കർണ്ണാടയുടെ തീരദേശ പ്രദേശത്ത് ആണ്ട് തോറും നടത്തപ്പെടുന്ന പോത്ത് ഓട്ട മത്സരമാണ് 'കംബള' [1] [2]. ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് ഇത് [3]. കേരളത്തിലെ കാളയോട്ടത്തിന് സമാനമായി, ഉഴുതുമറിച്ച വയലിലൂടെ എരുമകളെ / പോത്തുകളെ മത്സരിച്ചോടിക്കുന്ന ഇത് നവംബർ മാസം മുതൽ മാർച്ച് വരേയാണ് സാധാരണ നടത്തി വരാറുള്ളത്. [4]

കദ്രിയിലെ കംബള
പിലിക്കുളയിൽ നടന്ന കംബള
കംബള

നിരോധനം തിരുത്തുക

മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കംബള നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ പെറ്റ കർണാടക ഹൈക്കോടതിയെ സമീപിച്ചു. 2016 നവംബറിൽ സംസ്ഥാനത്ത് കംബള നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കംബളയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നും നിരോധനത്തിനിടയാക്കിയ പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം നടന്നു. [5]

നിയമഭേദഗതി തിരുത്തുക

പ്രിവൻഷൻ ഒഫ് ക്രൂവൽറ്റി റ്റു അനിമൽസ് നിയമത്തിലുള്ള ഭേദഗതി ബിൽ കർണാടക സർക്കാർ 2017 ഫെബ്രുവരി 13-ന് നിയമസഭയിൽ പാസാക്കി. [6] [7]

അവലംബം തിരുത്തുക

  1. http://www.kvartha.com/2017/01/after-jallikattu-50k-tuluvas-gear-up-to.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-30. Retrieved 2017-01-28.
  3. http://suprabhaatham.com/%E0%B4%95%E0%B4%82%E0%B4%AC%E0%B4%B3-%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%95%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-27. Retrieved 2017-01-28.
  5. http://www.mathrubhumi.com/print-edition/kerala/article-1.1686213[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-14. Retrieved 2017-02-13.
  7. http://timesofindia.indiatimes.com/city/bengaluru/karnataka-state-assembly-legalises-kambala/articleshow/57128305.cms
"https://ml.wikipedia.org/w/index.php?title=കംബള&oldid=3802587" എന്ന താളിൽനിന്ന് ശേഖരിച്ചത്