ബ്ലാഞ്ചെ ബേക്കർ
ബ്ലാഞ്ചെ ബേക്കർ അമേരിക്കൻ സ്വദേശിയായ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ്. ഹോളോകാസ്റ്റ് എന്ന ടെലിവിഷൻ മിനി പരമ്പരയിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള എമ്മി അവാർഡ് അവർ നേടിയിട്ടുണ്ട്. സിക്സ്റ്റീൻ കാൻറിൽസ് എന്ന സിനിമായിലെ ജിന്നി ബേക്കർ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന ബേക്കർ; ബ്രോഡ്‌വേ നാടകമായ ലോലിതയിൽ ടൈറ്റിൽ റോളിലും അഭിനയിച്ചു. 2012-ൽ, റൂത്ത് മഡോഫിനെക്കുറിച്ചുള്ള സിനിമയായ റൂത്ത് മഡോഫ് ഒക്കുപൈസ് വാൾസ്ട്രീറ്റ് നിർമ്മിക്കുകയും അതൊടൊപ്പം അഭിനയിക്കുകയും ചെയ്തു.[1]
ബ്ലാഞ്ചെ ബേക്കർ | |
---|---|
ജനനം | ബ്ലാഞ്ചെ ഗാർഫെയിൻ ന്യൂയോർക്ക് സിറ്റി, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1978–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ബ്രൂസ് വാൻ ഡ്യൂസൻ
(m. 1983; div. 2002)മാർക്ക് മഗിൽ (m. 2003) |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) | കരോൾ ബേക്കർ (അമ്മ) ജാക്ക് ഗാർഫീൻ (അച്ഛൻ) |
ആദ്യകാല ജീവിതം
തിരുത്തുകന്യൂയോർക്ക് നഗരത്തിൽ നടി കരോൾ ബേക്കറിന്റെയും സംവിധായകൻ ജാക്ക് ഗാർഫെയിന്റെയും മകളായി ബ്ലാഞ്ചെ ഗാർഫെയ്ൻ എന്ന പേരിൽ ജനിച്ചു. ഹോളോകോസ്റ്റിനെ അതിജീവിച്ച കാർപാത്തിയൻ റുഥേനിയയിൽ നിന്നുള്ള (മുകച്ചേവോയിൽ ജനിച്ച) ജൂത വംശജനായിരുന്നു അവരുടെ പിതാവ്. മാതാവ് യഹൂദമതം സ്വീകരിച്ച ഒരു റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്നു. ഹെർഷൽ ഗാർഫെയ്ൻ എന്ന ഒരു ഇളയ സഹോദരനും അവർക്കുണ്ട്. 1960-കളുടെ മധ്യത്തിൽ ഹോളിവുഡ് വിട്ടതിനുശേഷം ഒരു ചലച്ചിത്ര നടിയായി ജീവിതം നയിച്ച ഇറ്റലിയിലാണ് അവർ തന്റെ ബാല്യകാലം ചെലവഴിച്ചത്. ബേക്കർ 1974 മുതൽ 1976 വരെ റോമിലെ അമേരിക്കൻ സ്കൂൾ,[2] പിന്നീട് മസാച്യുസെറ്റ്സിലെ വെല്ലസ്ലി കോളേജ്[3] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തുകയും പിന്നീട് ഹെർബർട്ട് ബെർഗോഫ് സ്റ്റുഡിയോയിലും ലീ സ്ട്രാസ്ബർഗ് തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും അഭിനയം പരിശീലിക്കുകയും ചെയ്തു.[4]
കരിയർ
തിരുത്തുകടെലിവിഷൻ
തിരുത്തുകഹോളോകോസ്റ്റ് എന്ന മിനിപരമ്പരയിൽ അന്ന വെയ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബ്ലാഞ്ചെ ബേക്കർ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. (ഹോളോകോസ്റ്റിനെ അതിജീവിച്ച അവരുടെ പിതാവ് ജാക്ക് ഗാർഫെയ്ൻ ഓഷ്വിറ്റ്‌സിൽ തടവിലാക്കപ്പെട്ടിരുന്നു.) പരമ്പരയിലെ പ്രകടനത്തിലൂടെ 1978-ൽ ഒരു ഹാസ്യ അല്ലെങ്കിൽ നാടക പരമ്പരയിലെ ഒരു സഹനടിയുടെ മികച്ച സിംഗിൾ പെർഫോമൻസിനുള്ള എമ്മി അവാർഡ് അവർ നേടി.
തുടർന്ന് മേരി എന്ന കഥാപാത്രമായി മേരി ആൻറ് ജോസഫ്: എ സ്റ്റോറി ഓഫ് ഫെയ്ത്ത് (1979), ദി ഡേ ദ ബബിൾ ബർസ്റ്റ് (1982), കാന്ദ്ര ടോറസ് എന്ന കഥാപാത്രമായി ദ അവേക്കനിംഗ് ഓഫ് കാന്ദ്ര (1983) , എംബസി (1985), നോബഡീസ് ചൈൽഡ് (1986), ടേക്കിംഗ് ചാൻസ് (209) എന്നീ ടെലിവിഷൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഇക്കാലത്ത് നിരവധി ടെലിവിഷൻ പരമ്പരികളിലും അവർ വേഷമിട്ടു.
