മരമടി

(കന്നുതെളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി(ഇംഗ്ലീഷ്: Maramadi). പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്. മലപ്പുറം,കോഴിക്കോട്, പാലക്കാട് ജില്ലകളിലും കാളപ്പൂട്ട് മത്സരം നടക്കാറുണ്ട്. മലപ്പുറം ജില്ലയിലെ പയ്യനാട് [1] വർഷങ്ങളായി കാളപൂട്ട് മത്സരം നടന്നുവരാറുണ്ട്. ജനകീയമായ സാംസ്കാരികോത്സവമാണിത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കാളകൾ ഇതിൽ പങ്കെടുക്കുന്നു. അതിവിദഗ്ദ്ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത്.

മരമടി
ചിതലിയിലെ കാളപൂട്ട് മൽസരം

കാള, പോത്ത്, കാള - പോത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കാറുണ്ട്.

ഉഴുതുമറിച്ച വയലുകൾ (കണ്ടങ്ങൾ) ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും. ഉച്ചമുതൽ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ദ്ധ്യമുള്ള കാളക്കാരുമാണ് മരമടിയിൽ പങ്കെടുക്കുന്നത്.

ഉഴവും മൃഗങ്ങളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവകൊണ്ടലങ്കരിക്കുന്നു. തുടർന്ന് തുടി, മരം എന്നീ വാദ്യോപരകണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീർ കൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിറക്കുന്നു. ഒരോ മൃഗങ്ങൾക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽ നിന്ന് പോത്ത്/കാളക്കൊപ്പം സഞ്ചചിക്കുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതനുസരിച്ച് ഓട്ടക്കാരൻ പലകമേൽ നിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കണം. ഇടക്ക് പലകയിൽ നിന്ന് നിലത്തിറങ്ങി ഓടാനും സാധിക്കും.

കർണാടകയിൽ കംബള എന്ന പേരിൽ മരമടിക്ക് സമാനമായ മത്സരം നടക്കാറുണ്ട്.

വീഡിയോതിരുത്തുക

ചിത്രശാലതിരുത്തുക

അവലംബങ്ങൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=മരമടി&oldid=1976054" എന്ന താളിൽനിന്ന് ശേഖരിച്ചത്