ജി. സോമനാഥൻ
മലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്നു പ്രൊഫസർ. ജി. സോമനാഥൻ(4 മാർച്ച് 1934 – 13 ഡിസംബർ 2007).
ജി. സോമനാഥൻ | |
---|---|
ജനനം | കൊട്ടാരക്കര, കൊല്ലം |
മരണം | കൊല്ലം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും |
ജീവിതരേഖ
തിരുത്തുകകൊട്ടാരക്കരയ്ക്കടുത്തുള്ള പരുത്തിയറയിൽ ജനിച്ചു. മലയാളത്തിൽ ബിരുദാനന്ദര ബിരുദം നേടി വിവിധ ശ്രീ നാരായണ കോളേജുകളിൽ അദ്ധ്യാപകനായി. ജനയുഗം, മാതൃഭൂമി വാരികകളിൽ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്നു. ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ പരമ്പരകൾ ശ്രദ്ധേയമായിരുന്നു. മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. [1]
കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം 1999 ൽ ചെല്ലൻ മുയൽ എന്ന കൃതിക്ക് ലഭിച്ചു.
കൃതികൾ
തിരുത്തുക- ചെല്ലൻ മുയൽ
- പാണ്ടൻ കില്ലാഡി (1999)
- ഒരു മുയൽക്കഥ(1997)
- നാരദകഥകൾ(1986)
- നാരദകഥകൾ(1986)
- അക്ബർ ചിരിക്കുന്നു(1993)
- നടുക്കുന്ന കഥകൾ(1984)
- സ്വൽപ്പം സുവിശേഷം(1985)
- കൗതുകകഥകൾ(1982)
- മൂക്ക്(1982)
- പവിഴമുത്തുകൾ(1985)
- പത്തടി അലുവ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം