ഒരു കേരളീയ തുകൽ വാദ്യമാണ് തുടി. ഏകദേശം ഉടുക്കിന്റെ ആകൃതിയാണിതിന് എങ്കിലും അതിനെക്കാൾ അല്പം വലിപ്പം കൂടിയതുമാണ്‌. രണ്ട് വശത്തും തുകൽ പൊതിഞ്ഞിരിക്കും. ഇടയ്ക്കപോലെ ചുമലിൽ തൂക്കിയിടുകയും ചെയ്യുന്ന്. ഒരു വശത്ത് കോലുകൊണ്ട് തട്ടിയാണ് തുടി വായിക്കുന്നത്. ഇരുവശത്തുമുള്ള തുകൽ വട്ടങ്ങളെ കോർത്തുകെട്ടിയ ചരടിൽ, ഇടുങ്ങിയ മധ്യഭാഗത്ത് അമർത്തുമ്പോൾ ശബ്ദത്തിന്‌ വ്യത്യാസം ഉണ്ടാകുന്നു. പൂതം‍, തിറയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്കാണ്‌ തുടി ഉപയോഗിക്കുന്നത്. ഇതിൽ പൂതത്തിന്റെ ചുവടുകൾക്ക് അനുസരിച്ച് പലരീതിയിൽ കൊട്ടുന്നു. കുറുന്തുടി, നെടുന്തുടി, കടുന്തുടി തുടങ്ങിയവ തുടിയിലെ ചില രൂപങ്ങളാണ്‌.

കടുംതുടി


"https://ml.wikipedia.org/w/index.php?title=തുടി&oldid=2236130" എന്ന താളിൽനിന്ന് ശേഖരിച്ചത്