കരോൾ ബേക്കർ

അമേരിക്കന്‍ ചലചിത്ര നടന്‍

കരോൾ ബേക്കർ (ജനനം: മെയ് 28, 1931)[2]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഒരു വിരമിച്ച അമേരിക്കൻ നടിയാണ്. ആക്ടേഴ്‌സ് സ്റ്റുഡിയോയിൽ ലീ സ്‌ട്രാസ്‌ബെർഗിനു കീഴിൽ അഭിനയം പഠിച്ച ശേഷം, 1954-ൽ ബേക്കർ ബ്രോഡ്‌വേ നാടകവേദിയിൽ‍ പതിവായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട്, 1956-ൽ ടെന്നസി വില്യംസിൻറ രണ്ട് നാടകങ്ങളെ ആസ്പദമാക്കി എലിയ കസാൻ‍ സംവിധാനം ചെയ്ത ബേബി ഡോൾ എന്ന സിനിമയിലെ നായികയായി അവൾ‍ റിക്രൂട്ട് ചെയ്യപ്പെട്ടു.[3] ഈ സിനിമയിലെ മാദക വേഷത്തിലൂടെ അവർ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

കരോൾ ബേക്കർ
1962-ലെ സ്റ്റേഷൻ സിക്സ്-സഹാറ എന്ന സിനിമയുടെ പരസ്യ ചിത്രീകരണത്തിൽ ബേക്കർ.
ജനനം (1931-05-28) മേയ് 28, 1931  (93 വയസ്സ്)
തൊഴിൽ
  • നടി
  • എഴുത്തുകാരി
സജീവ കാലം1952–2003
അറിയപ്പെടുന്ന കൃതി
ഉയരം5 അടി 5 ഇഞ്ച് (1.65 മീറ്റർ)[1]
ജീവിതപങ്കാളി(കൾ)
ലൂയി റിട്ടർ
(m. 1953; div. 1953)
(m. 1955; div. 1969)
(m. 1978; died 2007)
കുട്ടികൾ
ഒപ്പ്

ജയന്റ് (1956), റൊമാന്റിക് കോമഡി സിനിമയായ ബട്ട് നോട്ട് ഫോർ മി (1959) എന്നീ സിനിമകളിലാണ് ബേക്കർ ആദ്യകാലത്ത് വേഷങ്ങൾ അവതരിപ്പിച്ചത്. 1961-ൽ, അവരുടെ അക്കാലത്തെ ഭർത്താവ് ജാക്ക് ഗാർഫെയ്ൻ സംവിധാനം ചെയ്ത സംതിംഗ് വൈൽഡ് എന്ന വിവാദ സ്വതന്ത്ര സിനിമയിൽ അവർ മാനസികാഘാതം സംഭവിച്ച ഒരു ബലാത്സംഗ ഇരയെ അവതരിപ്പിച്ചു. 1950-കളിലും 1960-കളിലും, ദി ബിഗ് കൺട്രി (1958), ഹൗ ദി വെസ്റ്റ് വാസ് വോൺ (1962), ചെയെൻ ഓട്ടം (1964) എന്നിങ്ങനെ നിരൂപക പ്രശംസ നേടിയ നിരവധി വെസ്റ്റേൺ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

1960-കളുടെ മധ്യത്തിൽ, പാരാമൗണ്ട് പിക്‌ചേഴ്‌സിന്റെ ഒരു കരാർ നടിയെന്ന നിലയിൽ, ദി കാർപെറ്റ്ബാഗേഴ്‌സിൽ (1964) ഒരു ഭോഗതൃഷ്ണയുള്ള വിധവയായി പ്രത്യക്ഷപ്പെട്ടതിന് ശേഷം ബേക്കർ ഒരു സെക്സ് സിംബലായി മാറി. സിൽവിയ (1965) എന്ന ചിത്രത്തിലും അവർക്കു വേഷം നൽകിയ ചിത്രത്തിന്റെ നിർമ്മാതാവ്, ജോസഫ് ഇ. ലെവിൻ, ഒരു ജീവചരിത്ര സിനിമയായ ഹാർലോയിൽ (1965) ജീൻ ഹാർലോയുടെ വേഷവും നൽകി. കാര്യമായ പ്രിപബ്ലിസിറ്റി ഉണ്ടായിരുന്നിട്ടുകൂടി, ഹാർലോ ഒരു നിർണായക പരാജയമായി മാറുകയും, പാരാമൗണ്ടുമായുള്ള കരാർ സംബന്ധിച്ച നിയമ തർക്കത്തിനും കരിയറിലെ മേൽനോട്ടക്കാരനെന്ന നിലയിലുള്ള ജോസഫ് ഇ. ലെവിനിൽനിന്ന് സ്വതന്ത്രയാകുന്നതിനുമായി 1966-ൽ ബേക്കർ ഇറ്റലിയിലേക്ക് താമസം മാറി. യൂറോപ്പിൽ, അടുത്ത 10 വർഷക്കാലം റോമോലോ ഗുറിയേരിയുടെ ദി സ്വീറ്റ് ബോഡി ഓഫ് ഡെബോറ (1968), ഉംബർട്ടോ ലെൻസിയ്‌ക്കൊപ്പം ഓർഗാസ്‌മോ (1969) മുതൽ നൈഫ് ഓഫ് ഐസ് (1972) വരെയുള്ള നാല് ചിത്രങ്ങളുടെ ഒരു പരമ്പര, കൊറാഡോ ഫറീനയുടെ ബാബ യാഗ (1973) ഉൾപ്പെടെയുള്ള, ത്രില്ലർ, ഹൊറർ സിനിമകളിൽ അവർ അഭിനയിച്ചു. ആൻഡി വാർഹോൾ നിർമ്മിച്ച ബാഡ് (1977) എന്ന  ഡാർക്ക് കോമഡി ചിത്രത്തിലൂടെ ഒരു സ്വഭാവ നടിയായി അവർ അമേരിക്കൻ പ്രേക്ഷകരിലേയ്ക്ക് തിരിച്ചുവന്നു.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ക്രൈം നാടകീയ ചിത്രമായ സ്റ്റാർ 80 (1983) ലെ കൊലചെയ്യപ്പെട്ട ഡൊറോത്തി സ്ട്രാറ്റന്റെ അമ്മയുടെ വേഷം, റിച്ചാർഡ് റൈറ്റിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള വംശീയ നാടകീയ ചിത്രമായ നേറ്റീവ് സൺ (1986) എന്നിവ ഉൾപ്പെടെ 1980-കളിൽ പുറത്തിറങ്ങിയ പ്രശസ്തമായ നിരവധി നാടകീയ ചിത്രങ്ങളിൽ ബേക്കർ സഹവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 1987-ൽ പുറത്തിറങ്ങിയ അയൺവീഡ് (1987) എന്ന സിനിമയിൽ അവർക്ക് ഒരു സഹവേഷമുണ്ടായിരുന്നു. 1990-കളിൽ ബേക്കർ മർഡർ, ഷീ റോട്ട്, എൽ.എ. ലോ, റോസ്വെൽ പോലെയുള്ള നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥി വേഷങ്ങൾ ചെയ്തു. കിന്റർഗാർട്ടൻ കോപ്പ് (1990), ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ദി ഗെയിം (1997) തുടങ്ങിയ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളിലും അവർക്ക് സഹവേഷങ്ങൾ ഉണ്ടായിരുന്നു. 2003-ൽ അവർ അഭിനയത്തിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. അഭിനയത്തിന് പുറമേ രണ്ട് ആത്മകഥകളുടെയും ഒരു നോവലിന്റെയും രചയിതാവ് കൂടിയാണ് ബേക്കർ.

1987-ൽ പുറത്തിറങ്ങിയ അയൺവീഡ് (1987) എന്ന സിനിമയിൽ അവൾക്ക് ഒരു സഹവേഷമുണ്ടായിരുന്നു. 1990-കളിൽ ബേക്കർ മർഡർ, ഷീ റോട്ട്, എൽ.എ. ലോ, റോസ്വെൽ പോലെയുള്ള നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥി വേഷങ്ങൾ ചെയ്തു. കിന്റർഗാർട്ടൻ കോപ്പ് (1990), ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ദി ഗെയിം (1997) തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളിലും അവർക്ക് സഹവേഷങ്ങൾ ഉണ്ടായിരുന്നു. 2003-ൽ അവർ അഭിനയത്തിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. അഭിനയത്തിന് പുറമേ രണ്ട് ആത്മകഥകളുടെയും ഒരു നോവലിന്റെയും രചയിതാവ് കൂടിയാണ് ബേക്കർ.

ആദ്യകാല ജീവിതം

തിരുത്തുക

എഡിത്ത് ഗെർട്രൂഡിന്റെയും (മുമ്പ്, ഡഫി) ഒരു ട്രാവലിംഗ് സെയിൽസ്മാനായിരുന്ന വില്യം വാട്‌സൺ ബേക്കറിന്റെയും മകളായി പെൻസിൽവാനിയയിലെ ജോൺസ്റ്റൗണിൽ ഒരു കത്തോലിക്കാ വിശ്വാസികളുടെ കുടുംബത്തിലാണ് ബേക്കർ ജനിച്ച് വളർന്നത്.[4] ബേക്കർ ഐറിഷ്, പോളിഷ് വംശജയായിരുന്നത്[5] അവളുടെ ജന്മനാമം കരോലിന പീക്കാർസ്‌കി എന്നാണെന്ന കിംവദന്തിക്ക് കാരണമായി, എന്നിരുന്നാലും ഇത് നിലവിൽ അറിയപ്പെടുന്ന രേഖകളാൽ സ്ഥിരീകരിക്കാൻ കഴിയില്ല. എട്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ, അവർ മാതാവിനും ഇളയ സഹോദരി വിർജീനിയയ്ക്കും ഒപ്പം പെൻസിൽവാനിയയിലെ ടർട്ടിൽ ക്രീക്കിലേക്ക് താമസം മാറി.[6] ബേക്കർ പറയുന്നതനുസരിച്ച്, അവളുടെ അമ്മ ഒറ്റയ്ക്ക് കുടുംബം പുലർത്തുന്നതിന് കഷ്ടപ്പെടുകയും, കുടുംബം ദരിദ്ര്യം അനുഭവിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

പെൻസിൽവാനിയയിലെ ഗ്രീൻസ്ബർഗിലെ ഗ്രീൻസ്ബർഗ് സേലം ഹൈസ്കൂളിൽ പഠനത്തിന് ചേർന്ന അവർ അവിടെ ഒരു ഡിബേറ്റ് ടീം അംഗവും മാർച്ചിംഗ് ബാൻഡ്, സ്കൂൾ മ്യൂസിക്കൽ എന്നിവയിൽ സജീവമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 18-ാം വയസ്സിൽ കുടുംബത്തോടൊപ്പം ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിലേയ്ക്ക് താമസം മാറുകയും അവിടെ സെന്റ് പീറ്റേഴ്‌സ്ബർഗ് ജൂനിയർ കോളേജിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗ് കോളേജ്) പഠനം നടത്തുകയും ചെയ്തു.[7] കോളേജിലെ ആദ്യ വർഷത്തിനുശേഷം, വാഡ്‌വില്ലെ സർക്യൂട്ടിൽ[8] ഒരു മാന്ത്രികന്റെ സഹായിയായി ജോലി ചെയ്യാൻ തുടങ്ങിയ അവൾ, ഒരു നൃത്ത കമ്പനിയിൽ ചേർന്നുകൊണ്ട് ഒരു പ്രൊഫഷണൽ നർത്തകിയായി ജോലി ചെയ്തു.[9] 1949-ൽ ബേക്കർ മിസ് ഫ്ലോറിഡ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പട്ടം നേടി.[10][11] 1951-ൽ, ബേക്കർ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി, അവിടെ ക്വീൻസിലെ ഒരു അഴുക്ക് പുരണ്ട ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തു. ഒരു നിശാക്ലബിലെ നർത്തകിയായി ജോലി ചെയ്തതോടൊപ്പം, സഞ്ചരിക്കുന്ന വോഡ്‌വില്ലെ ഷോകളിൽ ഒരു കോറസ് ഗേളായി പങ്കടുത്തുകൊണ്ട് വിൻഡ്‌സർ, ഡിട്രോയിറ്റ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ സഞ്ചരിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ബേക്കർ HB സ്റ്റുഡിയോയിൽ അഭിനയം പഠിച്ചു.[12] 1952-ൽ അവർ ആക്ടേഴ്‌സ് സ്റ്റുഡിയോയിൽ ചേർന്ന അവർ ലീ സ്ട്രാസ്ബർഗിന്റെ കീഴിൽ അഭിനയം പരിശീലച്ചു.[13] അവിടെ മൈക്ക് നിക്കോൾസ്, റോഡ് സ്റ്റീഗർ, ഷെല്ലി വിന്റേഴ്‌സ്, മെരിലിൻ മൺറോ എന്നിവരുടെ സഹപാഠിയായിരുന്ന അവർ നടൻ ജെയിംസ് ഡീന്റെ ജീവിതകാലം മുഴുവൻ അടുത്ത സുഹൃത്തുമായിരുന്നു.[14][15]

സിനിമകളും അംഗീകാരങ്ങളും

തിരുത്തുക

തിരഞ്ഞെടുത്ത സിനിമകൾ

തിരുത്തുക

തിരഞ്ഞെടുത്ത ടെലിവിഷൻ വേഷങ്ങൾ:

തിരഞ്ഞെടുത്ത നാടകങ്ങൾ:[16]

പ്രസിദ്ദീകരണങ്ങൾ

  • ബേബി ഡോൾ: ആൻ ഓട്ടോബയോഗ്രഫി (ആർബർ ഹൌസ്, 1983), ISBN 978-0-87795-558-0
  • ടു ആഫ്രിക്ക വിത് ലൌ (Dutton, 1986), ISBN 978-0-917657-54-2
  • എ റോമൻ ടെയ്ൽ (Dutton, 1986), ISBN 978-0-917657-53-5

അംഗീകാരങ്ങൾ

അവാർഡുകൾ

തിരുത്തുക
  • 1957: വർഷത്തെ പുതിയ താരത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം – നടി[17]
  • 1957: ഹസ്റ്റി പുഡ്ഡിംഗ് തിയറ്റർ അവാർഡ് - "വുമൺ ഓഫ് ദ ഇയർ" [18]
  • 1965: നാടകീയ പ്രകടനത്തിനുള്ള ഗോൾഡൻ ലോറൽ വനിതാ അവാർഡ് , കാർപെറ്റ്ബാഗേഴ്സിലെ അഭിനയത്തിന് (രണ്ടാം സ്ഥാനം)[19]

നാമനിർദ്ദേശങ്ങൾ

തിരുത്തുക

1957: മികച്ച നടിക്കുള്ള ഓസ്കാർ ബേബി ഡോളിന്.[20]

1957: ഒരു ചലച്ചിത്രത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് - ഡ്രാമ, ബേബി ഡോളിന്.[21]

1957: മികച്ച വിദേശ നടിക്കുള്ള ബാഫ്റ്റ അവാർഡ് (യുഎസ്എ), ബേബി ഡോളിന്.[22]

1964: മികച്ച വനിതാ താരത്തിനുള്ള ഗോൾഡൻ ലോറൽ[23].

1965: വനിതാ താരത്തിനുള്ള ഗോൾഡൻ ലോറൽ.

ബഹുമതികൾ

തിരുത്തുക

1996: ഗോൾഡൻ ബൂട്ട് അവാർഡ് - ദി ബിഗ് കൺട്രി, ഹൗ ദി വെസ്റ്റ് വോൺ, ചെയെൻ ഓട്ടം എന്നിവയിലെ വേഷത്തിന്.[24]

1997: ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ബ്രെക്കൻറിഡ്ജ് (കൊളറാഡോ) ഫിലിം ഫെസ്റ്റിവൽ.[25]

2009: നാഷണൽ ആർട്സ് ക്ലബ്ബിന്റെ മെഡൽ ഓഫ് ഓണർ.[26]

2011: ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഹോബോകെൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ.[27]

2012: ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഫോർട്ട് ലോഡർഡേൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ.[28]

പുറംകണ്ണികൾ

തിരുത്തുക
  1. "Carroll Baker". Mt. Vernon Register-News. Mt. Vernon, IL: 6. February 4, 1957. She's proud of her five-foot-five, 113-pound dancer's figure, and she figured no part was worth her becoming fat.
  2. "Carroll Baker". Internet Broadway Database. Archived from the original on May 28, 2022. Retrieved May 28, 2022.
  3. Petty, Moira (June 26, 2000). "I'm still a baby at heart". The Times [of London] (in ഇംഗ്ലീഷ്). ProQuest 318308292.
  4. "Carroll Baker Biography". Yahoo! Movies. Archived from the original on May 22, 2011. Retrieved June 28, 2017.
  5. Pula, James S. (2011). The Polish American Encyclopedia. McFarland. p. 23. ISBN 978-0-786-43308-7.
  6. "The Private Life and Times of Carroll Baker". Glamour Girls of the Silver Screen. Retrieved June 28, 2017.[പ്രവർത്തിക്കാത്ത കണ്ണി]
  7. "The Private Life and Times of Carroll Baker". Glamour Girls of the Silver Screen. Retrieved June 28, 2017.[പ്രവർത്തിക്കാത്ത കണ്ണി]
  8. Mitchell, Marilyn. "Carroll Baker Actress, 'Baby Doll,' grandma". Desert Entertainer. Archived from the original on 2017-09-06. Retrieved October 31, 2015.
  9. "The Private Life and Times of Carroll Baker". Glamour Girls of the Silver Screen. Retrieved June 28, 2017.[പ്രവർത്തിക്കാത്ത കണ്ണി]
  10. Brennan, Patricia (January 3, 1987). "'Best Thing I've Had For Ages': 'baby Doll' Baker Is Catching 'fire' For ABC". Los Angeles Times. Retrieved April 9, 2015.
  11. Slifkin, Irv (May 3, 2015). "The Fabulous Baker: A Consideration of Carroll". MovieFanFare. Archived from the original on February 26, 2015. Retrieved February 26, 2015.
  12. "HB Studio - Notable Alumni | One of the Original Acting Studios in NYC". Hbstudio.org. Retrieved August 4, 2021.
  13. "Carroll Baker Biography". Yahoo! Movies. Archived from the original on May 22, 2011. Retrieved June 28, 2017.
  14. Bubbeo, Daniel (June 20, 2011). "'Baby Doll' Carroll Baker in Huntington". Newsday. Archived from the original on June 26, 2017. Retrieved June 28, 2017.
  15. Carroll Baker on working with James Dean യൂട്യൂബിൽ. Media Funhouse (2000). Retrieved June 28, 2017.
  16. "Carroll Baker – Broadway Theater Credits". Playbill Vault. Retrieved June 28, 2017.
  17. "Carroll Baker". GoldenGlobes.com. Archived from the original on December 22, 2015.
  18. "Overview for Carroll Baker". Turner Classic Movies. Retrieved February 2, 2015.
  19. The Carpetbaggers (DVD video, 2003). Catalogue data at WorldCat. OCLC 051882438. Retrieved July 4, 2017.
  20. Bubbeo, Daniel (June 20, 2011). "'Baby Doll' Carroll Baker in Huntington". Newsday. Archived from the original on June 26, 2017. Retrieved June 28, 2017.
  21. "Carroll Baker". GoldenGlobes.com. Archived from the original on December 22, 2015.
  22. "Foreign Actress in 1957". BAFTA. Retrieved November 1, 2015.
  23. Mitchell, Marilyn. "Carroll Baker Actress, 'Baby Doll,' grandma". Desert Entertainer. Archived from the original on 2017-09-06. Retrieved October 31, 2015.
  24. "Givin' 'Em the Boot". American Cowboy. No. Nov–Dec. 1996. p. 65 – via Google Books.  
  25. "Overview for Carroll Baker". Turner Classic Movies. Retrieved February 2, 2015.
  26. Gans, Andrew (June 11, 2009). "Stritch, Jackson, Seldes, Reed and Wallach Will Salute Baker June 15". Playbill. Retrieved March 5, 2015.
  27. Robb, Adam (June 15, 2011). "Carroll Baker named Lifetime Achievement Award winner at Hoboken International Film Festival". NJ.com. Retrieved February 2, 2015.
  28. Crandell, Ben (September 24, 2012). "Fort Lauderdale International Film Festival to honor Oscar-nominated "Baby Doll" star Carroll Baker". Sun-Sentinel. Retrieved February 28, 2015.
"https://ml.wikipedia.org/w/index.php?title=കരോൾ_ബേക്കർ&oldid=4119366" എന്ന താളിൽനിന്ന് ശേഖരിച്ചത്