ബേബി ഡോൾ
ബേബി ഡോൾ ഏലിയ കസാൻ സംവിധാനം ചെയ്ത് കരോൾ ബേക്കർ, കാൾ മാൽഡൻ, എലി വല്ലാച്ച് എന്നിവർ അഭിനയിച്ച് 1956-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് കസാനും ടെന്നസി വില്യംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ ഇതിവൃത്തം, ടെന്നസി വില്യംസിൻറെ സ്വന്തം ഏകാങ്ക നാടകമായ 27 വാഗൺസ് ഫുൾ ഓഫ് കോട്ടണിൽ നിന്ന് (1955) രൂപാന്തരപ്പെടുത്തി. മിസിസിപ്പി ഗ്രാമീണമേഖലയിലെ രണ്ട് എതിരാളികളായ കോട്ടൺ ജിൻ ഉടമകൾ തമ്മിലുള്ള സംഘട്ടനമാണ് സിനിമയുടെ ഇതിവൃത്തം.
ബേബി ഡോൾ | |
---|---|
സംവിധാനം | ഏലിയാ കസാൻ |
നിർമ്മാണം | |
തിരക്കഥ | ടെന്നസി വില്യംസ് |
അഭിനേതാക്കൾ | |
സംഗീതം | കെനിയോൺ ഹോപ്കിൻസ് |
ഛായാഗ്രഹണം | ബോറിസ് കോഫ്മാൻ |
ചിത്രസംയോജനം | ജീൻ മിൽഫോർഡ് |
വിതരണം | വാർണർ ബ്രോസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 114 മിനിട്ട് |
ആകെ | $2.3 ദശലക്ഷം |
1955-ന്റെ അവസാനത്തിൽ മിസിസിപ്പിയിൽ ചിത്രീകരിച്ച ബേബി ഡോൾ 1956 ഡിസംബറിൽ പുറത്തിറങ്ങി. ചിത്രത്തിലെ ലൈംഗിക വിഷയങ്ങൾ കാര്യമായ വിവാദങ്ങൾക്ക് കാരണമായതോടെ നാഷണൽ ലെജിയൻ ഓഫ് ഡിസെൻസി ചിത്രത്തെ അപലപിച്ചിരുന്നു. ധാർമ്മികമായ എതിർപ്പുകൾ ഉണ്ടായിരുന്നിട്ടുകൂടി, ചിത്രം വിമർശകരിൽ നിന്ന് അനുകൂലമായ പ്രതികരണം നേടിയതോടൊപ്പം, കസാന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, മറ്റ് നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, നാല് അക്കാദമി അവാർഡുകൾ, നാല് ബാഫ്റ്റ അവാർഡുകൾ എന്നിവയ്ക്കുള്ള നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. ഈ ചിത്രത്തിലൂടെ വല്ലാച്ച് ഏറ്റവും പ്രതീക്ഷ നൽകുന്ന പുതുമുഖത്തിനുള്ള ബാഫ്റ്റ പുരസ്കാരവും നേടി. 1950-കളിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളിൽ ഒന്നായി ബേബി ഡോളിനെ ചില ചലച്ചിത്ര പണ്ഡിതന്മാർ പട്ടികപ്പെടുത്തിയിട്ടുള്ളതു കൂടാതെ ദ ന്യൂയോർക്ക് ടൈംസ് അവരുടെ എക്കാലത്തെയും മികച്ച 1,000 സിനിമകൾക്കുള്ള ഗൈഡിലും ഉൾപ്പെടുത്തിയിട്ടുണ്ട്.[1]