കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2010 മേയ് 11-നു് സാഹിത്യ അക്കാദമി സെക്രട്ടറി പി. വത്സല പ്രഖ്യാപിച്ചു[1][2]. നോവലിനു് ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലും, ചെറുകഥക്ക് കെ.ആർ. മീരയുടെ ആവേ മരിയ എന്ന കഥയും പുരസ്കാരത്തിനർ‌ഹമായി. ജി. ബാലകൃഷ്ണൻ നായർ, ഏറ്റുമാനൂർ സോമദാസൻ, പി.കെ.വി പനയാൽ, ഏരുമേലി പരമേശ്വരൻപിള്ള എന്നിവർക്ക് സമഗ്ര സം‌ഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. വിഷ്ണു നാരായണൻ നമ്പൂതിരി, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവർ അക്കാദമി ഫെല്ലോഷിപ്പിനു് അർഹമായി.

അക്കാദമിയുടെ വിശിഷ്ടാംഗത്വംതിരുത്തുക

ക്രമ നമ്പർ പേര്‌
1 വിഷ്ണു നാരായണൻ നമ്പൂതിരി
2 പുനത്തിൽ കുഞ്ഞബ്ദുള്ള

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരംതിരുത്തുക

ക്രമ നമ്പർ പേര്‌
1 പ്രൊഫ: ഏറ്റുമാനൂർ സോമദാസൻ
2 പ്രൊഫ: ഏരുമേലി പരമേശ്വരൻ പിള്ള
3 പ്രൊഫ: ജി. ബാലകൃഷ്ണൻ നായർ
4 പി.വി.കെ. പനയാൽ

അക്കാദമി അവാർഡുകൾതിരുത്തുക

ക്രമനമ്പർ വിഭാഗം കൃതി ജേതാവ്
1 നോവൽ ആടു ജീവിതം ബെന്യാമിൻ
2 ചെറുകഥ ആവേ മരിയ കെ.ആർ.മീര
3 കവിത മുദ്ര എൻ.കെ. ദേശം
4 നാടകം സ്വാതന്ത്ര്യം തന്നെ ജീവിതം കെ.എം. രാഘവൻ നമ്പ്യാർ
5 ബാലസാഹിത്യം മുയൽച്ചെവി എ. വിജയൻ
6 ജീവചരിത്രം ഘോഷയാത്ര ടി.ജെ.എസ്. ജോർജ്ജ്
7 സാഹിത്യ വിമർശനം ആഖ്യാനത്തിന്റെ അടരുകൾ കെ.എസ്. രവികുമാർ
8 യാത്രാ വിവരണം എന്റെ കേരളം കെ.രവീന്ദ്രൻ
9 വിവർത്തനം പടിഞ്ഞാറൻ കവിതകൾ ‍ കെ. സച്ചിദാനന്ദൻ
10 വൈജ്ഞാനിക സാഹിത്യം സ്ഥലം, കാലം, കല വിജയകുമാർ മേനോൻ
11 ഹാസ്യ സാഹിത്യം റൊണാൾഡ് റീഗനും ബാലൻ മാഷും മാർഷൽ

എൻഡോവ്മെന്റ് അവാർഡുകൾതിരുത്തുക

ക്രമനമ്പർ വിഭാഗം കൃതി ജേതാവ്
1 ഐ.സി. ചാക്കോ അവാർഡ്
(ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം)
പഴശി രേഖകളിലെ വ്യവഹാരഭാഷ ഡോ. ജോസഫ് സ്കറിയ
2 കെ.ആർ. നമ്പൂതിരി അവാർഡ്
(വൈദികസാഹിത്യം)
ഹിന്ദുമതം ഹിന്ദുത്വം ഇ. ചന്ദ്രശേഖരൻ നായർ
3 സി.ബി. കുമാർ അവാർഡ്
(ഉപന്യാസം)
ശ്രദ്ധ കെ.എം. നരേന്ദ്രൻ
4 കനകശ്രീ അവാർഡ് -
(കവിത)
കാണുന്നീലോരക്ഷരവും എം.ബി മനോജ്
5 ഗീത ഹിരണ്യൻ അവാർഡ്
(ചെറുകഥാ സമാഹാരം)
ജനം പി.വി.ഷാജികുമാർ
6 ജി.എൻ . പിള്ള അവാർഡ്
(വൈജ്ഞാനിക സാഹിത്യം)
സംഗീതാർത്ഥമു മധു വാസുദേവൻ

[3][4]

അവലംബംതിരുത്തുക

  1. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 2010-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 May 2010.
  2. "KSA awards and fellowships announced" (ഭാഷ: ഇംഗ്ലീഷ്). Press Trust Of India. മൂലതാളിൽ നിന്നും 2010-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2010.
  3. "വിഷ്ണു നാരായണൻ നമ്പൂതിരിക്കും പുനത്തിലിനും വിശിഷ്ടാംഗത്വം". മനോരമ ഓൺലൈൻ. ശേഖരിച്ചത് 11 May 2010.[പ്രവർത്തിക്കാത്ത കണ്ണി]
  4. "കേരള സാഹിത്യ അക്കാദമി" (PDF). കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 12 May 2010.