കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ പട്ടിക

കേരളത്തിൽ ജനിച്ചതും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ കാർട്ടൂണിസ്റ്റുകളുടെ പട്ടികയാണിത്.

പേര് യഥാർത്ഥ പേര് ജനനം-മരണം ജനനസ്ഥലം മേഖല ആനുകാലികം/പുസ്തകം പുരസ്കാരം കഥാപാത്രങ്ങൾ/പംക്തി
അരവിന്ദൻ 1935-1991 കോട്ടയം കാർട്ടൂൺ, സിനിമ മാതൃഭൂമി ആഴ്ചപ്പതിപ്പ് മികച്ച സംവിധായകനുള്ള അവാർഡ് രാമു, ഗുരുജി
കാർട്ടൂണിസ്റ്റ് ശങ്കർ കെ. ശങ്കരപിള്ള 1902-1989 ആലപ്പുഴ, കായംകുളം കാർട്ടൂൺ, കഥകൾ ശങ്കേഴ്സ് വീക്കിലി പദ്‌മവിഭൂഷൺ
ടി.കെ. സുജിത്ത് ടി.കെ. സുജിത്ത് 1977- തൃശ്ശൂർ കാർട്ടൂൺ കേരളകൗമുദി മീഡിയ അവാർഡ് (2005),കെ.യു.ഡബ്ല്യു.ജെ കാർട്ടൂൺ അവാർഡ് (2003), ഏറ്റവും നല്ല കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2007
കരുവാറ്റ ചന്ദ്രൻ (1944 - 22 ഓഗസ്റ്റ് 2013) ആലപ്പുഴ, കരുവാറ്റ കാർട്ടൂൺ, റേഡിയോ നാടകം, അദ്ധ്യാപനം മനോരാജ്യം വാരിക സംസ്ഥാന അധ്യാപക അവാർഡ് (1993) നാറാണത്തു ഭ്രാന്തൻ
കെ.എസ്. പിള്ള (കാർട്ടൂണിസ്റ്റ്) കെ. ശ്രീധരൻ പിള്ള 1919, മരണം - 1978 ഏപ്രിൽ 30 ആലപ്പുഴ, മാവേലിക്കര കാർട്ടൂൺ മലയാള മനോരമ,ദേശബന്ധു ---
ജി. സോമനാഥൻ പ്രൊഫസർ. ജി. സോമനാഥൻ 4 മാർച്ച് 1934 – 13 ഡിസംബർ 2007 കൊല്ലം, കൊട്ടാരക്കര കാർട്ടൂൺ, എഴുത്ത്, അദ്ധ്യാപകൻ ജനയുഗം, മാതൃഭൂമി കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ
സുകുമാർ എസ്. സുകുമാരൻ പോറ്റി 9 ജൂലൈ 1932- തിരുവനന്തപുരം കാർട്ടൂൺ, ഹാസസാഹിത്യകാരൻ മനശ്ശാസ്ത്രം കേരള സാഹിത്യ അക്കാദമി, ഈവി സ്‌മാരക സമിതി പുരസ്കാരങ്ങൾ
ഇ. സുരേഷ് --- --- കാർട്ടൂൺ, അനിമേറ്റർ സ്റ്റേറ്റ്സ്മാൻ, ഇക്കണോമിക്സ് ടൈംസ്, മിഡ് ഡേ, ഇൻഡ്യൻ എക്സ്പ്രസ് , ദേശാഭിമാനി കേരള ലളിത കലാ അക്കാദമി പുരസ്കാരം (2008) ബൈനാക്കുലേഴ്സ്
കാർട്ടൂണിസ്റ്റ് കുട്ടി പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി 1921 സെപ്തംബർ 4 - 2011 ഒക്ടോബർ 22 പാലക്കാട്, ഒറ്റപ്പാലം കാർട്ടൂൺ, നാഷണൽ ഹെറാൾഡ് , മദ്രാസ് വാർ റിവ്യൂ, ഫ്രീ പ്രസ് ജേർണൽ, ആനന്ദബസാർ പത്രിക ---- ---