കെപ്ലർ-452ബി
സൗരയൂഥേതരഗ്രഹം സൗരയൂഥേതരഗ്രഹങ്ങളുടെ പട്ടിക

കെപ്ലർ-452ബി ചിത്രകാരന്റെ ഭാവനയിൽ
Parent star
നക്ഷത്രം Kepler-452
നക്ഷത്രരാശി സൈഗ്നസ്
റൈറ്റ്‌ അസൻഷൻ (α) 19h 44m 00.89s[1]
ഡെക്ലിനേഷൻ (δ) +44° 16′ 39.2″[1]
Spectral type G2[1]
ഭൗതിക ഗുണങ്ങൾ
പിണ്ഡം (m) 5 ± 2 (predicted) ME
ആരം (r) 1.63+0.23
−0.20
[1] RE
സാന്ദ്രത (ρ) ? kg/m3
ഊഷ്മാവ് (T) 265+15
−13
 K[1]
(−8+15
−13
 °C,
17.6+27
−23.4
 °F) K
Discovery information
Discovery date 23 July 2015 (announced)
Discoverer(s) കെപ്ലർ ദൗത്യ സംഘം, നാസ
Detection method Transit method
Discovery status Published
Orbital elements
Semimajor axis (a) 1.046+0.019
−0.015
[1] AU
Eccentricity (e) ?
Orbital period (P) around 384.843+0.007
−0.012
[1] d
Inclination (i) 89.806+0.134
−0.049
°
Longitude of
periastron
(ω)
Time of periastron (τ) ? JD


Other designations
KOI-7016.01[2]
Database references
Extrasolar Planets
Encyclopaedia
data
SIMBADdata

ഭൂമിയിൽ നിന്ന് 1400 പ്രകാശവർഷമകലെ [൧] സൈഗ്നസ് നക്ഷത്രഗണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹമാണ് കെപ്ലർ-452ബി. [3]. സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഗ്രഹങ്ങളിൽ ഭൂമിയുമായി ഏറ്റവും രൂപസാദൃശ്യമുള്ള ഗ്രഹമാണിത്. [4]. ഏകദേശം 600 കോടി വർഷം പഴക്കമുള്ള ഈ ഗ്രഹത്തെ നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പിൽ 2015 ജൂലൈ 23-നാണ് കണ്ടെത്തിയത്. [4]. ഭൂമി സൂര്യനെ വലം വയ്ക്കുന്നത് പോലെ ഈ ഗ്രഹവും ഒരു നക്ഷത്രത്തെ ചുറ്റിസഞ്ചരിക്കുന്നു. [4].ഗ്രഹത്തിൻറെ ഉപരിതലത്തിൽ ദ്രാവക രൂപത്തിൽ ജലം കാണുവാൻ സാധ്യതയുണ്ട്. ജീവൻ നിലനിൽക്കുന്നതിന് ഏറ്റവും അത്യാവശ്യ ഘടകമായ ജലത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ഗ്രഹത്തിൽ ജീവൻ നിലനിൽക്കുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. [4].ഈ ഗ്രഹത്തിന്റെ കണ്ടുപിടിത്തത്തോടെ സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളുടെ എണ്ണം 1030 ആയി. [5].

ഭൂമിയുമായുള്ള സാദൃശ്യം

തിരുത്തുക

ഭൂമിയുമായി ഒട്ടേറെ സമാനതകളുള്ള ഗ്രഹമാണ് കെപ്ലർ 452 ബി. സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളിൽ ഭൂമിയുമായി ഏറെ രൂപസാദൃശ്യമുള്ള ഗ്രഹമാണിത്‌.ഈ ഗ്രഹത്തിന് ഭൂമിയെക്കാൾ 60% വലിപ്പം കൂടുതലാണ്.ഭൂമി സൂര്യനെ ചുറ്റിസഞ്ചരിക്കുന്നതുപോലെ ഈ ഗ്രഹവും ഒരു നക്ഷത്രത്തെ ചുറ്റുന്നുണ്ട്.ഭൂമിയും സൂര്യനും തമ്മിലുള്ള അതേ അകലം തന്നെയാണ് ഈ ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ളത്. [4]. ഭൂമി സൂര്യനെ വലംവയ്ക്കുന്ന ഭ്രമണപഥത്തെക്കാൾ വെറും 5% വലിപ്പം കൂടിയ ഭ്രമണപഥമാണ് കെപ്ലർ 452 ബിയുടേത്. [5]. ഭൂമി ഒരു തവണ സൂര്യനെ ചുറ്റുവാനെടുക്കുന്ന സമയ(365.25 ദിവസം)ത്തെക്കാൾ 20 ദിവസം കൂടുതലെടുത്താണ് ഈ ഗ്രഹം തന്റെ മാതൃനക്ഷത്രത്തെ വലംവയ്ക്കുന്നത്.അതായത് ഗ്രഹത്തിന്റെ പരിക്രമണകാലം 385 ദിവസമാണ്. [4]. ഭൂമിയിലേതുപോലെ ഈ ഗ്രഹത്തിലും ജലം ദ്രാവകരൂപത്തിൽ തന്നെയാകാം.അങ്ങനെയെങ്കിൽ ജീവൻ നിലനിൽക്കുവാനുള്ള സാദ്ധ്യതയും കൂടുതലാണ്. [4]. ഭൂമിയുമായി ഇത്രയേറെ സമാനതകളുള്ളതിനാൽ 'ഭൂമി വെർഷൻ 2.0' (ഭൂമിയുടെ രണ്ടാം പതിപ്പ്) എന്നാണ് നാസയുടെ തലവനായ ജോൺ ഗ്രെൻസ്ഫെൽഡ് ഈ ഗ്രഹത്തെ വിശേഷിപ്പിച്ചത്.[4]

