ആനന്ദപ്പള്ളി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും ഏകദേശം 3 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നതും.നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമായ മരമടിക്ക് പേരുകേട്ട ഒരു ഗ്രാമം ആണ് ആനന്ദപ്പള്ളി.ഈ സ്ഥലത്തെ ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്.[1]പൊതുവേ ഈർപ്പമുള്ള പ്രദേശം ആയതുകൊണ്ട് ഇവിടുത്തെ കാലവസ്ഥ ഏവർക്കും ഇഷ്ട്ടപെടുന്ന ഒന്നാണ്.ക്രൈസ്തവ വിഭാഗം ഭൂരിഭാഗമുള്ള ഒരു പ്രദേശമാണ് ആനന്ദപള്ളി.കേരളത്തിൻറെ ഒരു സാംസ്‌കാരിക ഉത്സവം എന്ന പേരിൽ അറിയപെടുന്ന മരമടി നടക്കുന്ന രണ്ടേ രണ്ട് സ്ഥലങ്ങൾ ആണ് ഇന്ന് കേരളത്തിൽ ഉള്ളത് ഒന്ന് പാലക്കാടിലെ കോട്ടായി, ചിതലി പിന്നെ ഉള്ളത് ആനന്ദപ്പള്ളി ആണ്.എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ ഇത് മറ്റൊരു രീതിയിൽ കാളപ്പൂട്ട്‌ എന്ന പേരിലും നടക്കുന്നുണ്ട്.[2].ഹൈന്ദവ തീർഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള പാത കടന്നുപോകുന്നത് ആനന്ദപള്ളി വഴിയാണ് .

ആനന്ദപ്പള്ളി
ഗ്രാമം
രാജ്യം ഇന്ത്യ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691525
Telephone code04734
വാഹന റെജിസ്ട്രേഷൻKL 26
ഏറ്റവും അടുത്ത നഗരംഅടൂർ

ഗതാഗതംതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനന്ദപ്പള്ളി&oldid=3405763" എന്ന താളിൽനിന്ന് ശേഖരിച്ചത്