വിദ്യാഭ്യാസ വിചക്ഷണനും നായർ സമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനുമായിരുന്നു കെ. പരമുപിള്ള(ഒക്ടോബർ 1857 - 1919). തിരുവിതാംകൂറിൽ ആദ്യമായി എം.എ. ബിരുദം നേടിയത് ഇദ്ദേഹമായിരുന്നു. എം.എ. പരമുപിള്ള എന്നുമറിയപ്പെട്ടു. നായർ ഭൃത്യജന സംഘം എന്ന പേരുമാറ്റി നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദേശിച്ചത് ഇദ്ദേഹമാണ്. [1][2]

കെ. പരമുപിള്ള
കെ. പരമുപിള്ള എം.എ
ജനനം
പരമു

ഒക്ടോബർ 1857
മരണം1919
ദേശീയതഇന്ത്യൻ
തൊഴിൽവിദ്യാഭ്യാസ വിചക്ഷണനും നായർ സമുദായ പരിഷ്കർത്താവും
അറിയപ്പെടുന്നത്വിദ്യാഭ്യാസ വിചക്ഷണൻ
അറിയപ്പെടുന്ന കൃതി
ബുക്കർ ടി വാഷിംഗ്ടൺ (1957)- ജീവചരിത്രം

ജീവിതരേഖ

തിരുത്തുക

ചങ്ങനാശ്ശേരി പുഴവാതുകരയിൽ ജനിച്ചു. തിരുവനന്തപുരം ആർട്സ് കോളേജ് പ്രൊഫസർ, സ്കൂൾ ഇൻസ്പെക്ടർ, കൊല്ലം ഗവൺമെന്റ് സ്കൂൾ ഹെഡ്മാസ്റ്റർ[3] എന്നീ നിലകളിൽ പ്രവർത്തിച്ചു. എൻ.എസ്.എസ് നേതൃത്വത്തിൽ നിരവധി സ്കൂളുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. ലണ്ടനിലെ റിവ്യൂ ആഫ് റിവ്യൂസ് എന്ന ഇംഗ്ഗീഷ് മാസികയുടെ ഉടമസ്ഥനും പത്രാധിപനുമായ ഡബ്ളിയു. ടി . സ്റ്റെഡ് എന്ന പ്രസിദ്ധ വിദ്വാൻ ഇംഗ്ഗീഷുകാരായ കുട്ടികളുടെ അറിവിനും വിനോദത്തിനുംവേണ്ടി പ്രസിദ്ധപ്പെടുത്തീട്ടുള്ള പുസ്തകങ്ങളിൽ ഏതാനും മലയാളഭാഷയിൽ ഖണ്ഡം ഖണ്ഡമായി പ്രസാധനം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടി തങ്കശ്ശേരി മനോമോഹനം അച്ചു കൂട്ടത്തിൽനിന്നു മാസംതോറും ഓരോരൊ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ഹേമലത,പത്തു വിനോദകഥകൾ ചാസർ മഹാകവിയുടെ കഥകൾ വീരമാർത്താണ്ഡന്റെ വിക്രമങ്ങൾ ഇങ്ങിനെ നാലുകഥാപുസ്തകൾ പ്രസാധനം ചെയ്തു.[4]

കോട്ടയം റേഞ്ച് സ്കൂൾ ഇൻസ്പെക്ടറായിരിക്കെ ഭൂദാനം ചെയ്യാൻ നായർ സമുദായംഗങ്ങളെ പ്രരിപ്പിച്ചു. ഇതോടെ ദാനം ചെയ്യപ്പെട്ട സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. ബുക്കർ ടി. വാഷിംഗ്ടണിന്റെ ജീവചരിത്രത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തിയ ടസ്കേജി വിദ്യാലയത്തിന്റെ മാതൃകയിലുള്ള സ്കൂളുകളാണ് സ്ഥാപിക്കാൻ ശ്രമിച്ചത്. അതിന്റെ പ്രയോഗികതയിൽ സംശയമുയർന്നതിനെത്തുടർന്ന് സാധാരണ വിദ്യാലയ മാതൃക മതിയെന്നു തീരുമാനിച്ചു. വാഷിംഗ്ടണുമായും ഡബ്യു.ഇ.ബി. ഡുബോയ്സ് തുടങ്ങിയവരുമായി കത്തിടപാടുകൾ നടത്തിയിരുന്നു.[5] തിരുവനന്തപുരം ആർട്സ് കോളേജ് പ്രൊഫസറായി പ്രൊമോഷൻ ലഭിച്ചതിനെത്തുടർന്ന് പെരുന്ന നായർ സമാജത്തിൽ വച്ച് അദ്ദേഹത്തിനു യാത്രയയപ്പ് നൽകി. ഈ യോഗത്തിൽ വച്ചാണ് മന്നം വക്കീൽ ജോലി ഉപേക്ഷിച്ച് ബാക്കി ജീവിത കാലം സമുദായ പ്രവർത്തനത്തിനായി നീക്കി വെക്കുന്നതായി പ്രഖ്യാപിച്ചത്.[1]

  • ബുക്കർ ടി വാഷിംഗ്ടൺ
  • വിഭ്രമ വിലാസം
  • രാജകുമാരി
  • മനോമോഹന കഥകൾ
  • സന്മാർഗ കഥകൾ
  • സ്വഭാവ രചന
  • മാസ്മരവിദ്യ
  • ഹിപ്നോട്ടിസം
  • ഷേക്സ്പിയർ കഥകൾ

പുറം കണ്ണികൾ

തിരുത്തുക
  1. 1.0 1.1 നായർ സർവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം 1964. കോട്ടയം: നായർ സർവീസ് സൊസൈറ്റി. 1964. p. 27.
  2. "Nair Service Society of North Texas". www.nssnorthtexas. August 27, 2020. Archived from the original on 2018-12-25. Retrieved August 27, 2020.
  3. SUNDER RAJEEV, SHARAT (June 3, 2016). "Portrait of a teacher". The Hindu. Retrieved August 27, 2020.
  4. "രസികരജ്ഞിനി ബുക്ക് 3 1904". വിക്കി ഗ്രന്ഥശാല. ഓഗസ്റ്റ് 27, 2020. Retrieved ഓഗസ്റ്റ് 27, 2020.
  5. "Letter from K. Paramu Pillai to W. E. B. Du Bois, June 10, 1908". credo.library.umass.edu. ഓഗസ്റ്റ് 27, 2020. Retrieved ഓഗസ്റ്റ് 27, 2020.
"https://ml.wikipedia.org/w/index.php?title=കെ._പരമുപിള്ള&oldid=3829491" എന്ന താളിൽനിന്ന് ശേഖരിച്ചത്