മറ്റു സവിശേഷതകൾ

തിരുത്തുക

ഭൂമിയിൽ നിന്നും 1400 പ്രകാശവർഷം അകലെ സൈഗ്നസ് താരഗണത്തിലാണ് കെപ്ലർ 452 ബി സ്ഥിതിചെയ്യുന്നത്. [3].ഏകദേശം 600 കോടി വർഷം പഴക്കമുള്ള ഈ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലമുണ്ടാകാമെന്ന് വിശ്വസിക്കുന്നു. [4].ഗ്രഹത്തിന്റെ പിണ്ഡം (മാസ്) കണക്കാക്കുവാൻ കഴിഞ്ഞിട്ടില്ല. [3]. ഭൂമിയുടെ ഇരട്ടി ഗുരുത്വാകർഷണബലമാണ് ഈ ഗ്രഹത്തിന്റേത്. [3]. പാറകൾ നിറഞ്ഞ ഉപരിതലമായതിനാൽ അഗ്നിപർവ്വതങ്ങളും ഗ്രഹത്തിലുണ്ടാകാമെന്ന് കണക്കാക്കുന്നു. [6]. [7]. അധികം ചൂടോ തണുപ്പോ ഇല്ലാത്ത കാലാവസ്ഥയായിരിക്കാം ഈ ഗ്രഹത്തിലുള്ളത്. [8].

മാതൃനക്ഷത്രം

തിരുത്തുക

ഭൂമി സൂര്യനെ ചുറ്റുന്നതിനു സമാനമായി ഈ ഗ്രഹം ഒരു നക്ഷത്രത്തെ വലംവയ്ക്കുന്നുണ്ട് ഈ നക്ഷത്രത്തിനു നമ്മുടെ സൂര്യനെക്കാൾ 4% ഭാരവും 10% തിളക്കവും കൂടുതലാണ്. [9] സൂര്യനെക്കാൾ 150 കോടി വർഷം പഴക്കമുണ്ട് ഈ നക്ഷത്രത്തിന്. [6] എന്നാലും സൂര്യന്റെ താപത്തിനു തുല്യമായ താപനിലയാണ് ഇതിനുള്ളത്. [3]. അനേകം കോടി വർഷങ്ങളായി കെപ്ലർ 452 ബി ഈ നക്ഷത്രത്തിൽ നിന്നും ജീവന്റെ നിലനിൽപ്പിന് അനുയോജ്യമായ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. [6] ഭൂമിയും സൂര്യനും തമ്മിലുള്ള അതേ അകലത്തിലാണ് ഈ നക്ഷത്രം കെപ്ലർ 452 ബിയിൽ നിന്നും സ്ഥിതിചെയ്യുന്നത്. [4]

ജീവന്റെ നിലനിൽപ്പിനുള്ള സാദ്ധ്യതകൾ

തിരുത്തുക
  • ഭൂമിയുമായുള്ള രൂപസാദൃശ്യം.
  • ജീവന്റെ സാദ്ധ്യതയുള്ള മേഖലയിലെ സ്ഥാനം.
  • ഉപരിതലത്തിലെ ജലസാന്നിദ്ധ്യം.
  • അധികം ചൂടോ തണുപ്പോ ഇല്ലാത്ത കാലാവസ്ഥ.
  • മാതൃനക്ഷത്രത്തിൽ നിന്നുള്ള അനുയോജ്യമായ അകലം.
  • ഭൂമിയുടെ ഭ്രമണപഥം, പരിക്രമണകാലം എന്നിവയിലെ സാദൃശ്യം.

