കവാടം:ചലച്ചിത്രം
ചലച്ചിത്ര കവാടം
നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.
ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു.
ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത്.
തിരഞ്ഞെടുത്ത ലേഖനം
തിരഞ്ഞെടുത്ത ചിത്രം
16 mm സ്പ്രിങ് ബോളെക്സ് H16 റിഫ്ളെക്സ് ക്യാമറ.
ഛായാഗ്രഹണം: Janke
ക്ലാസിക്കുകൾ
1920 ൽ പുറത്തിറങ്ങിയ വിഖ്യാതമായ ജർമ്മൻ നിശബ്ദ ചലച്ചിത്രമാണ് ദ കാബിനറ്റ് ഓഫ് ഡോ.കാലിഗറി(ജർമൻ: Das Cabinet des Dr. Caligari).ഇത് ഒരു ഹൊറർ സിനിമയാണ് .റോബർട്ട് വീൻ ആണ് ഈ സിനിമയുടെ സംവിധായകൻ .നിശബ്ദ സിനിമാകാലഘട്ടത്തിലെ ഏറ്റവും മികച്ച എക്സ്പ്രഷനിസ്റ്റ് ഹൊറർ സിനിമ എന്ന നിലയ്ക്ക് സിനിമാ ചരിത്രത്തിൽ ഈ സ്യഷ്ടിക്ക് വലിയ പ്രാധാന്യം ഉണ്ട്.ഇതിൽ ഉപയോഗിച്ചിരിക്കുന്ന ശൈലീക്യത സെറ്റുകൾ എക്സ്പ്രഷനിസം എന്ന ചിത്രകലാരീതി അനുസരിച്ചു ആണ് സജ്ജീകരിച്ചിരിക്കുന്നത്.ചലച്ചിത്രകലയുടെ ബാല്യകാലത്തു തന്നെ, ദൃശ്യവത്ക്കരണത്തിലും ആഖ്യാനത്തിലും നൂതനമായ ശൈലി ആവിഷ്ക്കരിച്ചുകൊണ്ടാണ് ഈ സിനിമയെ റോബർട്ട് വീന് വിസ്മയകരമായ അനുഭവമായിത്തീര്ത്തത് . സിനിമ പിന്നീട് സ്വായത്തമാക്കിയ വർണം, ശബ്ദം, മറ്റ് ടെക്നിക്കുകൾ എന്നിവ പ്രയോജനപ്പെടുത്തിയാലും കാലിഗരി ഇതിലും നന്നായി സങ്കൽപിച്ചെടുക്കാനാവില്ല എന്നാണ് വിദഗ്ദ്ധമതം.
തിരഞ്ഞെടുത്ത ഉദ്ധരണി
“ | ഇപ്പളത്തെ പിള്ളേരു കൊള്ളാം, എന്താ കളി !! | ” |
— ബിലാൽ ("ബിഗ് ബി") |
നിങ്ങൾക്കറിയാമോ?
ചലച്ചിത്ര വാർത്തകൾ
- ഇന്ത്യൻ ചലച്ചിത്രസംവിധായകൻ മണി കൗൾ (66) അന്തരിച്ചു.
താങ്കൾക്ക് സഹായിക്കാനാകുന്നവ
- അപൂർണ്ണമായ ചലച്ചിത്രലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ചലച്ചിത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ചലച്ചിത്രലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
- ചലച്ചിത്രലേഖനങ്ങളിൽ ഇതു കൂടി കാണുക എന്ന തലക്കെട്ടിനു കീഴെ ചലച്ചിത്ര കവാടം എന്നു ചേർക്കുക
മലയാളം വിക്കിപീഡിയയിലെ ചലച്ചിത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ചലച്ചിത്രംവിക്കിപദ്ധതിയിൽ അംഗമാകൂ
വർഗ്ഗങ്ങൾ
ചലച്ചിത്രം ഇതര വിക്കി സംരംഭങ്ങളിൽ
ചലച്ചിത്രം വിക്കിചൊല്ലുകളീൽ ചൊല്ലുകൾ |
ചലച്ചിത്രം കോമൺസിൽ ചിത്രങ്ങൾ |
ചലച്ചിത്രം വിക്കിവാർത്തകളിൽ വാർത്തകൾ |
ഒരു ലേഖനപരമ്പരയുടെ ഭാഗം
|
---|
ലോക സിനിമ |
ഇറ്റാലിയൻ സിനിമ · ഫ്രഞ്ച് സിനിമ ജർമ്മൻ സിനിമ · ഇംഗ്ലീഷ് സിനിമ ഇന്ത്യൻ സിനിമ · ആഫ്രിക്കൻ സിനിമ |
ചലച്ചിത്രകാരന്മാർ |
അകിര കുറൊസാവ · ഇൻഗ്മാർ ബെർഗ്മാൻ ഫെല്ലിനി · ഡ്രെയർ · ചാപ്ലിൻ സത്യജിത് റെ · റോബർട്ട് വീൻ · പാസോലിനി |
ക്ലാസിക്കുകൾ |
രഷോമോൻ · സെവന്ത് സീൽ പാദേർ പാഞ്ചാലി · ലാ സ്ട്രാഡ · ദ കിഡ് |
ചലച്ചിത്ര പ്രസ്ഥാനങ്ങൾ |
റിയലിസം · നിയോ റിയലിസം സർ റിയലിസം · എക്സ്പ്രഷനിസം · |
ഇന്ത്യൻ സിനിമ
|
സത്യജിത് റെ · ഘട്ടക് മൃനാൽ സെൻ · ശ്യാം ബെനഗൽ · |
ക്ലാസിക്കുകൾ |
പതേർ പാഞ്ചാലി · സുബര്ന രേഖ മുഗൾ ഇ അസം · ദേവദാസ് · |
ബോളിവുഡ് |
ഷോലെ · കിസ്മത് · ദേവദാസ് · |
മലയാളം സിനിമ |