കെപ്ലർ ദൗത്യം
നക്ഷത്രങ്ങളെ ചുറ്റിത്തിരിയുന്ന ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി നാസ തയ്യാറാക്കിയ ബഹിരാകാശദൗത്യമാണ് കെപ്ളർ ദൗത്യം എന്ന പേരിലറിയപ്പെടുന്നത്.[4] 2009 മാർച്ച് 6-ആം തീയതിയാണ് (10:49 p.m. EST, മാർച്ച് 7 03:49:57 UTC) ദൂരദർശിനിയെ വഹിക്കുന്ന ഡെൽറ്റ-2 റോക്കറ്റ് ഫ്ലോറിഡയിലെ കേപ്പ് കനാവറാൽ എയർഫോർസ് സ്റ്റേഷനിൽനിന്നും നാസ വിക്ഷേപിച്ചത്. [5] ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാൻസ് കെപ്ലറുടെ സ്മരണക്കായാണ് ഈ ദൗത്യത്തിന് കെപ്ലറുടെ പേര് നൽകിയിരിക്കുന്നത്.[6]
Kepler | |
---|---|
പൊതു വിവരങ്ങൾ | |
സംഘടന: | NASA |
പ്രധാന കോണ്ട്രാക്ടർമാർ: | Ball Aerospace & Technologies Corp. |
വിക്ഷേപണം: | 7 March 2009 03:49:57 UTC |
വിക്ഷേപിച്ച സ്ഥലം: | Cape Canaveral Air Force Station, Florida[1] |
വിക്ഷേപണ വാഹനം: | Delta II |
ദൌത്യത്തിന്റെ ദൈർഘ്യം: | 3.5 years 15 years, 9 months and 17 days elapsed |
പിണ്ഡം: | 1,039 kilograms |
ഭ്രമണപഥത്തിന്റെ ഉയരം: | 1 AU |
ഭ്രമണ സമയം: | 372.5 days |
സ്ഥാനം: | Cape Canaveral Air Force Station Space Launch Complex 17-B |
ഭ്രമണപഥം: | Earth-trailing heliocentric |
തരംഗദൈർഘ്യം: | 400–865 nm[2] |
വ്യാസം: | 0.95 m |
വിവരങ്ങൾ ശേഖരിക്കുന്ന വിസ്തീർണ്ണം: | 0.708 m2[3] |
വെബ് വിലാസം: | kepler.nasa.gov |
ഇതുവരെയായി 2326 ഗ്രഹസമാനവസ്തുക്കളെ (അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ അംഗീകാരം ലഭിച്ചാൽ മാത്രമെ ഇവയെ ഗ്രഹങ്ങളായി അംഗീകരിക്കുകയുള്ളു.) കെപ്ലർ ദൂരദർശിനി കണ്ടെത്തിയിട്ടുണ്ട്.[7][8] ഇതിൽ 207 എണ്ണം ഭൂസമാനഗ്രഹങ്ങളും (വലിപ്പത്തിൽ) 680 എണ്ണം അതിഭൂഗ്രഹങ്ങളും 1181 എണ്ണം നെപ്ട്യൂൺ സമാനഗ്രഹങ്ങളും 203എണ്ണം വ്യാഴസമാനഗ്രഹങ്ങളും 55എണ്ണം അതിവ്യാഴഗ്രഹങ്ങളുമാണ്. 48 ഗ്രഹങ്ങളെങ്കിലും ജീവസാധ്യതാ മേഖലയിൽ സ്ഥിതിചെയ്യുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കെപ്ലർ 20[9][10][11] എന്ന സൂര്യസമാന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന കെപ്ലർ 20e[12], കെപ്ലർ 20f[13] എന്നിവക്ക് ഭൂസമാനഗ്രഹങ്ങളായി അംഗീകാരം കിട്ടി.
അവലംബം
തിരുത്തുക- ↑ NASA's Shuttle and Rocket Missions
- ↑ "Kepler Mission: Photometer and Spacecraft". Archived from the original on 2005-11-18. Retrieved 2009-03-12.
- ↑ Aperture of 0.95 m yields a light-gathering area of Pi×(0.95/2)2 = 0.708 m2; the 42 CCDs each sized 0.050m × 0.025m yields a total sensor area of 0.0525 m2: [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-25. Retrieved 2009-03-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-26. Retrieved 2009-03-12.
- ↑ DeVore, Edna (9 June 2008). "Closing in on Extrasolar Earths". SPACE.com. Retrieved 2009-03-14.
{{cite news}}
: External link in
(help)|work=
- ↑ "Kepler-22b, Super-Earth in the habitable zone of a Sun-like Star" Archived 2012-10-18 at the Wayback Machine.. Kepler – NASA.gov. 5 December 2011.
- ↑ Govert Schilling (12 September 2011). "'Super-Earth' Found in Habitable Zone". AAAS. Archived from the original on 2011-09-25. Retrieved 2012-01-12.
- ↑ Johnson, Michele (20 December 2011). "NASA Discovers First Earth-size Planets Beyond Our Solar System". NASA. Archived from the original on 2020-05-16. Retrieved 2011-12-20.
- ↑ Hand, Eric (20 December 2011). "Kepler discovers first Earth-sized exoplanets". Nature. doi:10.1038/nature.2011.9688.
{{cite journal}}
:|access-date=
requires|url=
(help) - ↑ Overbye, Dennis (20 December 2011). "Two Earth-Size Planets Are Discovered". New York Times. Retrieved 2011-12-21.
- ↑ NASA Staff (20 December 2011). "Kepler: A Search For Habitable Planets - Kepler-20e". NASA. Archived from the original on 2017-03-31. Retrieved 2011-12-23.
- ↑ NASA Staff (20 December 2011). "Kepler: A Search For Habitable Planets - Kepler-20f". NASA. Archived from the original on 2012-06-14. Retrieved 2011-12-23.