നിലവിലെ സ്ഥിതി

തിരുത്തുക

ഈ ഗ്രഹം ഒരു ഗ്രീൻഹൗസ് കാലഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് സംശയിക്കപ്പെടുന്നു. [4] ഗ്രഹം വലംവയ്ക്കുന്ന നക്ഷത്രത്തിനു നമ്മുടെ സൂര്യനെക്കാൾ പ്രായമുണ്ട്.അതിനാൽ തന്നെ നക്ഷത്രത്തിൽ നിന്നുള്ള കനത്ത ചൂടിൽ ഗ്രഹത്തിലെ നദികളും സമുദ്രങ്ങളും വറ്റിവരളുന്ന അവസ്ഥയിലേക്ക് കടന്നിട്ടുണ്ടാകാമെന്നും അനുമാനങ്ങളുണ്ട്.ഏകദേശം 100 കോടി വർഷങ്ങൾ കഴിയുമ്പോൾ ഭൂമിക്കുമുണ്ടായേക്കാവുന്ന അവസ്ഥയാണിത്. [4]

കെപ്ലർ ദൗത്യം

തിരുത്തുക

ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളെയും ജീവന്റെ നിലനിൽപ്പിനെയും കണ്ടെത്തുവാനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2009-ൽ ആരംഭിച്ച ദൗത്യമാണ് കെപ്ലർ ദൗത്യം. [3] [8] ഈ ദൗത്യത്തിലുപയോഗിച്ച കെപ്ലർ സ്പേസ് ടെലിസ്കോപ്പിലൂടെ നിരവധി ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു. ഈ ടെലിസ്കോപ്പിൽ 2015 ജൂലൈ 23-നാണ് കെപ്ലർ 452 ബിയെ കണ്ടെത്തുന്നത്. [4] സൗരയൂഥത്തിനു പുറത്ത് ഭൂമിയുമായി സാദൃശ്യമുള്ള ജിജെ-832സി, ജിജെ-667സിസി, കെപ്ലർ-186എഫ്, കെപ്ലർ-62ഇ,കെപ്ലർ-10സി എന്നീ ഗ്രഹങ്ങളെയും കെപ്ലർ ദൗത്യത്തിലൂടെ കണ്ടെത്തിയിരുന്നു. [4] കെപ്ലർ-452-ബി കഴിഞ്ഞാൽ ഭൂമിയോടു കൂടുതൽ സാദൃശ്യമുള്ളതു കെപ്ലർ 186 എഫ് എന്ന ഗ്രഹത്തിനാണ്. [3]

പ്രതീക്ഷകൾ

തിരുത്തുക

ഭൂമിയിലേതുപോലെ ജീവൻ നിലനിൽക്കുവാൻ സാദ്ധ്യതയുള്ള ഗ്രഹമാണ് കെപ്ലർ 452 ബി.ഒന്നുകിൽ ഈ ഗ്രഹത്തിൽ മുമ്പ് ജീവനുണ്ടായിരുന്നിരിക്കാം, അല്ലെങ്കിൽ ഇപ്പോൾ ജീവൻ നിലനിൽക്കുന്നുണ്ടാകാം.ഭൂമിയുടെ ഇരട്ടി ഗുരുത്വബലമുണ്ടെങ്കിലും മനുഷ്യർക്കും സസ്യങ്ങൾക്കുമൊക്കെ അതിനെ അതിജീവിക്കാനാകും. [6] സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണം നടത്തുവാനാവശ്യമായ പ്രകാശവും ചൂടും ഗ്രഹത്തിനു മാതൃനക്ഷത്രം നൽകുന്നുണ്ട്. [6] അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിൻറെ കണ്ടെത്തൽ മനുഷ്യരാശിക്കു പുത്തൻ പ്രതീക്ഷകൾ നൽകുന്നു.

