മലയാളകവിയും നിരൂപകനുമാണ് എൻ.കെ. ദേശം. ഇദ്ദേഹത്തിന്റെ ശരിയായ പേര് എൻ. കുട്ടികൃഷ്ണപിള്ള എന്നാണ്.

എൻ.കെ. ദേശം

ജീവിതരേഖതിരുത്തുക

1936 ഒക്ടോബർ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു എഴുത്തുകാരന്റെ ജനനം. പിതാവ് പടിഞ്ഞാറെ വളപ്പിൽ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവിൽ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തിൽ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരൻപിള്ള സ്വർണ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചു.

സാഹിത്യപ്രവർത്തനംതിരുത്തുക

സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൌമ്യമായ നർമരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ആധുനിക കവിതയുടെ ഭാവധർമങ്ങൾ അധികം കാണാൻ കഴിയുകയില്ല. സമർഥമായ ശബ്ദങ്ങളും ഉചിതമായ ഇമേജുകളും കവിതയെ മറ്റുള്ളവയിൽനിന്നു വേറിട്ടതാക്കിത്തീർക്കുന്നു. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്[1].

മേൽപ്പറഞ്ഞ കവിതകൾക്കു പുറമേ സാഹിത്യപരമായ നിരൂപണങ്ങളും ദേശം രചിച്ചിട്ടുണ്ട്.

കൃതികൾതിരുത്തുക

 • അന്തിമലരി
 • ചൊട്ടയിലെ ശീലം
 • അമ്പത്തൊന്നക്ഷരാളി
 • മുദ്ര
 • അപ്പുപ്പൻതാടി
 • പവിഴമല്ലി
 • ഉതിർമണികൾ
 • കന്യാഹൃദയം
 • ഗീതാഞ്ജലി ( വിവർത്തനം )

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. "ഗീതാഞ്ജലിക്കു മുന്നിൽ അഞ്ജലിബദ്ധരായി ദേശം കവികൾ" (html). മാതൃഭൂമി. 23 Aug 2010. ശേഖരിച്ചത് 19 ഒൿടോബർ 210. Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 2. http://www.keralasahityaakademi.org/pdf/ksaaward2009.pdf

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.കെ._ദേശം&oldid=3626583" എന്ന താളിൽനിന്ന് ശേഖരിച്ചത്