ദേശീയ സിനിമ
ഒരു രാജ്യത്തിന്റെ മുഖ്യധാരാ സിനിമകളെയും അതുമായി ബന്ധപ്പെട്ട വിമർശനങ്ങളേയും സിദ്ധാന്തങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നതിനെയാണ് ദേശീയ സിനിമ സൂചിപ്പിക്കുന്നത്. ദേശീയ സിനിമയുടെ സിദ്ധാന്തങ്ങൾ ആഗോളവൽക്കരണത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഒരു ദേശീയ ചലച്ചിത്രത്തെ നിർവ്വചിക്കാൻ, ചില പണ്ഡിതർ സിനിമ വ്യവസായത്തിന്റെ ഘടനയേയും അതിലെ കഥാപാത്രങ്ങളേയും വാണിജ്യമൂല്യങ്ങളെയും സർക്കാർ പിന്തുണകളേയും മറ്റും അടിസ്ഥാനമാക്കുന്നു.[1] [2]
കനേഡിയൻ നാഷണൽ സിനിമ
തിരുത്തുകകനേഡിയൻ സിനിമകളിൽ കാണിക്കുന്ന മിക്ക ചിത്രങ്ങളും യുഎസ് ഇറക്കുമതിയാണ്. കനേഡിയൻ ദേശീയ ചലച്ചിത്രങ്ങളെ "കനേഡിയൻ ജീവിതത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നത്" എന്നാണ് നിർവ്വചിക്കുന്നത്. കാനഡയിലെ ചലച്ചിത്രനിർമ്മാണത്തിൽ രണ്ടു പാരമ്പര്യങ്ങളുണ്ട് എന്ന് ചില വിമർശകർ വാദിക്കുന്നു.
ഫ്രഞ്ച് ദേശീയ സിനിമ
തിരുത്തുകഫ്രാൻസിന്റെ ദേശീയ സിനിമയിൽ ജനപ്രിയ സിനിമയും പരീക്ഷണാത്മക ചിത്രങ്ങളും ഉൾപ്പെടുന്നു. അമേച്ചറുകളായ ചലച്ചിത്ര പ്രവർത്തകരും ഫ്രഞ്ച് ദേശീയ സിനിമാ രംഗവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. പരീക്ഷണാത്മക ചിത്രങ്ങളുടെ വക്താക്കളായ ജർമിനിനെ ഡുലാക്, മേരി, ജോൺ എപ്സ്റ്റെയിൻ എന്നിവർ ഇവരിൽ പ്രധാനികളാണ്.[3]
ജർമ്മൻ ദേശീയ സിനിമ
തിരുത്തുക1920 കളിലും 1930 കളിലും ആയി പരമ്പരാഗത സിനിമാ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച് ജർമ്മൻ ദേശീയ സിനിമകൾ പുരോഗമനപരവും കലാപരവുമായ സമീപനങ്ങൾക്ക് പ്രശസ്തമായി.[4]
പോളിഷ് ദേശീയ സിനിമ
തിരുത്തുകരണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948-ലാണ് പോളണ്ടിൽ ലോഡ്സ് ഫിലിം സ്കൂൾ സ്ഥാപിക്കപ്പെത്. 1950 കളിലും 1960 കളിലും ആയി ഇവിടത്തെ ചലച്ചിത്രപ്രവർത്തകർ ഒരു പോളിഷ് സ്കൂൾ സ്ഥാപിച്ചെടുത്തു.[5]
അവലംബം
തിരുത്തുക- ↑ Jimmy Choi. Is National Cinema Mr. MacGuffin? International Films. The Institute of Communications Studies, University of Leeds, UK. Available at: http://ics.leeds.ac.uk/papers/vp01.cfm?outfit=ifilm&folder=17&paper=22
- ↑ Tom O' Regan Australian National Cinema, cited in Jimmy Choi. Is National Cinema Mr. MacGuffin? International Films/ The Institute of Communications Studies, University of Leeds, UK. Available at: http://ics.leeds.ac.uk/papers/vp01.cfm?outfit=ifilm&folder=17&paper=22
- ↑ Susan Hayward. French National Cinema
- ↑ German National Cinema, by Sabine Hake. London and New York: Routledge, 2002. Trade paper, ISBN 0-415-08902-6. Reviewed by Robert von Dassanowsky. Available at: http://www.brightlightsfilm.com/38/booksgerman.htm
- ↑ Shelia Skaff. The cinema that is Marek Haltof's Polish National Cinema. Review of Marek Haltof's book Polish National Cinema. Available at: http://www.kinoeye.org/02/14/skaff14.php
കൂടുതൽ വിവരങ്ങൾ
തിരുത്തുക- Theorising ദേശീയ Cinema. എഡിറ്റു ചെയ്തത് Valentina Vitali and Paul Willemen. June 2006.
- Hake, Sabine. ജർമ്മൻ ദേശീയ Cinema. London and New York: Routledge, 2002.