അങ്കോലം

(Ankola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Alangium salviifolium എന്ന ശാസ്ത്രീയനാമമുള്ള അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിന്റെ വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു. [1] മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.[2]. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ടെന്നു കാണുന്നു. [3]

 1. ആങ്കോലതൈലം പലവിധ മാന്ത്രികപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു.
 2. കക്ഷപുടം ഗ്രന്ഥത്തിൽ വിശദമായി പറയുന്നുണ്ട് അങ്കോലത്തിന്റെ മാന്ത്രികസിദ്ധികളെപ്പറ്റി.
അങ്കോലം
Alangium salviifolium leaves 02.JPG
അങ്കോലത്തിന്റെ ഇലകൾ പേരാവൂരിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Alangium
Species:
A.salviifolium
Binomial name
Alangium salviifolium
Synonyms
 • Alangium acuminatum Wight ex Steud. [Invalid]
 • Alangium decapetalum Lam.
 • Alangium lamarckii Thwaites
 • Alangium latifolium Miq. ex C.B.Clarke
 • Alangium mohillae Tul.
 • Alangium salviifolium subsp. decapetalum (Lam.) Wangerin
 • Alangium sundanum var. miqueliana Kurz
 • Alangium tomentosum Lam.
 • Karangolum mohillae (Tul.) Kuntze
അങ്കോലം
സംസ്കൃതത്തിലെ പേര്അങ്കോല
വിതരണംദക്ഷിണേന്ത്യ, ശ്രീലങ്ക, ഗുജറാത്ത്, സമതലങ്ങളിലും കുന്നിഞ്ചെരിവുകളിലും
രാസഘടങ്ങൾഅലാൻ‌ജിൻ, മാർക്കിൻ, മാർക്കിഡിൻ എന്നീ ആൽക്കലോയ്ഡുകൾ
രസംകഷായം, തിക്തം, കടു
ഗുണംലഘു, സ്നിഗ്ധം, തീക്ഷ്ണം, സരം
വീര്യംഉഷ്ണം
വിപാകം‍കടു
ഔഷധഗുണംരക്തസമ്മർദ്ദം താത്കാലികമായി കുറയ്ക്കും, പേപ്പട്ടി വിഷത്തിനെതിരെ, അതിസാരം, ജ്വരം, കൃമിശല്യം ശമിപ്പിക്കും

രസാദി ഗുണങ്ങൾതിരുത്തുക

രസം :കഷായം, തിക്തം, കടു

ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം, സരം

വീര്യം :ഉഷ്ണം

വിപാകം :കടു [4]

ഔഷധയോഗ്യ ഭാഗംതിരുത്തുക

വേര്, ഇല, കായ് [4]

മറ്റു ഭാഷകളിലെ പേരുകൾതിരുത്തുക

Sage Leaved Alangium • Hindi: Ankol अंकोल • Urdu: Ankula • Malayalam: Arinjl • Telugu: Urgu • Kannada: Ankolamara • Sanskrit: Ankolah • Tamil: Alandi (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

 1. http://www.flowersofindia.net/catalog/slides/Sage%20Leaved%20Alangium.html
 2. http://www.pfaf.org/user/Plant.aspx?LatinName=Alangium+platanifolium
 3. http://practicalplants.org/wiki/Alangium_platanifolium
 4. 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പ്രജിൽ പീറ്റയിൽ- മാന്ത്രിക സസ്യ പഠനം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=അങ്കോലം&oldid=2591280" എന്ന താളിൽനിന്ന് ശേഖരിച്ചത്