കിലോ-
കിലോ- (from the Greek χίλιοι, literally a thousand) അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണ്. 1000വുമായി പെരുക്കുന്നതിനെക്കാണിക്കുന്നു. ഇതിന്റെ പ്രതീകം ഇംഗ്ലിഷിലെ ചെറിയ അക്ഷരമായ k ആകുന്നു.
കിലോ എന്ന പൂർവ്വപ്രത്യയം വന്നത് ഗ്രീക്ക് വാക്കായ χίλιοι (chilioi)ൽ നിന്നാണ്. ഇതിന്റെ അർഥം 1000 എന്നാണ്. 1795ൽ ആന്റോയിൻ ലാവോസിയേ യുടെ ഗവേഷണകൂട്ടയ്മയാണ് ഈ വാക്ക് എടുത്തത്. 1799ൽ ഫ്രാൻസിൽ ആണ് ഇത് അളവുസമ്പ്രദായത്തിൽ ചേർത്തത്,
ഉദാഹരണങ്ങൾ:
- ഒരു കിലോഗ്രാം 1000 ഗ്രാമുകൾ ആകുന്നു.
- ഒരു കിലോമീറ്റർ 1000 മീറ്ററുകൾ ആകുന്നു.
- ഒരു കിലോജൂൾ 1000 ജൂളുകൾ ആകുന്നു.
- ഒരു കിലോബൗഡ് 1000 ബൗഡ് ആകുന്നു.
- ഒരു കിലോഹെർട്സ് 1000 ഹെർട്സ് ആകുന്നു.
- ഒരു കിലോബിറ്റ് 1000 ബിറ്റുകൾ ആകുന്നു.
- ഒരു കിലോബൈറ്റ് 1000 ബൈറ്റുകൾ ആകുന്നു.
അവലംബം
തിരുത്തുക
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).