കുത്തിയതോട് ഗ്രാമപഞ്ചായത്ത്
9°48′0″N 76°20′0″E / 9.80000°N 76.33333°E
കുത്തിയതോട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ |
ഏറ്റവും അടുത്ത നഗരം | കൊച്ചി |
ലോകസഭാ മണ്ഡലം | ആലപ്പുഴ |
നിയമസഭാ മണ്ഡലം | അരൂർ |
സിവിക് ഏജൻസി | പഞ്ചായത്ത് |
ജനസംഖ്യ • ജനസാന്ദ്രത |
22,880 (2001—ലെ കണക്കുപ്രകാരം[update]) • 2,203/കിമീ2 (2,203/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1026 ♂/♀ |
സാക്ഷരത | 91% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 9.8 km² (4 sq mi) |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ പെട്ട ഗ്രാമപഞ്ചായത്താണ് കുത്തിയതോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 9.8 ചതുരശ്ര കിലോമീറ്ററാണ്. ഈ ഗ്രാമം പണ്ടു കാലത്ത് തുറവൂർ വടക്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഉത്ഭവത്തിനു പിന്നിൽ
തിരുത്തുകഅറബിക്കടലിന്റെയും വേമ്പനാട്ടുകായലിന്റെയും ഇടയ്ക്കുള്ള ഈ പ്രദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് കടലിറങ്ങി ഉണ്ടായതാണെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] മലനാടും തീരദേശവുമായി വാണിജ്യ സൌകര്യത്തിനായി പ്രധാന തോട് കുത്തി. ഇത് പിന്നീട് കുത്തിയതോട് എന്ന് പേരുണ്ടെയെന്നും പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]
കൃഷി
തിരുത്തുകകുത്തിയതോട് പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലും തെങ്ങും ആണ്. കൂടാതെ ഇടവിളയായി കിഴങ്ങുവർഗ്ഗങ്ങൾ , പയർ, വാഴ, മരച്ചീനി, പച്ചക്കറികൾ , കുരുമുളക് , വെറ്റില, തീറ്റപ്പുല്ല്, കമുക് എന്നിവയും കൃഷി ചെയ്യുന്നു. അതോടൊപ്പം മാവ്, പ്ളാവ്, പുളി, പേര, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. കയർ വ്യവസായം, ചെമ്മീൻ വ്യവസായം എന്നിവ ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗമാണ്.
അതിർത്തികൾ
തിരുത്തുക- തെക്ക് തുറവൂർ തൈക്കാട്ടുശ്ശേരി, തുറവൂർ കുമ്പളങ്ങി റോഡിന്റെയും ഭാഗങ്ങളും ചാവടി പള്ളിത്തോട് റോഡും
- പടിഞ്ഞാറ് അറബിക്കടൽ
- വടക്ക് ചങ്ങരം തോടും കുത്തിയതോടും
- കിഴക്ക് തോണിത്തോട്
പ്രധാന പാതകൾ
തിരുത്തുകകുത്തിയതോട് പഞ്ചായത്തിലൂടെയുള്ള പ്രധാനപ്പെട്ട പാതയാണ് 1929-ൽ നിർമ്മിതമായ ദേശീയപാത 544. 1948-ൽ നിർമ്മിതമായ തുറവൂർ - കുമ്പളങ്ങി പാതയാണ് പഞ്ചായത്തിലെ മറ്റൊരു പാത. കൂടാതെ 1954-ൽ നിർമ്മിച്ച പി.കെ.റോഡും ഇവിടുത്തെ പ്രധാന പാതയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- തുറവൂർ വെസ്റ്റ് യു.പി സ്ക്കൂൾ - ഒരു നൂറ്റാണ്ടിലേറേ പഴക്കം.
- ടി.ഡി.എച്ച്.എസ്.എസ് (1926) - കെ.ആർ ഗൗരിയമ്മ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.
- സെന്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ പള്ളിത്തോട്
- ഗവ.യു.പി. സ്ക്കൂൾ പറയകോട്. *സ്പ്രിംഗ് ഓഫ് ആർട്സ് അക്കാഡമി. (കലാപഠന കേന്ദ്രം) കുത്തിയതോട്.
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുകനൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ
- ആമേടത്തുകാവ് ക്ഷേത്രം
- പാട്ടുകുളങ്ങര ക്ഷേത്രം
- ഇളംകുറ്റി ധർമ്മശാസ്താ ക്ഷേത്രം
- നാലുകുളങ്ങര ക്ഷേത്രം
- അർത്തികുളങ്ങര ക്ഷേത്രം
- തുറവൂർ തിരുമല ദേവസ്വം ക്ഷേത്രം
മുസ്ലിം പള്ളികൾ
- പൊൻപുറം മുസ്ലിം പള്ളി
- കുത്തിയതോട് മുസ്ലിം പള്ളി
ക്രിസ്ത്യൻ പള്ളികൾ
- പള്ളിത്തോട് ക്രിസ്ത്യൻ പള്ളി
- മനക്കോടം ക്രിസ്ത്യൻ പള്ളി
- മരിയപുരം ക്രിസ്ത്യൻ പള്ളി
- മുണ്ടംങ്കാട്ട് ക്രിസ്ത്യൻ പള്ളി