സംവാദം:സി.പി.ഐ.എമ്മിന്റെ സമരങ്ങളും പ്രചാരണപരിപാടികളും
എമ്മിന്റെ--122.174.216.109 12:15, 24 ഫെബ്രുവരി 2014 (UTC)
കേരളരക്ഷാ മാർച്ച് ലയിപ്പിക്കുന്നത്
തിരുത്തുകലയിപ്പിക്കുന്നതിൽ തെറ്റില്ല എന്നഭിപ്രായപ്പെടുന്നു. ലേഖനം അതിബൃഹത്താവുകയാണെങ്കിൽ പല ലേഖനങ്ങളായി ഭാവിയിൽ വിഭജിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:07, 24 ഫെബ്രുവരി 2014 (UTC)
- ലയിപ്പിക്കുക--KG (കിരൺ) 16:49, 25 ഫെബ്രുവരി 2014 (UTC)
- ഇപ്പോഴുള്ള ലേഖനത്തിലെ വിവരങ്ങൾ എല്ലാം തന്നെ ലയിപ്പിക്കുന്ന താളിൽ ഉൾപെടുത്തുവാൻ കഴിയുമെങ്കിൽ, ലേഖനം ലയിപ്പിക്കുന്നതിനോട് യോജിക്കുന്നു. ഭാവിയിൽ ഈ ഭാഗത്തിന്റെ വലിപ്പം കൂടുകയാണെങ്കിൽ വിഭജിക്കേണ്ടതുമാകുന്നു --പ്രതീഷ് പ്രകാശ് 00:30, 27 ഫെബ്രുവരി 2014 (UTC)
- കേരള രക്ഷാ മാർച്ച് സി.പി.ഐ.(എം) നടത്തിയ ഒരു ജാഥയാണ്, അതൊരു സമരമായിരുന്നോ ?? ലയന നിർദ്ദേശം പുനപരിശോധിക്കണം എന്നഭ്യർത്ഥിക്കുന്നു. ബിപിൻ (സംവാദം) 04:54, 27 ഫെബ്രുവരി 2014 (UTC)
നീക്കം ചെയ്യപ്പെട്ട ഈ ലേഖനത്തിൽ നിന്ന് ചിത്രവും ചില വിവരങ്ങളും ഭേദഗതികളോടെ ലേഖനത്തിൽ ഒരു വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ലേഖനം പുനഃസ്ഥാപിച്ച് നാൾവഴി ലയിപ്പിക്കുന്നത് ചർച്ച ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:19, 24 ഫെബ്രുവരി 2014 (UTC)
വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സി.പി.ഐ.എം. സമര സന്ദേശ ജാഥ#സി.പി.ഐ.എമ്മിന്റെ സമരങ്ങളും പ്രചാരണപരിപാടികളും എന്ന ലേഖനത്തിൽ ലയിപ്പിക്കുവാനായി പുനഃസ്ഥാപിക്കുന്നത് എന്ന ചർച്ച കാണുക. --അജയ് ബാലചന്ദ്രൻ (സംവാദം) 15:34, 9 മാർച്ച് 2014 (UTC)
എതിർപ്പില്ലാത്തതിനാൽ പുനഃസ്ഥാപിച്ച് ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 18:02, 17 മാർച്ച് 2014 (UTC)
പുന്നപ്ര-വയലാർ സമരം
തിരുത്തുകപുന്നപ്ര - വയലാർ, കയ്യൂർ തുടങ്ങിയ സമരങ്ങൾ സി.പി.ഐ.എമ്മിന്റേതാണോ ? അവ നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. അവിഭക്തകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരങ്ങളാണ്. വെറുതേ വിക്കിപീഡിയയിലുള്ളവർക്ക് ചരിത്രബോധമില്ല എന്ന് പറയിപ്പിക്കാതിരിക്കുക. --Adv.tksujith (സംവാദം) 01:45, 27 ഫെബ്രുവരി 2014 (UTC)
- പുന്നപ്ര-വയലാർ,കയ്യൂർ എന്നിവ സി.പി.ഐ.എമ്മിന്റെ സമരങ്ങളല്ല. അതു ലേഖനത്തിൽ നിന്നും നീക്കം ചെയ്യുന്നു. ബിപിൻ (സംവാദം) 04:51, 27 ഫെബ്രുവരി 2014 (UTC)
പേര്
തിരുത്തുകജാഥകളെ സമരങ്ങളായി കാണാൻ ബുദ്ധിമുട്ടാണ്. പേര് സി.പി.ഐ.എമ്മിന്റെ സമരങ്ങളും പ്രചാരണപരിപാടികളും എന്നോ മറ്റോ മാറ്റണം എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:43, 27 ഫെബ്രുവരി 2014 (UTC)
- തലക്കെട്ടു മാറ്റത്തെ അനുകൂലിക്കുന്നു. ഉപരോധസമരത്തെക്കുറിച്ചു പറയുമ്പോൾ തന്നെ, സമരമല്ലാത്ത പ്രചരണപരിപാടിയായ കേരളരക്ഷാ മാർച്ചും പ്രതിപാദിക്കുന്നു. ബിപിൻ (സംവാദം)
പേരുമാറ്റി. --അജയ് ബാലചന്ദ്രൻ (സംവാദം) 15:27, 9 മാർച്ച് 2014 (UTC)
സന്തുലിതത്വം
തിരുത്തുകലേഖനത്തിൽ {{POV}} ഫലകം ചേർക്കപ്പെട്ടിട്ടുണ്ട്. അസന്തുലിതത്ത്വമുള്ള ഭാഗങ്ങൾ ചൂണ്ടിക്കാട്ടി പ്രശ്നങ്ങൾ നീക്കം ചെയ്യാനുള്ള ചർച്ച നടത്താൻ താല്പര്യപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:37, 9 മാർച്ച് 2014 (UTC)
തെറ്റായ വിവരങ്ങൾ
തിരുത്തുക[സിപിഐഎം] പേജ് പ്രകാരം പാർട്ടി ഉണ്ടായത് 1964. 1964-ൽ ഉണ്ടായ പാർട്ടി എങ്ങനെയാ 1947-ന് മുമ്പുള്ള സമരത്തിന്റെ ഭാഗമാവുക? ഇന