ഫോളിക് ആസിഡ്
രാസസംയുക്തം
(Folate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോളിക് ആസിഡ് ജീവകം B9 എന്നാണ് അറിയപ്പെടുന്നത്. ഫൊളാസിൻ, ടീരോയിൽ, ഗ്ലൂട്ടാമിക് ആസിഡ്, എന്നീ പേരുകളിലും ചിലപ്പോൾ തിരിച്ചറിയപ്പെടുന്നു. മഞ്ഞനിറമുള്ള പ്രത്യേക രുചിയില്ലാത്ത ഒരു പദാർത്ഥമാണിത്. സ്ഥിരത കുറഞ്ഞ സംയുക്തമാണ്. വളരെ കുറച്ച് മാത്രമേ ജലത്തിൽ ലയിക്കുകയുള്ളൂ. ആസിഡിലും ബേസിലും വിഘടിച്ചു പോകും. സൂര്യപ്രകാശം, ഓക്സീകരണ നിരോക്സീകരണ പ്രവർത്തനങ്ങൾ എന്നിവയും ഫോളിക് ആസിഡ് വിഘടിക്കാൻ കാരണമാക്കും.
ഫോളിക് ആസിഡിന്റെ മുഖ്യധർമം ന്യൂക്ലിക് ആസിഡിന്റെ നിർമ്മാണത്തെയും RBC യുടെ വളർച്ചയെയും സഹായിക്കുക എന്നതാണ്.