ഒരു മലയാള നാടകകൃത്തും, നടനും, സംവിധായകനുമാണ് കെ.എം. രാഘവൻ നമ്പ്യാർ. സംസ്ഥാന അടിസ്ഥാനത്തിലുള്ള പല അമേച്വർ നാടക മത്സരങ്ങളിലും നാടകകൃത്ത്, നടൻ, സംവിധായകൻ എന്നിവർക്കുള്ള സമ്മാനങ്ങൾ പലതവണ നേടിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും[1][2], അബുദാബി ശക്തി അവാർഡും, ചെറുകാഡ് അവാർഡും അടക്കം പല അവാർഡുകളും ലഭിച്ചിട്ടുണ്ട്.

സ്കൂൾ ഏകാംഗങ്ങൾ, ദശാപുഷ്പം, 5 ഏകാംഗങ്ങൾ, ചിനാകുഞ്ഞുങ്ങൾ, എന്നീ ഏകംഗ സമാഹാരങ്ങളിൽ ഏതാണ്ട് 30 ഓളം ഏകാംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവയെല്ലാം സ്കൂൾ, കോളേജ് തലങ്ങളിൽ കലോത്സവങ്ങളിൽ സമ്മാനം നേടിയവയാണു്. ഇവയ്ക്ക് പുറമെ 40 ഓളം റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിലെ നാടക നടനമാൺ 1964 ൽ ആകാശവാണി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. 1985 ൽ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കിളിപ്പാട്ട് എന്ന സിനിമയുടെ കഥ, സംഭാഷണം, ഗാനങ്ങൾ, എന്നിവ രചിച്ചു. തിരുവനന്തപുരം ദൂരദർശനിൽ “ഒരു പൂവിടരുന്നു“ എന്ന ഒരു സീരിയലിനു വേണ്ടി തിരക്കഥ രചിച്ചു. യുനെസ്`ക്കൊവിന്റെ സഹായത്തോട് കൂടി നിർമ്മിച്ച സീരിയലാണിത്.

“രാജസൂയം“ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും “സഞ്ജീവനി“ മഹത്മാഗന്ധി യൂണിവേഴ്സിറ്റിയിലും പാഠപുസ്തകമായിട്ടുണ്ട്.

കേരള സംഗീതനാടക അക്കാഡമി എക്സിക്യൂട്ടീവിൽ 3 തവണ അംഗമായിട്ടുണ്ട്. സംഗീതനാടക അക്കാഡമിയുടെ വൈസ് ചെയർമാനാണ്. ഇതിന് പുറമെ കേരള സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2 തവണ അംഗമായിട്ടുണ്ട്. കൂടാതെ സർക്കാർ നിശ്ചയിക്കുന്ന നാടക സംബന്ധമായ പല ജൂറി കമ്മറ്റികളിലും അംഗമായിട്ടുണ്ട്.

എഴുതിയ നാടകങ്ങൾ

തിരുത്തുക
  • വെളിച്ചം
  • സ്നേഹം അനാഥമല്ല
  • നിമിഷങ്ങൾ
  • ചിതാപുഷ്പം
  • സ്വർഗ്ഗാരോഹണം
  • കീർത്തിമുദ്ര
  • ചിറകടി
  • കാലമേനി
  • പടച്ചട്ട
  • ശിലാലിഖിതം
  • രാജസൂയം
  • വജ്രമുഷ്ടി
  • സഞ്ജീവനി
  • താണ്ഢവം
  • കർമഭൂമി
  • ഉഷസന്ധ്യ
  • സ്വാതന്ത്ര്യം തന്നെ ജീവിതം
  • പുറങ്കാലൻ

എന്നിങ്ങനെ 60-തിലധികം നാടകങ്ങൾ രചിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്(2017)[3]
  1. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". Archived from the original on 2010-05-14. Retrieved 2011-12-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  3. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
"https://ml.wikipedia.org/w/index.php?title=കെ.എം._രാഘവൻ_നമ്പ്യാർ&oldid=3629003" എന്ന താളിൽനിന്ന് ശേഖരിച്ചത്