കാർട്ടൂണിസ്റ്റ് ശങ്കർ
മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള (ജനനം - 1902, മരണം - 1989 ഡിസംബർ 26). കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് അദ്ദേഹം ജനിച്ചത്[1].
കെ. ശങ്കർ പിള്ള | |
---|---|
ജനനം | |
മരണം | ഡിസംബർ 26, 1989 | (പ്രായം 87)
കലാലയം | University Science College, Trivandrum |
തൊഴിൽ | Cartoonist, Writer |
സജീവ കാലം | 1932-1986 |
അറിയപ്പെടുന്നത് | Shankar's Weekly Children's Book Trust Shankar's International Dolls Museum |
ജീവിതപങ്കാളി(കൾ) | തങ്കം |
പുരസ്കാരങ്ങൾ | പദ്മവിഭൂഷൺ (1976) |
1932-ൽ പോത്തൻ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിയിൽ പ്രവേശിച്ചു[2]. 1948-ൽ ശങ്കേഴ്സ് വീക്ക്‌ലി ആരംഭിച്ചു. അബു എബ്രഹാം, കുട്ടി, കേരളവർമ, പ്രകാശ്, സാമുവൽ, ഒ.വി. വിജയൻ, സി.പി. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ ശങ്കേഴ്സ് വീക്ക്‌ലിയിൽ ജോലി ചെയ്തിരുന്നു[2]. 27 കൊല്ലം തുടർന്ന 'ശങ്കേഴ്സ് വീക്ക്‌ലി' 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിർത്തി. ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് 'ശങ്കേഴ്സ് വീക്ക്‌ലി'യിലാണ്[2].
ജീവിത രേഖ
തിരുത്തുക- 1902 ജനനം
- 1927 ബിരുദം നേടി
- 1931 വിവാഹം
- 1932 ഹിന്ദുസ്ഥാൻ ടൈംസിൽ
- 1946 ഹിന്ദുസ്ഥാൻ ടൈംസ് വിട്ടു
- 1948 ശങ്കേഴ്സ് വീക്ക്‌ലി തുടങ്ങി
- 1955 പദ്മശ്രീ
- 1957 ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് തുടങ്ങി
- 1966 പദ്മഭൂഷൺ
- 1968 ചിൽഡ്രൻസ് വേൾഡ് തുടങ്ങി
- 1975 ശങ്കേഴ്സ് വീക്ക്‌ലി നിർത്തി
- 1976 പദ്മവിഭൂഷൺ
- 1989 മരണം
അവലംബം
തിരുത്തുക- ↑ കാർട്ടൂൺ കുലപതി Archived 2014-07-07 at the Wayback Machine. മാധ്യമം വെളിച്ചം
- ↑ 2.0 2.1 2.2 മഹച്ചരിതമാല - ശങ്കർ, പേജ് - 556, ISBN 81-264-1066-3
അറിയപ്പെടാത്ത ശങ്കർ Archived 2014-12-26 at the Wayback Machine.