തായ് ജനത
തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യമായ തായ്ലൻഡിലെ ജനങ്ങളാണ് തായ്ജനത. 1939 വരെ തായ്ലൻഡ് 'സയാം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'സ്വതന്ത്രജനതയുടെ രാജ്യം' എന്നാണ് തായ്ലൻഡ് എന്ന പദത്തിന്റെ അർഥം. യൂറോപ്യൻ അധിനിവേശത്തിനു വിധേയമാകാത്ത ഏക തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്ലൻഡ്. അതുകൊണ്ടാണ് തായ്ജനത സ്വതന്ത്രജനതയെന്നറിയപ്പെടുന്നത്. വൈദേശികാധിപത്യത്തിനു വിധേയമായിട്ടില്ലെങ്കിലും തായ്ജനത ഒരു അടഞ്ഞ സമൂഹമായിരുന്നില്ല. പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഇവർ ബാഹ്യസ്വാധീനങ്ങളോടും ആശയങ്ങളോടും എപ്പോഴും തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആഗോള സാമ്പത്തിക പ്രവർത്തനങ്ങളുടെ അതിശക്തമായ ഒരു പ്രാദേശിക കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ തായ്ലൻഡ്. തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന താഴ്ജനത
Thai ไทย | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആകെ ജനസംഖ്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
approx. 90,000,000 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഷകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മതങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Predominantly Theravada Buddhism | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അനുബന്ധവംശങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Lao, Shan, Ahom, other Tai peoples |
തായ് ഭാഷ സംസാരിക്കുന്ന തായ് വംശജരാണ് തായ്ജനത യുടെ മഹാഭൂരിപക്ഷവും. 2000-ലെ കാനേഷുകാരി കണക്കനുസരിച്ച് തായ്ലൻഡിലെ മൊത്തം ജനസംഖ്യ 6 കോടിയാണ്. ഔദ്യോഗികഭാഷയായ തായ്ക്കു പുറമേ ലാവോ, ചൈനീസ്, മലയ, ഖമർ ഭാഷകളും തായ്ജനത സംസാരിക്കുന്നു. 8,9 ശ.-ങ്ങളിൽ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നു കുടിയേറിയവരാണ് തായ്ജനത. ലാവോ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. തായ് ജനതയുടെ 90 ശ.മാ-ത്തിലധികം ബുദ്ധമതവിശ്വാസികളാണ്. മുസ്ളിങ്ങൾ 4 ശതമാനമുണ്ട്. കൺഫ്യൂഷ്യനിസ്റ്റുകൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർ കേവലം 5 ശതമാനത്തിൽ താഴെയാണ്. എല്ലാ പ്രഭാതത്തിലും ബുദ്ധഭിക്ഷുക്കൾ ഭിക്ഷാപാത്രങ്ങളുമായി ആഹാരത്തിനുവേണ്ടി ജനങ്ങളെ സമീപിക്കുക പതിവാണ്. അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും വിശ്വാസികൾ ബുദ്ധവിഹാരങ്ങളിൽ ദക്ഷിണയെത്തിക്കുകയെന്നത് ഒരാചാരമായി അനുഷ്ഠിക്കപ്പെടുന്നു. വാറ്റ്കൾ (wats) എന്നറിയപ്പെടുന്ന ബുദ്ധവിഹാരങ്ങൾ തായ്ലൻഡിലെവിടെയും കാണാം. തലസ്ഥാനനഗരമായ ബാങ്കോക്കിൽ മാത്രം 400-ലേറെ വിഹാരങ്ങളുണ്ട്.
ആഗോള സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രാദേശിക കേന്ദ്രമായി മാറിയിട്ടുണ്ടെങ്കിലും തായ്ജനതയുടെ ജീവിതരീതിയുടെ നിർണായകഘടകം ചെറുഗ്രാമങ്ങളാണ്. ഈ ഗ്രാമങ്ങളധികവും സ്ഥിതിചെയ്യുന്നത് സമുദ്ര-നദീ തീരങ്ങളിലാണ്. തായ്ജനജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ് നദികളും കനാലുകളും. നദീതീരങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ, സഞ്ചരിക്കുന്ന വീടുകളിലാണ് താമസിക്കുന്നത്. ഗ്രാമങ്ങളിലെ പരമ്പരാഗത വീടുകൾ മുഖ്യമായും തടി കൊണ്ടോ ഈറ്റ കൊണ്ടോ ആണ് നിർമ്മിക്കുന്നത്. മേൽക്കൂര നിർമ്മിക്കുന്നതിന് വയ്ക്കോലാണ് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നിന്നു സംരക്ഷിക്കുന്നതിനുവേണ്ടി ഉയരമേറിയ താങ്ങുതടികൾക്കുമേലാണ് വീടുകൾ നിർമ്മിക്കുന്നത്. ധനികരുടെ വീടുകളുടെ തറ, ഓടുകൾ പാകി മിനുസപ്പെടുത്താറുണ്ട്. വീടുകളുടെ നിർമ്മാണത്തിന് ആധുനിക സാമഗ്രികളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെങ്കിലും പരമ്പരാഗത വാസ്തുശില്പശൈലി സംരക്ഷിക്കുന്നതിൽ തായ്ജനത ശ്രദ്ധാലുക്കളാണ്. പാശ്ചാത്യ വസ്ത്രധാരണ രീതികൾ വളരെയേറെ ജനപ്രിയമായിട്ടുണ്ടെങ്കിലും സ്ത്രീകളും മുതിർന്നവരും ഇപ്പോഴും ആഘോഷവേളകളിൽ ധരിക്കുന്നത് തങ്ങളുടെ പരമ്പരാഗത വേഷങ്ങൾ തന്നെയാണ്. സ്ത്രീകൾ വീടുകളിൽ ധരിക്കുന്ന പരമ്പരാഗത വേഷം 'സാരോംഗ്' (sarong) എന്നറിയപ്പെടുന്നു. കോളറില്ലാത്ത ഒരു അയഞ്ഞ ഉടുവസ്ത്രമാണിത്.
വേവിച്ച അരിയാണ് ഇവരുടെ മുഖ്യ ആഹാരം. ചോറിനൊപ്പം മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, പച്ചക്കറികൾ എന്നിവയാണ് ഇവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം. തായ്ജനതയുടെ പ്രധാന ഗതാഗത മാർഗങ്ങൾ ബോട്ടുകൾ, ബസുകൾ, കാറുകൾ എന്നിവയാണ്. മൂന്ന് ചക്രങ്ങളുള്ള മോട്ടോർ ബൈക്കുകൾ സർവസാധാരണമാണ്. ആഗോളഹൈവേയുടെ ഭാഗമായ ഏഷ്യൻ ഹൈവേയുടെ നിർമ്മാണത്തിൽ തായ്ലൻഡും സഹകരിക്കുന്നുണ്ട്. തായ്ജനതയുടെ ഇഷ്ട വിനോദങ്ങളിൽ പ്രധാനം തായ്ബോക്സിങ്ങും കോഴിപ്പോരുമാണ്. കിഴക്കൻ തായ്ലൻഡിലെ സൂറിനിൽ ഒക്ടോബർ മാസത്തിൽ നടക്കുന്ന ഉത്സവമാണ് തായ്ലൻഡിലെ ഏറ്റവും പ്രസിദ്ധവും ജനപ്രിയവുമായ ഉത്സവം. ഈ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ട മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് സൂറിനിൽ എത്തുന്നത്. പ്രാചീനകാലത്ത് യുദ്ധങ്ങളിൽ ആനകളെ ഉപയോഗിച്ചിരുന്നതിനെ സ്മരിക്കുന്നതിനുവേണ്ടി, പ്രത്യേകം പരിശീലിപ്പിച്ച ആനകളുടെ പ്രദർശനവുമുണ്ട്. തായ്ലൻഡിലെ വെള്ളാനകൾ പ്രസിദ്ധമാണ്. വെള്ളാനകളെ ആരാധിക്കുന്ന തായ്ജനത അവയ്ക്ക് അത്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തായ് ജനത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |