കായംകുളം കൊച്ചുണ്ണി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
കായംകുളം കൊച്ചുണ്ണി എന്ന പേരിൽ ഒന്നിലധികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കായംകുളം കൊച്ചുണ്ണി (വിവക്ഷകൾ) എന്ന താൾ കാണുക. കായംകുളം കൊച്ചുണ്ണി (വിവക്ഷകൾ)

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഗാനഗന്ധർവ്വൻ യേശുദാസ് പാടിഅഭിനയിച്ച ചിത്രമാണിത്. ഐതിഹ്യമാലയിലെ കഥ ആസ്പദമാക്കി പി.എ. തോമസ് എഴുതിയ തിരക്കഥയ്ക്ക് ജഗതി എൻ.കെ. ആചാരി സംഭാഷണം എഴുതി. 1966 ജൂലൈ 29-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]

കായംകുളം കൊച്ചുണ്ണി
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനഐതിഹ്യമാല
തിരക്കഥപി.എ. തൊമസ്
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി
കെ.പി. ഉമ്മർ
അടൂർ ഭാസി
കമലാദേവി
ടി.ആർ. ഓമന
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
അഭയദേവ്
റിലീസിങ് തീയതി29/07/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരംതിരുത്തുക

വിശപ്പു സഹിക്കാനാവാതെ എട്ടുവയസ്സിൽ വീടു വിട്ടവനാണു കൊച്ചുണ്ണി. ദയാലുവായ ഒരു പീടികക്കാരനു ചെറിയ ജോലികൾ ചെയ്തു കൊടുത്ത് സ്വന്തം ജീവിതം തുടങ്ങി. ഉമ്മ മരിച്ചപ്പോൾ സഹോദരി നബീസയെ അവൻ സംരക്ഷിയ്ക്കുകയാണ്. പയറ്റു പഠിപ്പിക്കുന്നത് ഒളിച്ചിരുന്നു നോക്കിപ്പഠിച്ച കൊച്ചുണ്ണി അബദ്ധത്തിൽ ഗുരുവിനു മുമ്പിൽ പെട്ടുപോവുകയും ഗുരു അവനെ അഭ്യാസങ്ങൾ പഠിപ്പിക്കുകയും ചെയ്തു. പീടികപ്പണിയിൽ നിന്നും പുറംതള്ളപ്പെട്ട കൊച്ചുണ്ണി കുറേശ്ശെയായി കളവും കൊള്ളയും തുടങ്ങി. അഗതികളിൽ നിന്നും സ്വരുക്കൂട്ടിയ മുതൽ ധനികരുടെ പക്കൽ നിന്നും ബലമായി കവർന്ന് അഗതികൾക്കു തന്നെ തിരിച്ചേൽ‌പ്പിക്കുക എന്നതു കൊച്ചുണ്ണിയുടെ നിത്യവൃത്തിയായി മാറി. സുറുമക്കച്ചവടക്കാരൻ ഖാദറുമായി നബീസയ്ക്ക് അടുപ്പമുണ്ട്. കൊച്ചുണ്ണിയുടെ ഭാര്യ അയിഷയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു എന്നതിനാൽ അവരുടെ വിവാഹം കൊച്ചുണ്ണി നടത്തിക്കൊടുത്തു. തിരുവനന്തപുരം കൊട്ടാരം അടിച്ചുതളിക്കാരി വാഴപ്പള്ളി ജാനകി കായംകുളത്തു വന്നു താമസമാക്കിയപ്പോൾ പല ശൃംഗാരികളും അവളുടെ സ്വാധീനത്തിലായി. കൊച്ചുണ്ണിയും അവളെ സന്ദർശിച്ചു പോന്നു. പാലിൽ മയക്കുമരുന്ന് കലക്കിക്കൊടുത്ത് ഉറക്കി കൊച്ചുണ്ണിയെ അവൾ പോലീസിനേൽ‌പ്പിച്ചു കൊടുത്തു. ജയിൽ ചാടിയ കൊച്ചുണ്ണി അവളേയും രഹസ്യക്കാരനേയും കുത്തിക്കൊന്നു. പിന്നീട് സ്വയം പോലീസിനു കീഴടങ്ങിയ കൊച്ചുണ്ണിയെ ദിവാൻ വിചാരണ ചെയ്തപ്പോൾ ജനശതങ്ങൾ കൊച്ചുണ്ണിയുടെ വിടുതലിനായി പ്രകടനം നടത്തി.[2]

അഭിനേതാക്കളും കഥാപാത്രങ്ങളുംതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറശില്പികൾതിരുത്തുക

  • കഥ—ഐതിഹ്യമാല അവലംബം
  • തിരക്കഥ—പി എ തോമസ്
  • സംഭാഷണം -- ജഗതി എൻ കെ ആചാരി
  • സംവിധാനം, നിർമ്മാണം -- പി എ തോമസ്
  • ഛായാഗ്രഹണം -- പി ബി മണിയം
  • ഗാനരചന—അഭയദേവ്, പി ഭാസ്ക്കരൻ
  • സംഗീതം -- ബി എ ചിദംബരനാഥ്

ഗാനങ്ങൾതിരുത്തുക

ഗാനം ഗാനർചന സംഗീതം ആലാപനം
നല്ല സുറുമ നല്ല സുറുമ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്
പടച്ചവൻ പടച്ചപ്പോൾ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കമുകറ പുരുഷോത്തമൻ
കുങ്കുമപ്പൂവുകൾ പൂത്തു പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്, എസ് ജാനകി
പടച്ചോന്റെ കൃപ കൊണ്ട് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് ബി. വസന്ത
കാർത്തികവിളക്കു കണ്ടു പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് ബി വസന്ത
വിറവാലൻ കുരുവീ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് എസ് ജാനകി
ആറ്റുവഞ്ചിക്കടവിൽ വെച്ച് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക