കെ.പി. രാമനുണ്ണി

കേരളത്തിലെ പ്രശസ്ത എഴുത്തുകാരൻ

കെ.പി. രാമനുണ്ണി
തൊഴിൽനോവലിസ്റ്റ്,എഴുത്തുകാരൻ
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്
പങ്കാളിരാജി
രക്ഷിതാവ്(ക്കൾ)പട്ടാറമ്പിൽ ദാമോദരൻ നായർ, ജാനകിയമ്മ

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ കെ.പി. രാമനുണ്ണി (ജനനം: 1955).

ജിവിതരേഖ

തിരുത്തുക

കരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാറമ്പിൽ ദാമോദരൻ നായരുടെയും മകനായി 1955-ൽ കൊൽക്കത്തയിൽ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബുരുദാനന്തര ബിരുദം കരസ്ഥമാക്കി. 19-ആം വയസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ശവസംസ്കാരം എന്ന അദ്ദേഹത്തിന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്[1]. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ 21 വർഷത്തിന് ശേഷം എസ്.ബി.ഐ‍-യിൽ നിന്ന് സ്വയം വിരമിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിൻ എഡിറ്ററായി ഒരു വർഷം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.കേന്ദ്രസാഹിത്യ അക്കാദമിയുടെ ‎മലയാളം അഡ്വൈസറി ബോർഡ് അംഗവും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും ‎കരിക്കുലം കമ്മറ്റി അംഗവുമായിരുന്നു. ഇപ്പോൾ മലയാളം മിഷന്റെ ഭരണസമിതി അംഗമാണ്.‎ ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ ‎അഡ്ജങ്റ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.‎ [2]

സാഹിത്യരംഗം

തിരുത്തുക

വിധാതാവിന്റെ ചിരിയാണ് ആദ്യ കഥാസമാഹാരം, സൂഫി പറഞ്ഞ കഥ ആദ്യനോവലും. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സൂഫി പറഞ്ഞ കഥ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ, അറബി,തെലുങ്ക്, ‎കൊങ്കണി, ബംഗാളി എന്നിങ്ങനെ ഒമ്പത് ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സം‌വിധായകൻ പ്രിയനന്ദനൻ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.[3] രണ്ടാമത്തെ നോവലായ ചരമവാർഷികം ِഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ‎‎പ്രസ്സ് ഡെത്ത് ആനുവേഴ്സറി എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറക്കി. [4]

കുടുംബം

തിരുത്തുക

ഭാര്യ:രാജി. മകൾ:ശ്രീദേവി. ഭാര്യ രാജി വടകര രായോരത്ത് തറവാട്ടിലെ അംഗമാണ്. മകൾ ശ്രീദേവിയും മരുമകൻ ശ്രീജിത്തും ‎സിംഗപ്പൂരിൽ എൻജിനീയർമാരായി ജോലി ചെയ്യുന്നു.

നോവലുകൾ

തിരുത്തുക

കഥാസമാഹാരങ്ങൾ

തിരുത്തുക
  • വിധാതാവിന്റെ ചിരി[7]
  • വേണ്ടപ്പെട്ടവന്റെ കുരിശ്
  • ജാതി ചോദിക്കുക
  • അവൾ മൊഴിയുകയാണ്
  • പ്രണയപർവ്വം
  • കുർക്സ്
  • പ്രകാശം പരത്തുന്ന ആങ്കുട്ടി
  • പുരുഷ വിലാപം
  • പ്രണയപർവ്വം
  • തന്തപ്പറത്തെയ്യം
  • തെരഞ്ഞെടുത്ത കഥകൾ
  • എൻട്രൻസ് എഴുതുന്ന കുട്ടി
  • പ്രിയപ്പെട്ട കഥകൾ
  • ഫോക്സോ
  • ഗ്രാമകഥകൾ

ലേഖനസമാഹാരങ്ങൾ

തിരുത്തുക
  • ക്രിമിനൽ കുറ്റമാകുന്ന രതി
  • ശീർഷാസനം
  • അനുഭവം ഓർമ യാത്ര
  • ജീവിതം ഒരു ആർത്തിക്കാരന്റെ കൈയ്യിൽ
  • മനസ്സ് മലയാളം
  • ഒരു വിശ്വാസിയുടെ മതേതര ചിന്തകൾ

ചലചിത്രം

തിരുത്തുക

സൂഫി പറഞ്ഞ ‎കഥ: ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനൻ സൂഫി പറഞ്ഞ ‎കഥ എന്ന നോവലിനെ ആധാരമാക്കി സൂഫി പറഞ്ഞ ‎കഥ സിനിമയെടുത്തു. തിരക്കഥാ രചന നിർവ്വഹിച്ചത് രാമനുണ്ണിയായിരുന്നു.[8]

അഭിമുഖം

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • 2017 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌. കൃതി- ദൈവത്തിന്റെ പുസ്തകം [9][10]
  • കേരള സാഹിത്യ അക്കാദമി അവാർഡ് - സൂഫി പറഞ്ഞ കഥ
  • വയലാർ പുരസ്കാരം (2011) - ജീവിതത്തിന്റെ പുസ്തകം [11]
  • ഇടശ്ശേരി അവാർഡ് - സൂഫി പറഞ്ഞ കഥ
  • ഭാരതീയ ഭാഷാ പരിഷദ് ദേശീയ പുരസ്കാരം - ജീവിതത്തിന്റെ പുസ്തകം[12]
  • പ്രഥമ അസ്ഗറലിലി എഞ്ചിനീയർ നാഷണൽ അവാർഡ് (2019) [13]
  • ഇതു കൂടാതെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം (വിധാതാവിന്റെ ചിരി), സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കഥാ സമ്മാനം (ശവസംസ്ക്കാരം ), വി.പി. ശിവകുമാർ സ്മാരക കേളി അവാർഡിനും (മുഖലക്ഷണം )പത്മരാജൻ പുരസ്ക്കാരത്തിനും (ജാതി ചോദിക്കുക) ഡെൽഹി കഥാ അവാർഡ്, ബഹറിൻ കേരളീയ സമാജം ‎അവാർഡ് (മനുഷ്യൻ മൃഗം) അബുദാബി ശക്തി അവാർഡും (പുരുഷവിലാപം) കളയ്ക്കാട് അവാർഡും (ജാതി ചോദിക്കുക), കൈരളി ടി.വി. പുരസ്ക്കാരവും(കാറ്റ് രാഘവൻ), ‎സി.വി. ശ്രീരാമൻ സ്മാരക അയനം അവാര്ഡ്, ‎ടി.വി. കൊച്ചുബാവ അവാർഡ്, സൗദി സദ്ഭാവനാ അവാർഡ് (ദൈവത്തിന്റെ പുസ്തകം), മലയാറ്റൂർ അവാർഡ്, എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്കാരം-2017[14] പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
  1. മുക്കവ ജനതയ്ക്കൊപ്പം നാലുമാസം; 'ജീവിതപുസ്തക'മെഴുതാൻ 5 വർഷം, എം. ജയതികൻ, മംഗളം, 2011 ഒക്ടോബർ 9
  2. http://malayalamuniversity.edu.in. malayalamuniversity http://malayalamuniversity.edu.in/wp-content/uploads/2019/07/sahithya-akademi-english-001.pdf. {{cite web}}: External link in |website= (help); Missing or empty |title= (help)
  3. "ജീവിതത്തിന്റെ പുസ്തകത്തെക്കുറിച്ച് കെ.പി. രാമനുണ്ണി". ദ ഹിന്ദു ഓൺലൈൻ. Archived from the original on 2007-03-01. Retrieved 2007 ഫെബ്രുവരി 16. {{cite news}}: Check date values in: |accessdate= (help)
  4. "Death Anniversary". Retrieved 2020-09-27.
  5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 716. 2011 നവംബർ 14. Retrieved 2013 ഏപ്രിൽ 02. {{cite news}}: Check date values in: |accessdate= and |date= (help)
  6. http://www.madhyamam.com/weekly/3120
  7. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 742. 2012 മെയ് 14. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)
  8. https://www.thehindu.com. The Hindu https://www.thehindu.com/arts/Voice-for-religious-unity/article16816909.ece. {{cite web}}: External link in |website= (help); Missing or empty |title= (help)
  9. "കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". Malayala Manorama. {{cite web}}: Italic or bold markup not allowed in: |publisher= (help)
  10. "Literary Awards - Government of Kerala, India". Archived from the original on 2016-07-11. Retrieved 2020-09-27.
  11. "വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്‌". മാതൃഭൂമി. Archived from the original on 2011-10-08. Retrieved 2011 ഒക്ടോബർ 8. {{cite news}}: Check date values in: |accessdate= (help)
  12. https://www.indiamart.com/proddetail/experience-memoirs-travel-k-p-ramanunni-books-2548020988.html. Retrieved 2020-09-27. {{cite web}}: Missing or empty |title= (help)
  13. "Frontier articles on Society & Politics". Retrieved 2020-09-27.
  14. www.dcbooks.com (2017-08-24). "എസ് എസ് എഫ് സാഹിത്യോൽസവ് പുരസ്‌കാരം കെ പി രാമനുണ്ണിക്ക്" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-08-31. Retrieved 2020-09-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
കെ.പി. രാമനുണ്ണിയുടെ ലേഖനങ്ങൾ
  1. Ramanunni, K.P. "നബിയേ, നീ മോഹിപ്പിക്കുന്നു". madhyamam.com (in malayalam). madhyamam. Archived from the original on 23 Nov 2020. {{cite web}}: |archive-date= / |archive-url= timestamp mismatch; 21 ഡിസംബർ 2010 suggested (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കെ.പി._രാമനുണ്ണി&oldid=4099307" എന്ന താളിൽനിന്ന് ശേഖരിച്ചത്