ആഗസ്റ്റ് 17 2012: പാപാ ന്യൂ ഗ്വിനിയയെ 107 റണ്ണിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിന് തകർത്ത പാകിസ്ഥാനാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.
ആഗസ്റ്റ് 16 2012: നാലാം ട്വന്റി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ജോർജ് ബെയ്ലി ക്യാപ്റ്റനായി തുടരും. ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെലാണ് 15 അംഗ ടീമിലെ ഏക പുതുമുഖം.
ഓഗസ്റ്റ് 03, 2010 : ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിക്കുന്ന ക്രിക്കറ്റർ എന്ന റിക്കോഡ് ഇന്ത്യയുടെസച്ചിന്. 168 ടെസ്റ്റ് കളിച്ച സ്റ്റീ വോയുടെ റിക്കോർഡാണ് സച്ചിൻ മറികടന്നത്.
ജൂൺ 23, 2010 :സച്ചിന് ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
ഫെബ്രുവരി 24, 2010: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ഇരട്ട ശതകം നേടുന്ന ബാറ്റ്സ്മാനായി സച്ചിൻ തെണ്ടുൽക്കർ. ദക്ഷിണാഫ്രിക്കയോട് 200* അടിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.