കരട്:ലാവോ സാമ്രാജ്യം
ഇത് "ലാവോ സാമ്രാജ്യം" എന്ന താളിനായുള്ള കരട് രേഖയാണ്. |
|
ലാവോ സാമ്രാജ്യം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
468–1388 | |||||||||||||||
ലാവോ രാജ്യവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും, 700 CE | |||||||||||||||
Map of mainland Southeast Asian polities c. Cyan: Lavo Kingdom Red: Khmer Empire Green: Hariphunchai Kingdom Light green: Srivijaya Yellow: Champa Blue: Dai Viet Pink: Pagan Kingdom | |||||||||||||||
തലസ്ഥാനം | |||||||||||||||
പൊതുവായ ഭാഷകൾ | |||||||||||||||
മതം | ബുദ്ധമതം (മഹായാന, തേരവാദ) | ||||||||||||||
ഗവൺമെൻ്റ് | Mandala kingdom | ||||||||||||||
• 648–700 CE (first) | Kalawandith | ||||||||||||||
• 1052–1069 | Chadachota | ||||||||||||||
• 1340–1369 | Ramathibodi I | ||||||||||||||
• 1369–1388 (last) | Ramesuan | ||||||||||||||
ചരിത്ര യുഗം | Post-classical era | ||||||||||||||
• എസ്റ്റാബ്ലിഷ്മെൻ്റ് | 468 | ||||||||||||||
• ചെൻല സ്വാധീനം | 6th century | ||||||||||||||
• സിരിധമ്മന സ്വാധീനം | 927 | ||||||||||||||
• അങ്കോർ സ്വാധീനം | 1002 | ||||||||||||||
• അയോധ്യ as seat | 1082 | ||||||||||||||
• Secession of സുഖോത്തായി | 1239 | ||||||||||||||
• Formation of അയുത്തായ | 1351 | ||||||||||||||
• അയുത്തായത്തിലേക്ക് കൂട്ടിച്ചേർത്തത് | 1388 | ||||||||||||||
|
ഏഴാം നൂറ്റാണ്ടിൽ, ദ്വാരവതി നാഗരികതയുടെ അവസാനകാലം മുതൽ 1388 വരെയുള്ള കാലഘട്ടത്തിൽ അപ്പർ ചാവോ ഫ്രായ താഴ്‌വരയിലെ ചാവോ ഫ്രായ നദിയുടെ ഇടത് കരയിലെ തന്ത്രപ്രധാനമായ ഒരു പ്രദേശത്ത് നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ലാവോ സാമ്രാജ്യം. ലാവോ നാഗരികതയുടെ ഉത്ഭവ കേന്ദ്രവും ലാവോ ആയിരുന്നു.
9-ആം നൂറ്റാണ്ടിനുമുമ്പുള്ള ലാവോ, സി തേപ്പ്, സേമ എന്നിവ ചേർന്ന്, മണ്ഡല മാതൃകയിലുള്ള സംസ്ഥാനമായ ദ്വാരവതിയുടെ കേന്ദ്രമായിരുന്നു ഇത്. എന്നിരുന്നാലും, കാലാവസ്ഥാ പ്രേരിതമായ കുടിയേറ്റം മൂലം, സി തെപ്പിനും സെമയ്ക്കും അതിൻ്റെ നിയന്ത്രണശക്തി ക്രമേണ നഷ്ടപ്പെട്ടു. 10 മുതൽ 11 വരെയുള്ള നൂറ്റാണ്ടുകളിൽ ലാവോ ഖമർ മേധാവിത്വത്തിന് കീഴിലാകുന്നതുവരെ ഈ പ്രദേശത്തെ ഏക അധികാര കേന്ദ്രമായി തുടർന്നു.[1]
ചരിത്രം
തിരുത്തുകദ്വാരവതിയും മോൺ ആധിപത്യവും: 5-11 നൂറ്റാണ്ടുകൾ
തിരുത്തുകനൂറ്റാണ്ടുകൾക്കുമുമ്പ് അവിടെയെത്തിയ മോൺ ജനതയാണ് ദ്വാരവതി (ഇപ്പോൾ തായ്‌ലൻഡ്) പ്രദേശത്ത് ആദ്യമായി അധിവസിച്ചിരുന്നത്. 6 മുതൽ 9 വരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ മധ്യ, വടക്കുകിഴക്കൻ തായ്‌ലൻഡിൽ മോൺ ജനതയുമായി ബന്ധപ്പെട്ട ഒരു ഥേരവാദ ബുദ്ധമത സംസ്കാരം വികസിച്ചപ്പോൾ മധ്യ തെക്കുകിഴക്കൻ ഏഷ്യയിൽ ബുദ്ധമതത്തിന് ഒരു അടിത്തറയുണ്ടാകാൻ തുടങ്ങി. ഇപ്പോഴത്തെ ലാവോസിൻ്റെ ഭാഗങ്ങളിലും തായ്‌ലൻഡിലെ മധ്യ സമതലത്തിലും ഉയർന്നുവന്ന മോൺ ബുദ്ധ സാമ്രാജ്യങ്ങളെ മൊത്തത്തിൽ ദ്വാരവതി എന്ന് വിളിക്കുന്നു.[2]:27
ലാവോയിലെ മോൺ ജനത
തിരുത്തുകവടക്കൻ തായ് കാലാനുസൃതവിവരണം അനുസരിച്ച്, 468 CE-ൽ തക്കശിലയിൽ നിന്ന് വന്ന ഫ്രയ കലാവർണദിഷ്‌രാജ് ആയിരുന്നു ലാവോ സാമ്രാജ്യം സ്ഥാപിച്ചത്.[3][4] തായ് രേഖകൾ അനുസരിച്ച്, തക്കശിലയിൽ (നഗരം തക് അല്ലെങ്കിൽ നഖോൺ ചായ് സി ആണെന്ന് അനുമാനിക്കപ്പെടുന്നു) നിന്നുള്ള ഫ്രയ കകബത്ർ [5][6]:29[7]638 CE-ൽ പത്തൊൻപതാം നൂറ്റാണ്ട് വരെ സയാമീസും ബർമീസും ഉപയോഗിച്ചിരുന്ന കാലഗണനാരംഭമായ ചുല ശകാരത് ചിട്ടപ്പെടുത്തുകയുണ്ടായി. ഒരു പതിറ്റാണ്ടിനുശേഷം അദ്ദേഹത്തിൻ്റെ മകൻ ഫ്രയ കലാവർണദിഷ്‌രാജ് നഗരം സ്ഥാപിക്കുകയുണ്ടായി.
ലാവോയുടെ ആദ്യകാലങ്ങളിൽ കണ്ടെത്തിയ ഏക മാതൃഭാഷ മോൺ ഭാഷയായിരുന്നു. എന്നിരുന്നാലും, മോൺ ലാവോയിലെ ഏക വംശീയതയാണോ എന്ന കാര്യത്തിൽ തർക്കവുമുണ്ട്. ലാവോയിൽ മോൺ, ലാവ ആളുകൾ (പലങ്കിക് സംസാരിക്കുന്ന ആളുകൾ) സമ്മിശ്രമായി ചേർന്ന് [8][9] മോൺസ് ഭരണവർഗം രൂപീകരിച്ചിരുന്നുവെന്ന് ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. തായ് ജനതയുടെ ചാവോ ഫ്രായ താഴ്‌വരയിലേക്കുള്ള കുടിയേറ്റം ലാവോ സാമ്രാജ്യത്തിൻ്റെ കാലത്താണ് നടന്നതെന്നും അനുമാനിക്കപ്പെടുന്നു.
ഖെമർ സാമ്രാജ്യത്തിൽ നിന്നുള്ള ഹിന്ദുമതവും മഹായാന ബുദ്ധമതവും ലാവോയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയെങ്കിലും ഥേരവാദ ബുദ്ധമതം ഒരു പ്രധാന മത വിശ്വാസമായി അവിടെ തുടർന്നു. ഏഴാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ലാവോ സാമ്രാജ്യം വടക്കൻ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു. കാമദേവിവംശ ഉൾപ്പെടെയുള്ള വടക്കൻ തായ് കാലാനുസൃതവിവരണങ്ങളിൽ, ഹരിപുഞ്ചൈയിലെ മോൺ സാമ്രാജ്യത്തിൻ്റെ ആദ്യ ഭരണാധികാരിയായ കാമാദേവി ഒരു ലാവോ രാജാവിൻ്റെ മകളായിരുന്നുവെന്ന് പറയപ്പെടുന്നു.
ലാവോ സാമ്രാജ്യത്തെക്കുറിച്ച് ഏതാനും ചില രേഖകൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പുരാവസ്തു തെളിവുകളിൽ നിന്നാണ് ലാവോയെ കുറിച്ച് നമുക്ക് കൂടുതൽ രേഖകൾ ലഭ്യമായിട്ടുള്ളത്. ടാങ് രാജവംശത്തിൻ്റെ ചരിത്രരേഖകളിൽ ലാവോ സാമ്രാജ്യം ടൗ-ഹോ-ലോ എന്ന പേരിൽ ടാങ്ങിന് ആദരാഞ്ജലികൾ അയച്ചതായി രേഖപ്പെടുത്തുന്നു. സാൻസാങ് സന്യാസി തൻ്റെ ഡയറിയിൽ, ദ്വാരവതി-ലാവോയെ Tou-lo-po-ti എന്നാണ് പരാമർശിച്ചത്. അത് ചെൻലയ്ക്കും പാഗൻ രാജ്യത്തിനും ഇടയിലുള്ള ഒരു സംസ്ഥാനമായ ദ്വാരവതി എന്ന പേരിനെ പ്രതിധ്വനിപ്പിക്കുന്നതായി തോന്നുന്നു .ലാവോ സോങ് രാജവംശം വഴി ലുവോവോ (ചൈനീസ്: 羅渦) എന്നാണ് അറിയപ്പെട്ടിരുന്നത്.[10]
മൂന്ന് രാജാക്കന്മാരുടെ യുദ്ധങ്ങൾ
തിരുത്തുകലാവോ, ഹരിപുഞ്ജയ മണ്ഡലങ്ങളിലെ പ്രധാന ജനസംഖ്യ ഒരേ വംശീയ വിഭാഗമായ "മോൺ ജനത" അല്ലെങ്കിൽ ഓസ്‌ട്രോയേഷ്യറ്റിക് ഭാഷകൾ ഉപയോഗിക്കുന്ന മറ്റേങ്കിലും വംശീയ വിഭാഗമാകാൻ സാധ്യതയുണ്ടെന്ന് വടക്കൻ, മധ്യ തായ്‌ലൻഡിൽനിന്ന് പുരാതന മോൺ ലിപിയിൽ നിന്ന് കണ്ടെത്തിയ ശിലാ ലിഖിതങ്ങളിൽ നിന്നുള്ള തെളിവുകൾ സ്ഥിരീകരിക്കുന്നു. രാജകീയ രക്തബന്ധങ്ങളിലൂടെ ഈ രണ്ട് സംസ്ഥാനങ്ങളും ആദ്യത്തെ 300 വർഷക്കാലത്തോളം നല്ല ബന്ധം നിലനിർത്തിയിരുന്നു.[11]
പത്താം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ഈ രണ്ട് മണ്ഡലങ്ങൾ തമ്മിൽ 925 മുതൽ 927 വരെ നിരവധി യുദ്ധങ്ങൾ നടത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[11] ഒ സ്മാച്ച് ലിഖിതമനുസരിച്ച്, സിംഹാസനാരോഹണത്തിന് രണ്ട് വർഷത്തിന് ശേഷം, രഥസത്കര രാജാവ് അല്ലെങ്കിൽ ത്രപകയിലെ ഹരിഫുൺചായ് രാജാവ് ലാവോ രാജ്യം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് തെക്കോട്ട് നീങ്ങിയിരുന്നു. തുടർന്ന് ലാവോ രാജാവായ ഉച്ചിതക ചക്കാവത് അല്ലെങ്കിൽ ഉച്ചിട്ട ചക്രവർത്തി പ്രതിരോധത്തിലേക്ക് നീങ്ങിയിരുന്നു. എന്നിരുന്നാലും, ഈ രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ദക്ഷിണേന്ത്യയിലെ സിരിധമ്മനയിലേക്കും വ്യാപിച്ചു. ശ്രീവിജയയിലെ രാജാവ് (ശ്രീവിജയയിലെ നഖോൺ സി തമ്മാരത്ത്), ജീവക അല്ലെങ്കിൽ സുചിത്ര ലാവോ കൈവശപ്പെടുത്താൻ ഇത് മുതലെടുത്തു.[12] ലാവോ നഷ്ടപ്പെട്ടതിനാൽ, മോൻ്റെ രണ്ട് രാജാക്കന്മാരും ഹരിപുഞ്ജയം കൈവശപ്പെടുത്താൻ വടക്കോട്ട് അണിനിരന്നു. പക്ഷേ രഥസത്കര രാജാവിന് ഒടുവിൽ നഗരം നഷ്ടപ്പെട്ടു. ഹരിപുഞ്ജയ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, രഥസത്കര രാജാവ് തെക്കോട്ട് നീങ്ങി ഫ്രെക് സി രാച്ചയിൽ (ഇന്നത്തെ ശംഖബുരി ജില്ലയിൽ) താമസമാക്കി.[11] ജിനകലാമാലി, കാമദേവിവംശം തുടങ്ങിയ നിരവധി വൃത്താന്തങ്ങളിലും ഈ യുദ്ധത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.[12]
ലാവോയുടെ തലസ്ഥാനമായ ലവപുര (ลวปุระ) പിടിച്ചടക്കിയ ശേഷം, ജീവക തൻ്റെ മകനായ കമ്പോച്ചിനെ (กัมโพช) ഒരു പുതിയ ഭരണാധികാരിയായി നിയമിക്കുകയും മുൻ ലാവോ രാജ്ഞിയെ തൻ്റെ ഭാര്യയായി സ്വീകരിച്ചശേഷം സിംഹാസനസ്ഥനാക്കുകയും ചെയ്തു. അദ്ദേഹം ലാവോയിൽ താമസിച്ചിരുന്നതായോ സിരിധമ്മന ഭരിക്കാൻ തിരികെ പോയതായോ തെളിവുകളിലൊന്നും പരാമർശിക്കുന്നില്ല. മൂന്ന് വർഷത്തിന് ശേഷം കംപോച്ച് രാജാവ് ഹരിപുഞ്ജയനെ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു.[13] പിന്നീട് അദ്ദേഹം മറ്റൊരു വടക്കൻ നഗരമായ നകബുരി (นาคบุรี) പിടിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. അതിനുശേഷം ഹരിപുഞ്ജയനും ലാവോയും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്നു. അങ്കോറിയൻ രാജവംശത്തിൻ്റെ രക്തച്ചൊരിച്ചിലിൽ നിന്ന് ഓടിപ്പോയ ഒരു ഖമർ രാജകുമാരിയെയാണ് കമ്പോച്ച് വിവാഹം കഴിച്ചത്.[13]
പിന്നീട് 960-ൽ, അയോധ്യയിൽ നിന്ന് ലവപുര സയാമീസ് പിടിച്ചെടുത്തു[14] അവർ ശ്രീവിജയ സാമ്രാജ്യത്തിന് കീഴിലുള്ള തെക്ക് താംബ്രലിംഗ രാജ്യവുമായി ഒരു രാഷ്ട്രീയ ബന്ധം പങ്കുവയ്ച്ചിരുന്നു.[10] കംപോച്ച് ഒരുപക്ഷേ പിന്നീട് 1002-ൽ ലവപുരയെ കൊള്ളയടിക്കാൻ അങ്കോറിലേക്ക് പലായനം ചെയ്തിരിക്കാം. ഒടുവിൽ അങ്കോറിന് അവകാശവാദം ഉന്നയിക്കുകയും സൂര്യവർമ്മൻ ഒന്നാമനായി സിംഹാസനസ്ഥനാവുകയും ചെയ്‌തതിന് ശേഷം 1022-ൽ ലാവോയെ അങ്കോറിയൻ സാമ്രാജ്യത്തിൽ ലയിപ്പിക്കുകയും ചെയ്തു.[12]
അവലംബം
തിരുത്തുക- ↑ อธิษฐาน จันทร์กลม (6 September 2019). "หลงกลิ่นอาย 'ละโว้ ศรีเทพ เสมา' มัณฑละแห่ง 'ศรีจนาศะ'". Matichon (in തായ്). Archived from the original on 26 October 2023. Retrieved 26 October 2023.
- ↑ Ellen London, 2008, Thailand Condensed 2000 years of history and culture, Singapore: Marshall Cavendish Editions, ISBN 9789812615206
- ↑ พระราชพงศาวดารเหนือ (in തായ്), โรงพิมพ์ไทยเขษม, 1958, archived from the original on 2023-10-11, retrieved March 1, 2021
- ↑ Adhir Chakravarti, "International Trade and Towns of Ancient Siam", Our Heritage: Bulletin of the Department of Post-graduate Training and Research, Sanskrit College, Calcutta, vol.XXIX, part I, January–June 1981, pp. 1-23, nb p. 15; also in The South East Asian Review (Gaya, India), vol. 20, nos.1 & 2, 1995.
- ↑ Huan Phinthuphan (1969), ลพบุรีที่น่ารู้ (PDF) (in തായ്), p. 5, retrieved March 1, 2021
- ↑ Saritpong Khunsong (2010), พัฒนาการทางวัฒนธรรมของเมืองนครปฐมโบราณในช่วงก่อนพุทธศตวรรษที่ 19 (PDF) (in തായ്), retrieved March 1, 2021
- ↑ กําแพงเพชร เมืองก่อนประวัติศาสตร์ (PDF) (in തായ്), February 28, 2021, retrieved March 1, 2021
- ↑ "The Kingdom of Syam". Meruheritage.com. Retrieved 2015-12-14.
- ↑ John Pike. "Thailand - 500-1000 - Lavo / Lopburi". Globalsecurity.org. Retrieved 2015-12-14.
- ↑ 10.0 10.1 "เส้นทางศรีวิชัย : เครือข่ายทางการค้าที่ยิ่งใหญ่ที่สุดในทะเลใต้ยุคโบราณ ตอน ราชวงศ์ไศเลนทร์ที่จัมบิ (ประมาณ พ.ศ.1395-1533) (ตอนจบ)" (in തായ്). Manager Daily. 1 December 2023. Archived from the original on 23 December 2023. Retrieved 23 December 2023.
- ↑ 11.0 11.1 11.2 เพ็ญสุภา สุขคตะ (28 August 2019). "ปริศนาโบราณคดี l 'สงครามสามนคร' (1): กษัตริย์หริภุญไชยผู้พลัดถิ่นหนีไปแถบเมืองสรรคบุรี?" (in തായ്). Matichon. Archived from the original on 25 December 2023. Retrieved 25 December 2023.
- ↑ 12.0 12.1 12.2 "๑ สหัสวรรษ แห่ง "พระนิยม"". Fine Arts Department (in തായ്). Archived from the original on 25 October 2023. Retrieved 26 October 2023.
- ↑ 13.0 13.1 เพ็ญสุภา สุขคตะ (12 September 2019). "ปริศนาโบราณคดี : 'สงครามสามนคร' (จบ) : การปรากฏนามของพระเจ้ากัมโพชแห่งกรุงละโว้?" (in തായ്). Matichon. Archived from the original on 25 December 2023. Retrieved 25 December 2023.
- ↑ "รัชกาลที่ ๒๐ มหาจักรพรรดิพ่อศรีมงคลอาทิตย์ กรุงละโว้ ปี พ.ศ.๑๕๐๓-๑๕๐๔". www.usakanaenew.com (in തായ്). 2020. Archived from the original on 23 December 2023. Retrieved 23 December 2023.