പ്രതിസന്ധികൾ

തിരുത്തുക

ഗ്രഹത്തെ കണ്ടെത്തിയെങ്കിലും അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. കൂടുതൽ ഗവേഷണങ്ങൾക്കു ശേഷമേ ഗ്രഹത്തിൻറെ രഹസ്യങ്ങൾ ചുരുളഴിയുകയുള്ളൂ. ജീവന്റെ നിലനിൽപ്പിനെ സഹായിക്കുന്ന ഘടകങ്ങളുണ്ടായിട്ടും ഈ ഗ്രഹത്തിൽ മനുഷ്യർ എത്തിച്ചേരുവാനുള്ള സാദ്ധ്യത വളരെ കുറവാണ്.ഭൂമിയിൽ നിന്ന് 1400 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹം. ഒരു പ്രകാശവർഷം എന്നാൽ പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം.!! പ്രകാശം ഒരു മണിക്കൂറിൽ 108 കോടി കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ 1400 വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം കോടാനുകോടി കിലോമീറ്ററുകളായിരിക്കും.ഇന്നത്തെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഇത്രയും ദൂരം എത്തിച്ചേരുക സാധ്യമല്ല. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ഇതുവരെ ഏറ്റവും വേഗത്തിൽ വിക്ഷേപിച്ചിട്ടുള്ള ബഹിരാകാശ വാഹനം ന്യൂ ഹൊറൈസൺസ് ആണ്. പ്ലൂട്ടോയെക്കുറിച്ച് പഠിക്കുവാനായി മണിക്കൂറിൽ 36373 മൈൽ വേഗതയിലാണ് ഈ വാഹനത്തെ വിക്ഷേപിച്ചത്. [6] ഇതേ വേഗതയിൽ ഒരു ബഹിരാകാശ പേടകം കെപ്ലർ 452 ബിയിലേക്കു യാത്ര തിരിച്ചാൽ അവിടെ എത്തിച്ചേരുവാൻ ഏകദേശം 25.8 ദശലക്ഷം വർഷങ്ങളെടുക്കും. [6] ഭൂമുഖത്ത് മനുഷ്യനുണ്ടായിട്ടു പോലും 2.5 ദശലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ. [6]. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിലെത്തിച്ചേരുവാൻ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തേണ്ടിയിരിക്കുന്നു...

ചിത്രശാല

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

^ {{{2}}} ഒരു പ്രകാശവർഷം എന്നാൽ പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്.പ്രകാശത്തിൻറെ വേഗത സെക്കന്റിൽ 3 ലക്ഷം കിലോമീറ്ററാണ്. അതുകൊണ്ട് ഒരു പ്രകാശവർഷം എന്നത് 3,00,000x365x24x60x60 = 9460000000000 കിലോമീറ്റർ. 1400 പ്രകാശവർഷം എന്നത് ഇതിനെ 1400 കൊണ്ട് ഗുണിക്കുന്നതിനു തുല്യമായിരിക്കും. അതായത് 13244 എന്ന സംഖ്യക്കു ശേഷം 12 പൂജ്യങ്ങളുള്ള സംഖ്യ കിലോമീറ്റർ...!!

വിവരങ്ങൾക്കു കടപ്പാട്;

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "NASA Exoplanet Archive – Confirmed Planet Overview – Kepler-452b". NASA Exoplanet Archive. 2015. Archived from the original on 2015-07-24. Retrieved 23 July 2015.
  2. Johnson, Michele (23 July 2015). "Twelve New Small Kepler Habitable Zone Candidates". NASA. Archived from the original on 2015-07-24. Retrieved 24 July 2015.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 'ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി', മാതൃഭൂമി, 2015 ജൂലൈ 25, ശേഖരിച്ചത്-2015 ജൂലൈ 30[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 'അങ്ങകലെ അപരൻ', മലയാള മനോരമ, കൊല്ലം, 2015 ജൂലൈ 25, പേജ്-6
  5. 5.0 5.1 "NASA's probe discoveres bigger,older,cousin to Earth". The Hindu. 2015-07-25. Archived from the original on 2015-08-02. Retrieved 2015 ജൂലൈ 30. {{cite web}}: Check date values in: |accessdate= (help)
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 "'Earth 2.0: What we know about Kepler 452 B,The most Earth-like planet ever discovered', The Times of India, 2015-07-24, ശേഖരിച്ചത്-2015 ജൂലൈ 30". Archived from the original on 2015-07-27. Retrieved 2015-08-02.
  7. 'Earth like planet discovered using NASA's Kepler Telescope', The Hindu, 2015-07-24, ശേഖരിച്ചത്-2015 ജൂലൈ 30
  8. 8.0 8.1 'ഭൂമിയുടെ അപരനെ കണ്ടെത്തി നാസ', കേരള കൗമുദി, 2015 ജൂലൈ 25
  9. "ഭൂമിക്ക് ഒരപരൻ;കെപ്ലർ 452 ബി". TV New. 2015 ജൂലൈ 25. Archived from the original on 2015-08-02. Retrieved 2015 ജൂലൈ 30. {{cite web}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെപ്ലർ-452ബി&oldid=3803357" എന്ന താളിൽനിന്ന് ശേഖരിച്ചത്