പി.വി.കെ. പനയാൽ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന മലയാള സാഹിത്യകാരന്റെ യഥാർത്ഥ പേര് പി.വി.കുഞ്ഞിക്കണ്ണൻ എന്നാണ്. ഇദ്ദേഹം കാസർകോട്‌ ജില്ലയിലെ പനയാൽ ഗ്രാമത്തിൽ 1949-ലാണ് ജനിച്ചത്. പ്രൈമറി സ്‌കൂൾ പ്രധാന അധ്യാപകനായി പ്രവർത്തിച്ച് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. പുരോഗമനകലാ സാഹിത്യസംഘം കാസർകോട്‌ ജില്ലാ പ്രസിഡന്റാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത എ.കെ.ജി. എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് ഇദ്ദേഹമാണ്. [1].

പി.വി.കെ. പനയാൽ
പി.വി.കെ. പനയാൽ
ജനനം1949
കാസർകോട്‌ ജില്ല
തൂലികാ നാമംപി.വി.കെ. പനയാൽ
തൊഴിൽസാഹിത്യകാരൻ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ

വ്യക്തിജീവിതം

തിരുത്തുക

വി.അമ്പു പിതാവും പി.വി.മാധവി മാതാവുമാണ്.

  • തലമുറകളുടെ ഭാരം (നോവൽ)
  • സൂര്യാപേട്ട്‌ (നോവൽ)
  • ഖനിജം (നോവൽ)
  • അടിത്തട്ടിലെ ആരവങ്ങൾ (കഥാസമാഹാരം) [2]

പുരസ്കാരങ്ങൾ

തിരുത്തുക

‘തലമുറകളുടെ ഭാരം’ എന്ന നോവലിന്‌ ചെറുകാട്‌ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. ‘സൂര്യാപേട്ട്‌’ എന്ന നോവലിന്‌ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. നാടകരചനയ്‌ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. 2009-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[3].

  1. http://www.malayalasangeetham.in/movie.php?i=3923[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://www.keralasahityaakademi.org/pdf/ksaaward2009.pdf

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി.വി.കെ._പനയാൽ&oldid=4084441" എന്ന താളിൽനിന്ന് ശേഖരിച്ചത്