കാകാത്തിയ രാജവംശം
ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു തെക്കേ ഇന്ത്യൻ രാജവംശം ആയിരുന്നു കാകാത്തിയ രാജവംശം. എ.ഡി. 1083 മുതൽ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. തെലുഗു സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു കാകാത്തിയർ.
പടിഞ്ഞാറൻ ചാലൂക്യരുടെ ഭരണകാലത്താണ് കാകാത്തിയരുടെ ഉദയം. അമ്മ II (ക്രി.വ. 945 - ക്രി.വ. 970) എന്ന കിഴക്കൻ ചാലൂക്യൻ രാജാവിന്റെ സാമന്തനായിരുന്ന കാകാത്തിയ ഗുണ്ട്യന ആണ് കാകാത്തിയ സാമ്രാജ്യം സ്ഥാപിച്ചത്. സാമ്രാജ്യത്തിന്റെ പേര് വന്നത് കാകാതിപുര എന്ന പട്ടണത്തിന്റെ പേരിൽ നിന്നോ (രാജാക്കന്മാർ "കാകാതിപുരവല്ലഭ" എന്ന് സ്ഥാനപ്പേരായി ചേർക്കാറുണ്ടായിരുന്നു) അല്ലെങ്കിൽ കാകാതി എന്ന ദേവിയെ ആരാധിച്ചിരുന്നതിൽ നിന്നോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു. കാകാതമ്മയ്ക്ക് ഒരു അമ്പലം ഇന്നത്തെ വാറങ്കലിൽ ഉണ്ട്. കാകാതിപുരം ഇന്നത്തെ വാറങ്കൽ ആണെന്ന് കരുതപ്പെടുന്നു.