ദി ടെലഗ്രാഫ് (പത്രം)

ഇന്ത്യൻ ദിനപ്പത്രം
(The Telegraph (Kolkata) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇന്ത്യൻ വാർത്താ ദിനപത്രമാണ് ടെലഗ്രാഫ്. 1982-ൽ പ്രസിദ്ധീകരണം ആരംഭിച്ചു. കൊൽക്കത്തയാണ് ആസ്ഥാനം. എ.ബി.പി ഗ്രൂപ്പാണ് ഉടമസ്ഥർ. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവുമധികം വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നാണ് ടെലഗ്രാഫ്.

ദി ടെലഗ്രാഫ്
The Telegraph (Kolkata)
ജൂലൈ 9, 2009-ലെ ടെലഗ്രാഫ് പത്രം
തരംവാർത്താ ദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)ABP Group
എഡീറ്റർഅവീക് സർക്കാർ
സ്ഥാപിതംജൂലൈ 7 1982
രാഷ്ട്രീയച്ചായ്‌വ്Independent [1]
ഭാഷഇംഗ്ലീഷ്
ആസ്ഥാനം6 Prafulla Sarkar Street, കൽക്കത്ത - 700 001, India
Circulation484,971 daily
OCLC number271717941
ഔദ്യോഗിക വെബ്സൈറ്റ്www.telegraphindia.com

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്കനുസരിച്ച് 2008-ൽ പത്രത്തിന് 484,971 കോപ്പികളുടെ പ്രചാരമുണ്ട്.[2] 2010-ലെ ഇന്ത്യൻ റീഡർഷിപ്പ് സർവേ അനുസരിച്ച് ടെലഗ്രാഫ് ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ വായിക്കുന്ന നാലാമത്തെ ഇംഗ്ലീഷ് ദിനപത്രമാണ്.[3] കൊൽക്കത്തക്ക് പുറമേ ഗുവഹാത്തി, ജോർഹത്ത്, സിലീഗൂരി, ജാംഷെഡ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽനിന്നും പ്രസിദ്ധീകരിച്ചു വരുന്നു. ആന്ദമേള, ഉനിഷ്-കുരി, സനന്ത, അനന്തലോക്, ദേശ് മാഗസിൻ, എന്നീ ബംഗാളി പ്രസിദ്ധീകരണങ്ങളും ബിസ്സിനസ്സ് വേൾഡ് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണവും ടെലഗ്രാഫിനു കീഴിൽ പ്രവർത്തിക്കുന്നു.

ഇതും കൂടി കാണുക

തിരുത്തുക
  1. "World Newspapers and Magazines". Worldpress.org. Retrieved 30 December 2006..
  2. [1] ABP Corporate Retrieved on 2009-10-30
  3. "Indian Readership Survey (IRS) 2010 — Quarter 1". Newswatch.in. June 30, 2010. Archived from the original on 2011-01-01. Retrieved 2007-10-16.

പുറമേനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_ടെലഗ്രാഫ്_(പത്രം)&oldid=3805273" എന്ന താളിൽനിന്ന് ശേഖരിച്ചത്