ജീവകം
ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. അംഗലേയത്തിൽ വിറ്റമിൻ എന്നോ വൈറ്റമിൻ (അമേരിക്കൻ ഇംഗ്ലീഷ്) എന്നൊ പറയുന്നു.
ചരിത്രംതിരുത്തുക
1913 വരെ ശാസ്ത്രജ്ഞർ വിറ്റമിനുകൾ അഥവാ ജീവകങ്ങൾ ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്നു വരെ അന്നജം, മാംസ്യം, കൊഴുപ്പ്, മൂലകങ്ങൾ എന്നിവയയാൽ എല്ലാം ആയി എന്നാണ് വിശ്വസിച്ചിരുന്നത്. 1906-ൽ ഫ്രഡറിക് ഗൊവ്‍ലാൻഡ് ഹോപ്കിൻസ് എന്ന ശാസ്ത്രജ്ഞൻ ഇതര ഭക്ഷണ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എങ്കിലും 1913 വരെ തീരെ ശുഷ്കമായ ആവശ്യ പോഷക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിന് അന്യമായിരുന്നു.[1]
പേരിനു പിന്നിൽതിരുത്തുക
വൈറ്റമിൻ എന്ന പേര് വന്നത് കാസിമർ ഫങ്ക്[2] എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. അദ്ദേഹമാണ് അമൈൻ സംയുക്തങ്ങൾ ജിവനാധാരമായത് (വൈറ്റൽ- vital) എന്നർത്ഥത്റ്റിൽ വൈറ്റമൈൻസ് (vitamines) എന്നുപയോഗിച്ചത്. എന്നാൽ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകൾ അല്ല (അമിനൊ ആസിഡുകൾ) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിൻ(vitamin) എന്നറിയപ്പെട്ടു തുടങ്ങി.
ജീവകങ്ങളെ രണ്ടായി തരം തിരിക്കാം 1) കൊഴുപ്പിൽ (fat) ലയിക്കുന്നവ. 2) വെള്ളത്തിൽ ലയിക്കുന്നവ
1) കൊഴുപ്പിൽ ലയിക്കുന്നവ
2) വെള്ളത്തിൽ ലയിക്കുന്നവ
- ജീവകം ബി കോംപ്ലക്സ്
- ജീവകം സി (അസ്കോർബിക് ആസിഡ്)
ഇതിൽ വെള്ളത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഒരു പരിധിയിലധികം ശരീരത്തിൽ സൂക്ഷിക്കാൻ പറ്റാത്തതും കൊഴുപ്പിൽ ലയിക്കുന്നവ വലിയ അളവിൽ ശരീരത്തിൽ ശേഖരിക്കുന്നവയുമാണ്.