കാർട്ടൂണിസ്റ്റും ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്നു കരുവാറ്റ ചന്ദ്രൻ (1944 - 22 ഓഗസ്റ്റ് 2013). മലയാളത്തിൽ ചിത്രകഥയ്ക്ക് തുടക്കമിട്ടത് ഇദ്ദേഹമാണ്.[1] ആനുകാലികങ്ങളിൽ നിരവധി കാർട്ടൂണുകളും ചിത്രകഥാ സമാഹാരങ്ങളും കാർട്ടൂൺ കഥകളും ഇദ്ദേഹത്തിന്റേതായുണ്ട്.

കരുവാറ്റ ചന്ദ്രൻ

ജീവിതരേഖ

തിരുത്തുക

ചിറയിൽ ഗോവിന്ദന്റെയും തങ്കമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ ജനിച്ചു. പുളിയാനം സർക്കാർ ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു. നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യത്തെ അടിസ്ഥാനമാക്കി മനോരാജ്യം ആഴ്ചപ്പതിപ്പിൽ 25 വർഷം തുടർച്ചയായി അദ്ദേഹം ചിത്രകഥ പ്രസിദ്ധീകരിച്ചു. 1300 ലക്കങ്ങളിൽ ഇതുണ്ടായിരുന്നു. തുടർന്നും നിരവധി ചിത്രകഥകൾ പ്രസിദ്ധീകരിച്ചു. ദ്രോണർ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചു. കൃഷ്ണകുമാരിയാണ് ഭാര്യ. ഏകമകൻ ശരത്ചന്ദ്രൻ ആനിമേഷൻ എഞ്ചിനീയർ ആണ്.[2] കാർത്തികപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ ഹരിപ്പാട്ട് നടത്തിയ ശ്രീനാരായണ ജയന്തി സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് ഇദ്ദേഹം മരിച്ചു.

  • നാറാണത്ത് ഭ്രാന്തൻ കഥകൾ

റേഡിയോ നാടകങ്ങൾ

തിരുത്തുക
  • പാക്കനാർ
  • വരരുചി
  • അഗ്‌നിഹോത്രി

പുരസ്കാരങ്ങൾ

തിരുത്തുക
  • നല്ല അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം (1993)
  • സംസ്ഥാന അധ്യാപക അവാർഡ് (1993)
  1. "കരുവാറ്റ ചന്ദ്രൻ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  2. "കരുവാറ്റ ചന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചു". മാധ്യമം. 2013 ഓഗസ്റ്റ് 23. Retrieved 2013 ഓഗസ്റ്റ് 23. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരുവാറ്റ_ചന്ദ്രൻ&oldid=3802746" എന്ന താളിൽനിന്ന് ശേഖരിച്ചത്