രത്നഗിരി

(Ratnagiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു തുറമുഖ നഗരമാണ് രത്നഗിരി.[1] മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയുടെ ഭാഗമായ ഈ പട്ടണം സംസ്ഥാനത്തിൻറെ തെക്കു പടിഞ്ഞാറേ ദിക്കിലായാണ് കിടക്കുന്നത്.

രത്നഗിരി

रत्नागिरी
Siddhivinayak Mall in Ratnagiri
Siddhivinayak Mall in Ratnagiri
Country India
StateMaharashtra
RegionKonkan Division
DistrictRatnagiri
ഉയരം
11 മീ(36 അടി)
ജനസംഖ്യ
 (2011)
 • ആകെMunicipal Area : 76,239, Urban Agglomeration : About 1,25,000
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
PIN
415612, 415639
Telephone code02352
ISO കോഡ്IN-MH
വാഹന റെജിസ്ട്രേഷൻMH-08
വെബ്സൈറ്റ്www.ratnagiri.nic.in

ഭൂമിശാസ്ത്രം തിരുത്തുക

രത്നഗിരി നഗരം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 16°59′N 73°18′E / 16.98°N 73.3°E / 16.98; 73.3 [2] ആണ്. ഈ പ്രദേശത്തിൻറെ ഏകദേശ ഉയരം 11 മീറ്ററാണ് (36 അടി). പട്ടണത്തിൻറെ കിഴക്കേ അതിർത്തിയായി സഹ്യാദ്രി നിലകൊള്ളുന്നു. ശക്തമായ കാലവർഷം കാരണം ഈ പ്രദേശത്തെ തീരപ്രദേശങ്ങളിൽ മണ്ണൊലിപ്പു വളരെ കൂടുതലാണ്. ഈ പ്രദേശത്തെ ഫലഭൂയിഷ്ടമായ താഴ്വരകളിൽ നെല്ല്, തെങ്ങ്, കശുവണ്ടി, മാങ്ങകൾ എന്നിവയാണ് പ്രധാന വിളകൾ. അൽഫോൻസാ മാങ്ങകൾക്ക് പ്രസിദ്ധമാണ് ഈ ദേശം. ഒരു തുറമുഖ പട്ടണമായി ഇവിടെ മത്സ്യബന്ധനം ഒരു പ്രധാന വ്യവസായമാണ്.

ജനസംഖ്യാപരം തിരുത്തുക

2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം,[3] രത്നഗിരി പട്ടണത്തിലെ ആകെ ജനസംഖ്യ 76,239 ആയിരുന്നു. പട്ടണത്തിലെ ജനസംഖ്യയിൽ സ്ത്രീപരുഷ അനുപാതം യഥാക്രമം 55 ശതമാനം, 45 ശതമാനം എന്നിങ്ങനെയാണ്. ഇവരിൽ 86 ശതമാനം പുരുഷന്മാരും 87 ശതമാനം സ്ത്രീകളും വിദ്യാസമ്പന്നരാണ്. ജനങ്ങളിൽ 11 ശതമാനം പേർ ആറു വയസ് പ്രായത്തിനു താഴെയുള്ളവരാണ്. രത്നഗിരിയിലെ 70 ശതമാനത്തോളം ആളുകൾ ഹൈന്ദവ മതവിശ്വാസം പിന്തുടരുന്നവരും 30 ശതമാനം പേർ ഇസ്‌ലാം മതവിശ്വാസികളുമാണ്. ഇവിടുത്തെ മറ്റു മതവിഭാഗങ്ങൾ ബുദ്ധമതക്കാരും ക്രിസ്തുമത വിശ്വാസികളുമാണ്. പട്ടണത്തിലെ തുടർച്ചയായ വ്യവസായവൽക്കരണത്തിൻറെ ഫലമായി ജനസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു.

രത്നഗിരി മുനിസിപ്പാലിറ്റി തിരുത്തുക

രത്നഗിരി മുനിസിപ്പാലിറ്റി സ്ഥാപിതമായത് 1876 ലാണ്[4] ഭാരതീയ ജനതാ പാർട്ടിയുടെ മഹേന്ദ്ര മയേകാർ ആണ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികസ്ഥാനം വഹിക്കുന്നത്. ശിവസേനയിലെ ഉദയ് സാമന്ത് ആണ് രത്നഗിരി നിയോജകമണ്‌ഡലത്തെ 2014 മുതൽ പ്രതിനിധീകരിക്കുന്നത്. 2014 മുതൽ ലോകസഭയിലെ രത്നഗിരിയുടെ പ്രതിനിധി ശിവസേനയിലെ വിനായക് റാവത്ത് ആണ്.

പ്രധാന വ്യവസായ സ്ഥാപനങ്ങൾ തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

 • ഫിനോലക്സ് അക്കാദമി ഓഫ് മാനേജ്മെൻറ് ആൻറ് ടെക്നോളജി (യൂണിവേഴ്സിറ്റി ഓഫ് മുംബൈയുടെ അംഗീകാരമുള്ള ഒരു എൻജിനീയറിംഗ് കോളേജ്)[5]
 • ഗവൺമെൻറ് കോളജ് ഓഫ് ഫാർമസി[6]
 • ഭടക് ഹൈസ്കൂൾ, രത്നഗിരി[7]
 • ആർ. കെ. ശിർകെ ഹൈസ്കൂൾ[8]
 • മിസ്ട്രി ഹൈസ്കൂൾ, രത്നഗിരി[9]
 • എം.എസ്. നായിക് ഹൈസ്കൂൾ[10]
 • ഗോഗ്ടെ ജോഗ്ലെകാർ കോളജ്[11]
 • സെൻറ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രത്നഗിരി[12]

കാലാവസ്ഥ തിരുത്തുക

Ratnagiri പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 32
(90)
32
(90)
32
(90)
32
(90)
33
(91)
30
(86)
29
(84)
29
(84)
30
(86)
32
(90)
34
(93)
33
(91)
31.5
(88.8)
ശരാശരി താഴ്ന്ന °C (°F) 19
(66)
19
(66)
22
(72)
25
(77)
26
(79)
25
(77)
25
(77)
24
(75)
24
(75)
23
(73)
22
(72)
20
(68)
22.8
(73.1)
മഴ/മഞ്ഞ് mm (inches) 0.8
(0.031)
1.2
(0.047)
3.3
(0.13)
5.1
(0.201)
68.6
(2.701)
801.6
(31.559)
872.2
(34.339)
650.8
(25.622)
368.0
(14.488)
128.4
(5.055)
32.4
(1.276)
6.0
(0.236)
2,938.4
(115.685)
ഉറവിടം: World Weather Online

മറൈൻ ബയോളജികൽ റിസർച്ച് സ്റ്റേഷൻ തിരുത്തുക

മഹാരാഷ്ട്രാ സർക്കാർ, ഫിഷറീസ് ഡിപാർട്ട്മെൻറിൻറെ കീഴിൽ 1958 ൽ രത്നഗിരിയിൽ ഒരു മറൈൻ ബയോളജിക്കൽ റിസർച്ച് സ്റ്റേഷൻ സ്ഥാപിച്ചിരുന്നു (MBRS). അത് ഇപ്പോൾ ഡാപോളിലെ ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കൺ കൃഷി വിദ്യാപീഠുമായി ബന്ധിപ്പിച്ചിരിക്കുന്നു. 10 ഹെക്ടർ സ്ഥലത്തു വ്യാപിച്ചു കിടക്കന്ന റിസർച്ച് സ്റ്റേഷൻ വളപ്പിനുള്ളിലായി മൂന്നു നിലയുള്ള കെട്ടിട സൌകര്യമുണ്ട്. ഇതിനുള്ളിലായി എല്ലാ ആധുനിക സൌകര്യങ്ങളോടുംകൂടിയ അക്വേറിയം, മ്യൂസിയം, മത്സ്യ ഫാം, മത്സ്യ വിത്തുൽപാദന കേന്ദ്രം, ലാബുകൾ എന്നിവ നിലനിൽക്കുന്നു.

ചിത്രശാല തിരുത്തുക

പുറമേനിന്നുള്ള കണ്ണികൾ തിരുത്തുക

വിഷയാനുബന്ധം തിരുത്തുക

 1. http://ratnagiri.nic.in/distGazette/Part2.pdf
 2. "Maps, Weather, and Airports for Ratnagiri, India".
 3. http://www.censusindia.gov.in/pca/SearchDetails.aspx?Id=585570
 4. http://www.maharashtra.gov.in/english/gazetteer/RATNAGIRI/places_Ratnagiri.html
 5. "Finolex Academy of Management and Technology".
 6. "Government College Of Pharmacy".
 7. "ആർക്കൈവ് പകർപ്പ്". Archived from the original on 3 ഫെബ്രുവരി 2014. Retrieved 6 നവംബർ 2016.
 8. "Welcome to R. B. Shirke High School, Ratnagiri".
 9. "Mistry Schools". Archived from the original on 21 ഡിസംബർ 2019. Retrieved 6 നവംബർ 2016.
 10. "Welcome to M. S. Naik Foundation, Ratnagiri". Archived from the original on 21 ഡിസംബർ 2019. Retrieved 6 നവംബർ 2016.
 11. "Gogate Jogalekar College, Ratnagiri".
 12. "St. Thomas English Medium School - Forming a joyful generation next". Archived from the original on 12 ഒക്ടോബർ 2015. Retrieved 2 സെപ്റ്റംബർ 2021.
"https://ml.wikipedia.org/w/index.php?title=രത്നഗിരി&oldid=3789521" എന്ന താളിൽനിന്ന് ശേഖരിച്ചത്