാമായണ മഹാഭാരതകഥകളും അദ്ദേഹം പുനരാഖ്യാനം ചെയ്തിട്ടുണ്ട്‌. അമരകോശത്തെ ആധാരമാക്കി പര്യായനിഘണ്ടുവും എഴുതി. മലയാളം വേദപുസ്തകത്തിനു സത്യവേദാനുക്രമണിക എന്ന പദാനുക്രമണിക ഉണ്ടാക്കി. മലയാളത്തിലെ പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ 1902 ൽ പ്രസിദ്ധപ്പെടുത്തി.

1917 ൽ ജോലിയിൽ നിന്നു വിരമിച്ചു. എഴുപത്തിമൂന്നാം വയസ്സിൽ വാതസംബന്ധമായ അസുഖത്തെ തുടർന്ന്‌ 1936 ആഗസ്റ്റ്‌ നാലിന്‌ അദ്ദേഹം മരിച്ചു.

  • പുരാണ കഥാ നിഘണ്ടു അടങ്ങിയ സാഹിത്യനിഘണ്ടു
  • മലയാളത്തിലെ പഴഞ്ചൊല്ലുകൾ (1902)
  • സത്യവേദാനുക്രമണിക (1960) - പ്രസാധകർ - തിരുവല്ല സി.എസ്‌.എസ്‌.
  • പുരാണ കഥാ നിഘണ്ടു
  • ബാലബോധിനി (കുട്ടികൾക്കുള്ള അമരകോശ വ്യാഖ്യാനം)
  • അമരകോശത്തെ ആധാരമാക്കി ആദ്യത്തെ പര്യായനിഘണ്ടു
"https://ml.wikipedia.org/w/index.php?title=പൈലോ_പോൾ&oldid=2315321" എന്ന താളിൽനിന്ന് ശേഖരിച്ചത്