നാടകം
തിരുത്തുക1980-81-ൽ, വ്‌ളാഡിമിർ നബോക്കോവിന്റെ ലോലിത എന്ന നോവലിനെ ആസ്പദമാക്കിയുള്ള എഡ്വേർഡ് ആൽബിയുടെ നാടകത്തിൽ അവർ ലോലിത എന്ന പ്രധാന വേഷം ചെയ്തു. നഗരത്തിനു പുറത്തും ന്യൂയോർക്കിലുമുള്ള നാടത്തിൻറെ റിഹേർസൽവേളയിൽ, പീഡോഫീലിയ എന്ന വിഷയത്തിൽ പ്രകോപിതരായ വിമൻ എഗെയിൻസ്റ്റ് പോണോഗ്രഫി എന്ന സംഘടന ഉൾപ്പെടെയുള്ള ഫെമിനിസ്റ്റുകൾ നാടകത്തിനെതിരെ ഉപരോധം നടത്തി.[5] 31 പ്രിവ്യൂകൾക്ക് ശേഷം 1981 മാർച്ച് 19 ന് ബ്രോഡ്‌വേ നാടകവേദിയിൽ പ്രശ്‌നബാധിതമായ ഈ നാടകം ആരംഭിക്കുകയും 12 പ്രകടനങ്ങൾക്ക് ശേഷം അവസാനിപ്പിക്കുകയും ചെയ്തു.[6] നാടകത്തിന് മോശം അവലോകനം നൽകിയ ന്യൂയോർക്ക് ടൈംസിന്റെ ഫ്രാങ്ക് റിച്ച്, "പ്രേക്ഷകർ പെട്ടെന്ന് മറക്കുകയോ പൊറുക്കുകയോ ചെയ്യാത്ത തരത്തിലുള്ള നാണക്കേടുണ്ടാക്കിയ നാടകം" എന്ന് വിശേഷിപ്പിച്ചു. ലോലിത എന്ന ടൈറ്റൽ റോൾ അവിസ്മരണീയമാക്കിയ ബേക്കർ കൂടുതൽ പ്രാധാന്യമുള്ള മറ്റൊരു നാടക വേഷം അർഹിക്കുന്നു എന്ന് അദ്ദേഹം ബേക്കറിനെക്കുറിച്ച് ഒറ്റവരിയിൽ കുറിച്ചു.[7]
സിനിമ
തിരുത്തുകദ സെഡക്ഷൻ ഓഫ് ജോ ടൈനൻ (1979) എന്ന രാഷ്ട്രീയ നാടകീയ ചിത്രത്തിലൂടെയാണ് ബേക്കർ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. സിക്സ്റ്റീൻ കാൻറിൽസ് (1984), കോൾഡ് ഫീറ്റ് (1984), ടേക്കിംഗ് ചാൻസ് (2009) എന്നിവയാണ് അവരുടെ ശ്രദ്ധിക്കപ്പെട്ട മറ്റ് ചലച്ചിത്ര പ്രകടനങ്ങൾ.
സ്വകാര്യ ജീവിതം
തിരുത്തുക1983 ഒക്ടോബർ 1-ന് സിനിമാ സംവിധായകനായ ബ്രൂസ് വാൻഡ്യൂസനെ ബേക്കർ വിവാഹം കഴിച്ചിരുന്നു.[8] 2002 ൽ വിവാഹമോചിതരായ ഇവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു.[9] ബേക്കർ പിന്നീട് 2003-ൽ മാർക്ക് മക്ഗില്ലിനെ വിവാഹം കഴിച്ച അവർക്ക് ഒരു മകനുണ്ട്.[10]
അവലംബം
തിരുത്തുക- ↑ "Ruth Madoff Occupies Wall Street — van Nguyen". Archived from the original on December 29, 2016. Retrieved December 29, 2016.
- ↑ Lynch, Jason. "Her Bronze Mettle: Following Her Turn in Sixteen Candles, Blanche Baker Sculpted a Life Beyond Hollywood". People Magazine. March 4, 2002. Retrieved 6 May 2015. "Baker returned to the U.S. and enrolled at Wellesley College in 1974 but got the acting bug and dropped out two years later to study both art and acting in New York City."
- ↑ HB Studio Alumni
- ↑ "'Mary and Joseph' Filming". The Kentucky New Era. July 24, 1979. Retrieved 6 May 2015.
- ↑ Devries, Hillary (March 3, 1981). "Protesters to picket 'Lolita'". Christian Science Monitor. Retrieved 29 December 2011.
- ↑ "Lolita". Internet Broadway Database. Retrieved 29 December 2011.
- ↑ Rich, Frank. "STAGE: ALBEE'S ADAPTATION OF 'LOLITA' OPENS". The New York Times. Retrieved 29 December 2011.
- ↑ "Blanche Baker Becomes Bride". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1983-10-02. ISSN 0362-4331. Archived from the original on June 29, 2022. Retrieved 2022-06-29.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "'Sixteen Candles' Cast: Where Are They Now?". Us Weekly (in അമേരിക്കൻ ഇംഗ്ലീഷ്). 2021-10-11. Retrieved 2022-06-29.
- ↑ "'Sixteen Candles' Cast: Where Are They Now?". Us Weekly (in അമേരിക്കൻ ഇംഗ്ലീഷ്). 2021-10-11. Retrieved 2022-06-29.