കുത്തിയതോട് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കുത്തിയതോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ പെട്ട ഗ്രാമപഞ്ചായത്താണ് കുത്തിയതോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 9.8 ചതുരശ്ര കിലോമീറ്ററാണ്. ഈ ഗ്രാമം പണ്ടു കാലത്ത് തുറവൂർ വടക്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

കുത്തിയതോട്
കുത്തിയതോടിലെ ദേശാടനപക്ഷികൾ
Map of India showing location of Kerala
Location of കുത്തിയതോട്
കുത്തിയതോട്
Location of കുത്തിയതോട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം ആലപ്പുഴ
നിയമസഭാ മണ്ഡലം അരൂർ
സിവിക് ഏജൻസി പഞ്ചായത്ത്
ജനസംഖ്യ
ജനസാന്ദ്രത
22,880 (2001)
2,203/കിമീ2 (2,203/കിമീ2)
സ്ത്രീപുരുഷ അനുപാതം 1026 /
സാക്ഷരത 91%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 9.8 km² (4 sq mi)
കോഡുകൾ

Coordinates: 9°48′0″N 76°20′0″E / 9.80000°N 76.33333°E / 9.80000; 76.33333

ഉത്ഭവത്തിനു പിന്നിൽതിരുത്തുക

അറബിക്കടലിന്റെയും വേമ്പനാട്ടുകായലിന്റെയും ഇടയ്ക്കുള്ള ഈ പ്രദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് കടലിറങ്ങി ഉണ്ടായതാണെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] മലനാടും തീരദേശവുമായി വാണിജ്യ സൌകര്യത്തിനായി പ്രധാന തോട് കുത്തി. ഇത് പിന്നീട് കുത്തിയതോട് എന്ന് പേരുണ്ടെയെന്നും പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]

കൃഷിതിരുത്തുക

കുത്തിയതോട് പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലും തെങ്ങും ആണ്. കൂടാതെ ഇടവിളയായി കിഴങ്ങുവർഗ്ഗങ്ങൾ , പയർ, വാഴ, മരച്ചീനി, പച്ചക്കറികൾ , കുരുമുളക് , വെറ്റില, തീറ്റപ്പുല്ല്, കമുക് എന്നിവയും കൃഷി ചെയ്യുന്നു. അതോടൊപ്പം മാവ്, പ്ളാവ്, പുളി, പേര, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. കയർ വ്യവസായം, ചെമ്മീൻ വ്യവസായം എന്നിവ ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗമാണ്.

അതിർത്തികൾതിരുത്തുക

 • തെക്ക് തുറവൂർ തൈക്കാട്ടുശ്ശേരി, തുറവൂർ കുമ്പളങ്ങി റോഡിന്റെയും ഭാഗങ്ങളും ചാവടി പള്ളിത്തോട് റോഡും
 • പടിഞ്ഞാറ് അറബിക്കടൽ
 • വടക്ക് ചങ്ങരം തോടും കുത്തിയതോടും
 • കിഴക്ക് തോണിത്തോട്

പ്രധാന പാതകൾതിരുത്തുക

കുത്തിയതോട് പഞ്ചായത്തിലൂടെയുള്ള പ്രധാനപ്പെട്ട പാതയാണ് 1929-ൽ നിർമ്മിതമായ ദേശീയപാത 544. 1948-ൽ നിർമ്മിതമായ തുറവൂർ - കുമ്പളങ്ങി പാതയാണ് പഞ്ചായത്തിലെ മറ്റൊരു പാത. കൂടാതെ 1954-ൽ നിർമ്മിച്ച പി.കെ.റോഡും ഇവിടുത്തെ പ്രധാന പാതയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

 • തുറവൂർ വെസ്റ്റ് യു.പി സ്ക്കൂൾ - ഒരു നൂറ്റാണ്ടിലേറേ പഴക്കം.
 • ടി.ഡി.എച്ച്.എസ്.എസ് (1926‌) - കെ.ആർ ഗൗരിയമ്മ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.
 • സെന്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ പള്ളിത്തോട്
 • ഗവ.യു.പി. സ്ക്കൂൾ പറയകോട്. *സ്പ്രിംഗ് ഓഫ് ആർട്സ് അക്കാഡമി. (കലാപഠന കേന്ദ്രം) കുത്തിയതോട്.

പ്രധാന ആരാധനാലയങ്ങൾതിരുത്തുക

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ

 • ആമേടത്തുകാവ് ക്ഷേത്രം
 • പാട്ടുകുളങ്ങര ക്ഷേത്രം
 • ഇളംകുറ്റി ധർമ്മശാസ്താ ക്ഷേത്രം
 • നാലുകുളങ്ങര ക്ഷേത്രം
 • അർത്തികുളങ്ങര ക്ഷേത്രം

മുസ്ലിം പള്ളികൾ

 • പൊൻപുറം മുസ്ലിം പള്ളി
 • കുത്തിയതോട് മുസ്ലിം പള്ളി

ക്രിസ്ത്യൻ പള്ളികൾ

 • പള്ളിത്തോട് ക്രിസ്ത്യൻ പള്ളി
 • മനക്കോടം ക്രിസ്ത്യൻ പള്ളി
 • മരിയപുരം ക്രിസ്ത്യൻ പള്ളി
 • മുണ്ടംങ്കാട്ട് ക്രിസ്ത്യൻ പള്ളി

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക