ചമ്പ (സാമ്രാജ്യം)

(Champa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്നത്തെ മദ്ധ്യ വിയറ്റ്നാമിലും തെക്കൻ വിയറ്റ്നാമിലുമായി ഏകദേശം എ.ഡി. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. 1832 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമാണ് ചമ്പ ( Champa Vietnamese: Chăm Pa) .[1] വ്യത്യസ്ത ഭാഷകളിൽ നഗര ചമ്പ (Sanskrit: नगरः चम्पः; Khmer: ចាម្ប៉ា), ചാമിക്, കംബോഡിയൻ ), ചാം പ ( Chăm Pa വിയറ്റ്നാമീസ് 占城 ) സാൻ ചെങ്(ചൈനീസിൽ) എന്നിങ്ങനെ അറിയപ്പെട്ടിരുന്നു .

ചമ്പ സാമ്രാജ്യം
Chiêm Thành
192–1832
The territory of Champa circa 1000–1100, depicted in green, lay along the coast of present-day southern Vietnam. To the north (in yellow) lay Đại Việt; to the west (in blue), Angkor.
The territory of Champa circa 1000–1100, depicted in green, lay along the coast of present-day southern Vietnam. To the north (in yellow) lay Đại Việt; to the west (in blue), Angkor.
തലസ്ഥാനംIndrapura
(875–978)

Vijaya
(978–1485)

Panduranga
(1485–1832)
പൊതുവായ ഭാഷകൾChamic languages, Sanskrit
മതം
Cham religion, Hinduism and Buddhism, later Islam
ഗവൺമെൻ്റ്Monarchy
ചരിത്രം 
• സ്ഥാപിതം
192
• Pandurangga annexed by Kingdom of Vietnam's Nguyễn dynasty
1832
ശേഷം
Nguyễn Dynasty
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Vietnam
 Laos
 Cambodia

ആധുനിക കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലെ ചാമുകൾ ഈ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണ്. ഇവിടെ സംസാരിക്കപ്പെടുന്ന ചാമിക് ഭാഷകൾ, മലയോ പോളിനേഷ്യൻ ഭാഷാകുടുംബത്തിലെ മലയിക്, ബാലി-സസാക് ഭാഷകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

എ.ഡി. 192 വരെ അവിടെ നിലനിന്നിരുന്ന ലിൻയി (林邑, വിയറ്റ്നാമീസ്: ലാം അപ് ) സാമ്രാജ്യത്തിനു ശേഷമാണ് ചമ്പ സാമ്രാജ്യം വിലവിൽ വന്നത്. എ.ഡി. ഒൻപതും പത്തും നൂറ്റാണ്ടുകളിലാണ് ഈ സാമ്രാജ്യം അതിന്റെ ഉച്ചാവസ്ഥയിലെത്തിയത്.

എ.ഡി. നാലാം നൂറ്റാണ്ടിൽ സംഘട്ടനത്തിലൂടെയും കടന്നുകയറ്റത്തിലൂടെയും സമീപപ്രദേശമായ ഫുനാനിൽനിന്നും ഇവിടേക്ക് വ്യാപിച്ച ഹിന്ദുമതം നൂറ്റാണ്ടുകളോളം ചമ്പയിലെ കലാസാംസ്കാരികരംഗത്ത് സ്വാധീനം ചെലുത്തി. ഈ പ്രദേശത്തിൽ കാണപ്പെടുന്ന ചാം ഹിന്ദു പ്രതിമകളും ചുവന്ന ഇഷ്ടികകൊണ്ട് നിർമ്മിച്ച അമ്പലങ്ങളും ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്ന് ഇവിടത്തെ വളരെയധികം ആളുകൾ ഇസ്ലാം മത വിശ്വാസികളാണ്, പത്താം നൂറ്റാണ്ടുമുതൽ ഇവിടെ ഇസ്ലാം മതം പ്രചരിക്കപ്പെട്ടെങ്കിലും പതിനേഴാം നൂറ്റാണ്ടോടെയാണ് ഇവിടത്തെ രാജകുടുംബാംഗങ്ങൾ ഇസ്ലാം മത വിശ്വാസികളായത്. അവരെ ബാനി ചാം എന്നാണ് വിളിക്കുന്നത്.

ഇവിടെ ഇപ്പോഴും ബാലമൺ ചാം(സംസ്കൃതത്തിലെ ബ്രാഹ്മൺ എന്ന വാക്കിൽ നിന്നും ഉണ്ടായത്) എന്ന് വിളിക്കപ്പെടുന്ന ഹിന്ദുമത വിശ്വാസികൾ ഹൈന്ദവ ആരാധനയും ഉൽസവങ്ങളും പിന്തുടരുന്നു. ഇന്ത്യൻ വംശജരല്ലാത്തതും ആയിരത്തിലധികം വർഷങ്ങളിലധികമായി ഹിന്ദുമത വിശ്വാസികളുമായ രണ്ട് വംശങ്ങളിലൊന്നാണിത്, രണ്ടാമത്തേത് ഇന്തോനേഷ്യയിലെ ബാലിനീസ് ഹിന്ദുക്കളാണ് .[1]


ചരിത്രം

തിരുത്തുക
 
Cham alphabet script in stone

നൂറ്റാണ്ടുകളോളം ചാം സംസ്കാരത്തിൽ കമ്പോഡിയ, ചൈന, ജാവ, ഇന്ത്യ എന്നിവിടങ്ങളിലെ സംസ്കാരങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നിട്ടുണ്ട്. എ.ഡി. 192-ൽ ഇവിടെ നിലവിൽ വന്ന ലിൻ യി ഒരു ചൈനീസ് വിമത കോളനി ആയിരുന്നു. മദ്ധ്യ വിയറ്റ്നാമിലെ ഭരണാധികാരി ചൈനീസ് ഭരണത്തിനെതിരെ വിപ്ലവം നടത്തിയാണ് ലിൻ യി സ്ഥാപിക്കപ്പെട്ടത്.[2] നാലാം നൂറ്റാണ്ടിൽ കമ്പോഡിയയിലെ ഫുനാൻ രാജവംശവുമായി നടന്ന യുദ്ധം ഇവിടെ ഇന്ത്യൻ സംസ്കാരത്തിന്റെ വളർച്ചക്ക് കാരണമാവുകയും സംസ്കൃതം പ്രധാന പഠന ഭാഷയായിത്തീരുകയും ചെയ്തു. ഹിന്ദുമതം പ്രത്യേകിച്ചും ശൈവമതം പത്താം നൂറ്റാണ്ടുമുതൽ ഇവിടെ പ്രധാനമതമായി.

ഇതേ കാലത്തു തന്നെയാണ് അറബികളുമായി നടന്ന സമുദ്രവ്യാപാരം ഇസ്ലാം മതവും സംസ്കാരവും ഇവിടെ സ്വാധീനം ചെലുത്താൻ തുടങ്ങിയത്. പേർഷ്യൻ ഗൾഫ് മുതൽ തെക്കൻ ചൈന വരെ നടന്നിരുന്ന സുഗന്ധ വ്യഞ്ജന വ്യാപാരത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു ചമ്പ. കമ്പോഡിയയുമായി യുദ്ധങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരവും സാംസ്കാരികവിനിമയവും നടന്നിരുന്നു, ഈ രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങൾ തമ്മിലുള്ള വിവാഹങ്ങളും നടന്നുവന്നിരുന്നു. ശ്രീവിജയ സാമ്രാജ്യവും പിന്നീട് മലയൻ ദ്വീപസമൂഹത്തിലെ മജാപഹിത് സാമ്രാജ്യവും തമ്മിലും ഇവർക്ക് വ്യാപാരബന്ധമുണ്ടായിരുന്നു.

ചമ്പ സാമ്രാജ്യത്തിന്റെ ഹിസ്റ്റോറിയോഗ്രഫി (ചരിത്രശാസ്ത്രം ) പ്രധാനമായും മൂന്നു തരത്തിലുള്ള സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു. [3]

ആധുനിക വിയറ്റ്നാമിന്റെ തീരപ്രദേശങ്ങളിൽ തെക്ക് വടക്കായി നിലനിന്നിരുന്ന പല നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നുവെന്ന് ആധുനിക ചരിത്രകാരന്മാർ കരുതുന്നു, ഒരേ ഭാഷയും സംസ്കാരവും പൈതൃകവുമാണ് ഇവയെ ഒന്നിപ്പിച്ചിരുന്നത്. ചമ്പയിലെ വ്യത്യസ്ത പ്രദേശങ്ങളെക്കുറിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലായി കൂടുതൽ ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ടതിനാൽ പ്രസ്തുത കാലഘട്ടങ്ങളിൽ പ്രസ്തുത പ്രദേശത്തിനു പ്രാമുഖ്യമുണ്ടായുരുന്നതായി കരുതപ്പെടുന്നു. എ ഡി പത്താം നൂറ്റാണ്ടിൽ ഇന്ദ്രപുര, പന്ത്രണ്ടാം നൂറ്റാണ്ടിൽ വിജയ, പതിനഞ്ചാം നൂറ്റാണ്ടിൽ പാണ്ടുരംഗ എന്നിവയെക്കുറിച്ചാണ് കൂടുതൽ പരാമർശിക്കപ്പെട്ടിരുന്നത്.

 
This Cham head of Shiva was made of electrum around 800. It decorated a kosa, or metal sleeve fitted to a liṅgam. One can recognise Shiva by the tall chignon hairstyle and by the third eye in the middle of his forehead.
 
ചമ്പയിലെ ഏഴും എട്ടും നൂറ്റാണ്ടുകളിലെ കിരീടം.

ഒരു പ്രദേശത്തെക്കുറിച്ച് പ്രത്യേക കാലഘട്ടത്തിൽ കൂടുതൽ പരാമർശങ്ങൾ നിലനിന്നിരുന്നതിനെക്കുറിച്ച് ചില ചരിത്രകാരന്മാർ കരുതുന്നത് പ്രസ്തുത കാലത്തിൽ ചമ്പയുടെ തലസ്ഥാനം പ്രസ്തുത പ്രദേശമായിരുന്നുവെന്നാണ് [5]


അസഹ്‌നീസ് ഭാഷ സംസാരിക്കുന്ന സമുദ്ര യാത്രികാരായിരുന്ന അക്കിനേസ് വംശജർ, സാ ഹുയിൻ സംസ്കാര കാലഘട്ടത്തിൽ ബോർണിയോയിൽ നിന്നും ചമ്പയിൽ വന്നെത്തി.[4]:317 ചാം ഭാഷ ആസ്റ്റ്രോണേഷ്യൻ ഭാഷാകുടുംബത്തിലെ അംഗമാണെന്ന് കരുതപ്പെടുന്നു, വടക്കൻ സുമാത്രയിലെ അസഹ്‌നീസ് ഭാഷയുമായാണ് ചാം ഭാഷക്ക് ഏറ്റവുമധികം ബന്ധമുള്ളത്. .[6]

ക്രിസ്തുവർഷം നാലാം നൂറ്റാണ്ടോടെ, സമീപപ്രദേശമായ ഫുനാനിൽ നിന്നും, ചമ്പയിലെ ഭരണകൂടത്തിൽ ഹിന്ദുമതത്തിന്റെ സ്വാധീനം ദൃശ്യമാവാൻ തുടങ്ങി. സംസ്കൃതഭാഷകളിലെ ശിലാഫലകങ്ങളും ചുവന്ന ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ഹൈന്ദവക്ഷേത്രങ്ങളും നിർമ്മിക്കപ്പെട്ടു. ഈ ശിലാഫലകങ്ങളിൽ പ്രതിപാദിക്കപ്പെട്ട ആദ്യത്തെ രാജാവ് ഭദ്രവർമ്മൻ ആൺ*[7][8] എ ഡി 380 മുതൽ എ ഡി 413 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. പല്ലവ രാജാക്കന്മാരെപ്പോലെ വർമൻ എന്ന പേർ ആദ്യമായി ഉപയോഗിച്ച ചമ്പാ രാജാവ് ഭദ്രവർമ്മൻ ആയിരുന്നു. മി സാൻ പ്രദേശത്തിൽ ഭദ്രേശ്വര എന്ന പേരിൽ ശിവലിഗം പ്രതിഷ്ഠിച്ചു[4]:324 ഇതുപേലെ രാജാവിന്റെയും ഹൈന്ദവ ദേവന്മാരുടെയും പേർ ഉപയോഗിക്കുന്നത് പിന്നീട് പല നൂറ്റാണ്ടുകളോളം തുടർന്നു[9][10]


എ.ഡി 529-ൽ ചമ്പയിലെ രുദ്രവർമൻ പുതിയ ഒരു രാജവംശം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ശംഭുവർമനായിരുന്നു അടുത്ത രാജാവ്. അദ്ദേഹം ഭദ്രവർമ്മൻ നിർമ്മിച്ച ക്ഷേത്രം പുനർനിർമ്മിച്ച് ശംഭുഭദ്രേശ്വര എന്ന് പുനർനാമകരണം ചെയ്തു. എ. ഡി. 629-ൽ അദ്ദേഹത്തിന്റെ മരണശേഷം കാണ്ഡാർപ്രഥമ ( 630-31 വരെ) പുത്രൻ പ്രഭാസധർമ (645 വരെ)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എന്നിവർ ചമ്പ ഭരിച്ചു.

ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ അവർ ഒരു നാവികശക്തിയായി. ചൈന, ഇന്തോനേഷ്യ, ഇന്ത്യ എന്നിവ തമ്മിലുള്ള തെക്കൻ ചൈനാ സമുദ്രത്തിലെ സുഗന്ധദ്രവ്യ വ്യാപാരവും പട്ടുനൂൽ വ്യാപാരവും ചമ്പയിലെ നാവികവ്യൂഹം നിയന്ത്രിച്ചു. അവർ ആനക്കൊമ്പ്, കറ്റാർവാഴ എന്നിവ കയറ്റുമതി ചെയ്യുകയും കടൽക്കൊള്ള നടത്തുകയും ചെയ്തു.[11]

ചമ്പ സാമ്രാജ്യത്ത്ന്റെ സ്വാധീനം വർദ്ധിച്ചുവരുന്നത് സമീപരാജ്യങ്ങൾ (ശ്രീവിജയ സാമ്രാജ്യം ) അവരെ ശത്രുക്കളായി കരുതാനിടയാക്കി. ക്രിസ്തുവർഷം 767-ൽ ടോങ്കിൻ തീരം ജാവനീസ് സാമ്രാജ്യത്തിന്റെ കപ്പലുകളും കുൻലുൻ കടൽക്കൊള്ളക്കാരും ആക്രമിച്ചു.[12][13] [14][15][16] പിന്നീട് 774, 787 എന്നീ വർഷങ്ങളിലും ചമ്പയുടെ നേരെ ആക്രമണം ഉണ്ടായി.[17][18][19]

1471-ലെ ചാം-വിയറ്റ്നാമീസ് യുദ്ധത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായി, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകൾ വധിക്കപ്പെടുകയോ തടവിലാക്കപ്പേടുകയോ ചെയ്തു, പലരും കമ്പോഡിയയിലേക്ക് രക്ഷപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)


  1. 1.0 1.1 Parker, Vrndavan Brannon. "Vietnam's Champa Kingdom Marches on". Hinduism Today. Retrieved 21 November 2015.
  2. Stacy Taus-Bolstad (2003). Vietnam in Pictures. Twenty-First Century Books. p. 20. ISBN 0-8225-4678-7. Retrieved 9 January 2011.
  3. Vickery, "Champa Revised", p.4 ff.
  4. 4.0 4.1 4.2 Higham, C., 2014, Early Mainland Southeast Asia, Bangkok: River Books Co., Ltd., ISBN 9786167339443
  5. Maspero, Le royaume de Champa, represented the thesis that Champa was politically unified. Vickery, "Champa Revised", challenges that thesis.
  6. Thurgood, Graham (1999). From Ancient Cham to Modern Dialects. ISBN 9780824821319. Retrieved 28 December 2014.
  7. "Britannica Academic". m.eb.com. Archived from the original on 2016-03-04. Retrieved 2018-11-10.
  8. https://www.britannica.com/place/Champa-ancient-kingdom-Indochina[പ്രവർത്തിക്കാത്ത കണ്ണി]
  9. Ngô Vǎn Doanh, Champa, p.31.
  10. Ngô Vǎn Doanh, Champa, p.38-39; Ngô Vǎn Doanh, Mỹ Sơn Relics, p.55ff.
  11. Lê Thành Khôi, Histoire du Vietnam, p.109.
  12. SEAMEO Project in Archaeology and Fine Arts (1984). Final report: Consultative Workshop on Research on Maritime Shipping and Trade Networks in Southeast Asia, I-W7, Cisarua, West Java, Indonesia, November 20-27, 1984. SPAFA Co-ordinating Unit. p. 66.
  13. David L. Snellgrove (2001). Khmer Civilization and Angkor. Orchid Press. ISBN 978-974-8304-95-3.
  14. Tōyō Bunko (Japan) (1972). Memoirs of the Research Department. p. 6.Tōyō Bunko (Japan) (1972). Memoirs of the Research Department of the Toyo Bunko (the Oriental Library). Toyo Bunko. p. 6.
  15. Proceedings of the Symposium on 100 Years Development of Krakatau and Its Surroundings, Jakarta, 23-27 August 1983. Indonesian Institute of Sciences. 1985. p. 8.
  16. Greater India Society (1934). Journal. p. 69.
  17. Ralph Bernard Smith (1979). Early South East Asia: essays in archaeology, history, and historical geography. Oxford University Press. p. 447.
  18. Charles Alfred Fisher (1964). South-east Asia: a social, economic, and political geography. Methuen. p. 108.
  19. Ronald Duane Renard; Mahāwitthayālai Phāyap. Walter F. Vella Fund; University of Hawaii at Manoa. Center for Asian and Pacific Studies (1986). Anuson Walter Vella. Walter F. Vella Fund, Payap University. p. 121.
"https://ml.wikipedia.org/w/index.php?title=ചമ്പ_(സാമ്രാജ്യം)&oldid=4107229" എന്ന താളിൽനിന്ന് ശേഖരിച്ചത്