ഹാസ്യസാഹിത്യകാരൻ, ഹാസ്യചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്‌തനാണ് സുകുമാർ എന്ന പേരിലെഴുതുന്ന എസ്. സുകുമാരൻ പോറ്റി (ജനനം : 9 ജൂലൈ 1932). കേരള സാഹിത്യ അക്കാദമിയുടേയും ഈവി സ്‌മാരക സമിതിയുടേയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സുകുമാർ
സുകുമാർ
ജനനം(1932-07-09)ജൂലൈ 9, 1932
ദേശീയതഇന്ത്യൻ
തൊഴിൽഹാസ്യസാഹിത്യകാരൻ, കാർട്ടൂണിസ്റ്റ്

ജീവിതരേഖ

തിരുത്തുക

1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായി ജനിച്ചു. ബാല്യകാലം തിരുവനന്തപുരത്ത് ചെലവഴിച്ചു. ബിരുദധാരിയാണ്. ഡി.ഐ.ജി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. [1]

സുകുമാറിന്റെ പ്രഭാഷണം, കൊല്ലം പട്ടത്താനം ഗവ.എസ്.എൻ.ഡി.പി.യു.പി. സ്കൂളിൽ, മാർച്ച് 2014

ഹാസ്യനോവൽ

തിരുത്തുക
 • സർക്കാർ കാര്യം[2]
 • കോടമ്പക്കം
 • പ്ലഗ്ഗുകൾ
 • കൂത്തമ്പലം
 • കുടുമ
 • ഒട്ടിപ്പോ.

ഹാസ്യകഥകൾ

തിരുത്തുക
 • ഒരു നോൺ ഗസറ്റഡ്‌ ചിരി
 • രാജാകേശവദാസൻ
 • ഞാൻ എന്നും ഉണ്ടായിരുന്നു
 • സുസ്‌മിതം
 • ഓപ്പറേഷൻ മുണ്ടങ്കുളം
 • ഹാസ്യം സുകുമാരം
 • അട്ടയും മെത്തയും
 • ഊളനും കോഴിയും
 • കൊച്ചിൻ ജോക്ക്‌സ്‌
 • കാക്കിക്കഥകൾ
 • സുകുമാർ കഥകൾ
 • അഹം നർമ്മാസ്‌മി
 • ഹാസ്യപ്രസാദം.

ഹാസ്യലേഖനങ്ങൾ

തിരുത്തുക
 • പൊതുജനം പലവിധം (2 ഭാഗം)
 • ജനം
 • കഷായവും മേമ്പൊടിയും
 • കഷായം (2 ഭാഗം)
 • ചിരിചികിത്സ
 • സുകുമാര ഹാസ്യം.

ഹാസ്യനാടകം

തിരുത്തുക
 • സോറി റോങ്‌ നമ്പർ
 • തല തിരിഞ്ഞ ലോകം
 • ഒത്തുകളി.

ഹാസ്യനോവലെറ്റ്‌

തിരുത്തുക
 • സ്‌ത്രീകൾക്കു മാത്രം – പുരുഷത്താർക്കും,

ഹാസ്യകവിതകൾ

തിരുത്തുക
 • വായിൽ വന്നത്‌ കോതയ്ക്ക്‌ പാട്ട്‌
 • കാവ്യം സുകുമാരം.

ഹാസ്യചിത്രസമാഹാരം

തിരുത്തുക
 • ഡോ.മനശ്ശാസ്‌ത്രി
 • സുകുമാർ ടൂൺസ്‌.

പുരസ്കാരങ്ങൾ

തിരുത്തുക
 • 1996 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (വായിൽ വന്നത്‌ കോതയ്ക്ക്‌ പാട്ട്‌)
 • ഈവി സ്‌മാരക സമിതിയുടെ പുരസ്‌കാരം
 1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 504. ISBN 81-7690-042-7.
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-03-07.
"https://ml.wikipedia.org/w/index.php?title=സുകുമാർ&oldid=4023430" എന്ന താളിൽനിന്ന് ശേഖരിച്ചത്