റോൾ ഓൺ-റോൾ ഓഫ്
വാഹനങ്ങൾ കപ്പലിലും, തീവണ്ടിയിലും ഓടിച്ച് കയറ്റി കൊണ്ടുപോകുന്ന സംവിധാനത്തിനാണ് റോൾ ഓൺ-റോൾ ഓഫ് എന്നു പറയുന്നത്. പ്രത്യേക ക്രെയിനുകളുടെ സഹായമില്ലാതെ തന്നെ വാഹനങ്ങൾ കപ്പലിലും, തീവണ്ടിയിലും കയറ്റി വിദൂര സ്ഥലങ്ങളിൽ എത്തിക്കാനും അവിടെ വെച്ച് ക്രെയിനുകളുടെ സഹായമില്ലാതെ തന്നെ ഇറക്കിക്കൊണ്ടു പോകാനും ഈ സംവിധാനത്തിലൂടെ കഴിയും. ഇന്ത്യയിൽ കൊങ്കൺ റെയിൽവേയിൽ മാത്രമെ ഈ സൗകര്യമുള്ളൂ. ഇതിനായി കപ്പലിൽ വാഹനങ്ങൾ കയറ്റുമ്പോഴും ഇറക്കുമ്പോഴും മാത്രം പ്രവർത്തന ക്ഷമമാക്കുന്ന പ്രത്യേകതരം പാലം (റാമ്പ്) കപ്പലിലും, ട്രെയിനിലും സ്ഥാപിക്കുന്നു. ട്രക്കുകളിലും മറ്റ് ചരക്ക് വാഹനങ്ങളിലും ചർക്കുകൾ കയറ്റിയതിനു ശേഷം നേരിട്ട് തീവണ്ടിയിലും മറ്റും ഓടിച്ച് കൊണ്ടു പോകാമെന്നതിനാൽ വളരെയധികം സമയും ധനവും ലാഭിക്കാൻ കഴിയുന്നു.