കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്

മലയാള ചലച്ചിത്രം

2020 ൽ ആദ്യമായി മിനിസ്ക്രീൻ വഴി റിലീസ് ചെയ്ത[1] മലയാളഭാഷാ ചലച്ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ നായക കഥാപാത്രമായ മോഹൻലാൽ മിയാമി ബീച്ചിൽ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം ജഗതി ശ്രീകുമാറിന് പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ ഡയലോഗ് ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നത്.[2][3] ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്
സംവിധാനംജിയോ ബേബി
നിർമ്മാണം
രചനജിയോ ബേബി
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംസിനു സിദ്ധാർഥൻ
റിലീസിങ് തീയതി2020
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. https://www.thenewsminute.com/article/tovino-s-kilometers-and-kilometers-premiere-television-onam-131472. ശേഖരിച്ചത് 2020-09-03. Missing or empty |title= (help)
  2. "Movierulz, TamilRockers Leak 'Kilometers And Kilometers' Full Movie Online For Download". 15 April 2020 – via Republic World.
  3. "Exclusive! Tovino Thomas' character is not of a travel freak: 'Kilometers and Kilometers' director Jeo Baby". 20 March 2020 – via Times of India.